1 GBP = 91.50 INR                       

BREAKING NEWS

പീഡനക്കേസ് തെളിയിക്കാന്‍ പ്രൊസിക്യൂഷന് കഴിഞ്ഞില്ല; തടിയൂരി സൂപ്പര്‍താരം; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ക്ലീന്‍ ചീറ്റ്; കാതറിന്‍ മയോര്‍ഗിന്റെ ലൈംഗികാരോപണത്തില്‍ കഴമ്പില്ലെന്ന് കോടതി

Britishmalayali
kz´wteJI³

ലോസാഞ്ചല്‍സ്: ലൈംഗിക പീഡനാരോപണത്തില്‍ യുവന്റസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ നടപടിയുണ്ടാവില്ല. ലൈംഗിക പീഡനം നടന്നുവെന്ന് സംശയാതീതമായി പ്രൊസിക്യൂഷന് തെളിയിക്കുവാന്‍ കഴിഞ്ഞിട്ടില്ലെന്നും അതിനാല്‍ ക്രിസ്റ്റ്യാനോയ്‌ക്കെതിരെ നടപടികളെടുക്കാന്‍ സാധിക്കില്ലെന്നും നെവാഡയിലെ കോടതി പറഞ്ഞു.

2009 ലായിരുന്നു മോഡല്‍ ആയിരുന്ന കാതറിന്‍ മയോര്‍ഗ ലാസ് വേഗസ്സിലെ ഒരു ഹോട്ടലില്‍ വെച്ച് ക്രിസ്റ്റ്യാനോ തന്നെ ബലാത്സംഗം ചെയ്തുവെന്ന ആരോപണവുമായി രംഗത്തെത്തിയത്. മോഡലുമായി ഒത്തുതീര്‍പ്പിലെത്തിയ താരം ആരോപണം നിഷേധിക്കുകയും കാതറിന്റെ അനുമതിയോടെയുണ്ടായ ബന്ധമായിരുന്നുവതെന്ന് പിന്നീട് അവകാശപ്പെടുകയും ചെയ്തു.

യുവതിയുടെ ആരോപണങ്ങളെ ശരിവക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ അന്വേഷണത്തിന്റെ ചുമതലയുള്ളവര്‍ക്ക് സാധിച്ചിരുന്നില്ല. ആരോപണത്തില്‍ പറയുന്ന സംഭവം നടന്നതിനു ശേഷം താന്‍ ലൈംഗികാതിക്രമണത്തിന് ഇരയായെന്ന മയോര്‍ഗ പൊലീസിനെ അറിയച്ചെങ്കിലും സംഭവത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായില്ല.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ഇവര്‍ പൊലീസിനെ സമീപിക്കുകയും കേസില്‍ വീണ്ടും അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. റോണാള്‍ഡോയാണ് തന്നെ ആക്രമിