1 GBP = 94.40 INR                       

BREAKING NEWS

'ആയിരം വീടുകള്‍' എന്ന നാടകത്തിനു ശേഷം കെ പി സി സി അവതരിപ്പിക്കുന്ന പുതിയ നാടകം 'പെങ്ങളൂട്ടിക്കൊരു വണ്ടി'! കോടിയേരിയുടെ മകനെതിരെ കേസു കൊടുക്കാന്‍ ആലത്തൂരിലെ യൂത്ത് കോണ്‍ഗ്രസ്; പെങ്ങളൂട്ടിക്ക് കാര്‍ വാങ്ങാന്‍ പിരിച്ച പണം തന്നവര്‍ക്ക് തന്നെ തിരികെ നല്‍കും; കാര്‍ വാങ്ങാത്ത സാഹചര്യത്തില്‍ 6.11 ലക്ഷം രൂപ മടക്കി നല്‍കി രസീതുകള്‍ തിരികെ വാങ്ങി സുതാര്യത ഉറപ്പാക്കും; ചുവപ്പു കോട്ടയില്‍ രമ്യാ ഹരിദാസിന്റെ വിജയത്തിന് അടിത്തറയിട്ടവര്‍ വീണ്ടും മാതൃകയാകുമ്പോള്‍

Britishmalayali
kz´wteJI³

ആലത്തൂര്‍: ലോക്‌സഭാംഗം രമ്യ ഹരിദാസിന് കാറ് വാങ്ങാന്‍ പിരിച്ച പണം തിരകെ നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസ്. ഇതുവരെ 6.13 ലക്ഷം രൂപ പിരിച്ചുവെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു. കാര്‍ വേണ്ടന്ന് എംപി അറിയിച്ച സാഹചര്യത്തില്‍ കാര്‍ വാങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചു. പിരിച്ച പണം തിരികെ നല്‍കുമെന്നും യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം കമ്മറ്റി അറിയിച്ചു. അപവാദ പ്രചരണം നടത്തിയെന്നാരോപിച്ച് ബിനീഷ് കോടിയേരിക്കെതിരെ മാനനഷ്ടക്കേസ് നല്‍കാനും യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചു.

'ആയിരം വീടുകള്‍' എന്ന നാടകത്തിനു ശേഷം കെ പി സി സി അവതരിപ്പിക്കുന്ന പുതിയ നാടകം 'പെങ്ങളൂട്ടിക്കൊരു വണ്ടി'??-ഇത്തരത്തില്‍ ബിനീഷ് കോടിയേരി പോസ്റ്റ് ഇട്ടിരുന്നു. ഇതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. പണ പിരിവിന്റെ സാഹചര്യവും മറ്റും വിശദീകരിച്ച് പിന്നീടാണ് യൂത്ത് കോണ്‍ഗ്രസ് രംഗത്ത് എത്തിയത്. ഇതിനിടെ വിവാദം ആളിക്കത്തി. ഇതോടെ കെപിസിസി ഇടപെടലും വന്നു. ഈ സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം മാറ്റിയത്. പണം മടക്കി നല്‍കുമ്പോള്‍ രസീതുകള്‍ തിരികെ വാങ്ങി അടുത്ത മാസം 11നു ചേരുന്ന കമ്മിറ്റിയില്‍ എത്തിക്കണമെന്ന് എല്ലാ നിയോജക മണ്ഡലം കമ്മിറ്റികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ കാര്‍ വാങ്ങാത്ത പക്ഷം ഈ തുക സാമൂഹിക സന്നദ്ധ പ്രവര്‍ത്തനത്തിന് വിനിയോഗിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കാറിന് വേണ്ടി പരിച്ച പണം മറ്റാവശ്യത്തിന് ചെലവാക്കേണ്ടതില്ലെന്ന നിലപാടില്‍ യൂത്ത് കോണ്‍ഗ്രസ് എത്തുകയായിരുന്നു.

പണം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് വിവാദത്തിന് തിരികൊളുത്തും. ഇത് മനസ്സിലാക്കിയാണ് യൂത്ത് കോണ്‍ഗ്രസ് വളരെ പ്രായോഗികമായ തീരുമാനം എടുക്കുന്നത്. പണം തിരിച്ചു നല്‍കുന്നതിനൊപ്പം വിവാദത്തിലെ സാഹചര്യവും വിശദീകരിക്കും. അതേസമയം, രമ്യയെ പിന്തുണച്ചു പി.ടി. തോമസ് എംഎല്‍എ രംഗത്തെത്തി. രമ്യയ്ക്കു സഹപ്രവര്‍ത്തകര്‍ കാര്‍ വാങ്ങി നല്‍കുന്നതു മഹാ അപരാധമാണെന്ന പ്രചാരണം ശരിയല്ല. സിപിഎം നേതാക്കള്‍ ഈയിടെ വരെ കാര്‍ വാങ്ങിയിരുന്നതു ജനങ്ങളില്‍ നിന്നു പിരിവെടുത്താണ്. അതേസമയം, കെപിസിസി പ്രസിഡന്റിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യമായാണ് രമ്യയ്ക്ക് പിന്തുണയുമായി ഒരു കോണ്‍ഗ്രസ് നേതാവ് രംഗത്ത് വന്നത്.

കോണ്‍ഗ്രസിലെ ഗ്രൂപ്പ് വിഷയങ്ങളാണ് ഇതിന് കാരണം. രമ്യാ ഹരിദാസും മറ്റും ഗ്രൂപ്പുകള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുന്നവരാണ്. വിടി ബല്‍റാം, അനില്‍ അക്കരെ തുടങ്ങിയവരുടെ നിരയിലേക്ക് പുതിയ ആളുകള്‍ എത്തുന്നതിനെ എ-ഐ ഗ്രൂപ്പുകള്‍ പിന്തുണയ്ക്കുന്നില്ല. ഈ സാഹചര്യത്തിലാണ് കാര്‍ വാങ്ങലിനെ ആരും പിന്തുണയ്ക്കാത്തത്. പെങ്ങളൂട്ടിക്ക് ഈ വിവാദവും പിന്തുണ കൂട്ടുകയാണ്. കാര്‍ ലോണ്‍ എടുക്കാന്‍ കഴിയാത്തതു കൊണ്ടാണ് പിരിവിലൂടെ കാര്‍ ലോണ്‍ എടുക്കാന്‍ ശ്രമിച്ചത്. വീട്ടിലെ ബുദ്ധിമുട്ടുകള്‍ കാരണം ചില ലോണുകളുടെ അടവ് രമ്യയ്ക്ക് മുടങ്ങിയിരുന്നു. അതുകൊണ്ടാണ് കാര്‍ ലോണ്‍ കിട്ടാത്ത സാഹചര്യമുള്ളത്. ഇതെല്ലാം മനസ്സിലാക്കിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് കാര്‍ സമ്മാനിക്കാന്‍ തീരുമാനിച്ചത്.

ഭീമമായ ശമ്പളവും മറ്റ് നിരവധി ആനുകൂല്യങ്ങളും ലഭിക്കുന്ന എംപിക്ക് കാര്‍ വാങ്ങാന്‍ പിരിവെടുപ്പ് നടത്തുന്നത് വിമര്‍ശനത്തിനിടയായിരുന്നു. പാര്‍ലമെന്റ് അംഗത്തിന് കാര്‍ വാങ്ങാന്‍ ലോണ്‍ ലഭിക്കുമെന്നിരിക്കെ യൂത്ത് കോണ്‍ഗ്രസ് പിരിവെടുക്കുന്നതിന് വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ രംഗത്ത് വന്നിരുന്നു. ഇതോടെയാണ് കാര്‍ വാങ്ങാനുള്ള തീരുമാനം യൂത്ത് കോണ്‍ഗ്രസ് ഉപേക്ഷിച്ചത്. കാര്‍ വാങ്ങാനുള്ള വ്യാപക പണപ്പിരിവ് വിവാദമായതോടെ തനിക്ക് കാര്‍ വേണ്ടന്ന് വ്യക്തമാക്കി എംപി രംഗത്ത് വന്നിരുന്നു. കെപിസിസി പ്രസിഡന്റിന്റെ വാക്കുകള്‍ അംഗീകരിക്കുകയാണെന്നും പൊതുജീവിതം സുതാര്യമാകണമെന്നും രമ്യ ഹരിദാസ് പ്രതികരിച്ചിരുന്നു.

കാര്‍ വാങ്ങാനുള്ള തീരുമാനത്തില്‍ നിന്നു കെപിസിസി ഉപദേശം മാനിച്ചു പിന്‍വാങ്ങിയ രമ്യയെ അഭിനന്ദിക്കുന്നുവെന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു. ലോക്സഭാംഗമല്ലെങ്കില്‍ സഹപ്രവര്‍ത്തകരുടെ സ്നേഹസഹായം സ്വീകരിക്കുന്നതില്‍ തെറ്റില്ല. ആരുടെ പക്കല്‍ നിന്നും ഉപഹാരമോ ദാനമോ സ്വീകരിക്കരുതെന്ന് എംപിമാരുടെ മാതൃകാ പെരുമാറ്റച്ചട്ടത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇതു മുന്‍നിര്‍ത്തി ജ്യേഷ്ഠസഹോദരന്‍ എന്ന നിലയിലാണു വിയോജിപ്പു വ്യക്തമാക്കിയതെന്നു മുല്ലപ്പള്ളി പറഞ്ഞു.
കെപിസിസി പ്രസിഡന്റ് തന്നെ പരസ്യമായി വിമര്‍ശിച്ചതോടെ ആലത്തൂര്‍ എം പി രമ്യാ ഹരിദാസിന് വാഹനം വാങ്ങാന്‍ നടത്തിയ പണപ്പിരിവ് ഉപേക്ഷിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നിര്‍ബന്ധിതരാവുകയായിരുന്നു. 14 ലക്ഷം രൂപ പിരിക്കാനായിരുന്നു തീരുമാനം. യോഗത്തില്‍ അനില്‍ അക്കര എം എല്‍ എയും പങ്കെടുത്തു. പണപ്പിരിവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്റെ അഭിപ്രായം തേടാതെ വിമര്‍ശനമുന്നയിച്ച കെപിസിസി പ്രസിഡന്റിന്റെ നിലപാട് ശരിയായില്ലെന്ന വിമര്‍ശനവും യോഗത്തിലുയര്‍ന്നു.

എന്നാല്‍ കെപിസിസി അധ്യക്ഷനെ മറികടന്ന് പണപ്പിരിവുമായി പോകേണ്ടെന്ന് യോഗം തീരുമാനിക്കുകയായിരുന്നു. കെപിസിസി പ്രസിഡന്റിന്റെ അഭിപ്രായം അനുസരിക്കുന്നതായി രമ്യാ ഹരിദാസ് വ്യക്തമാക്കിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category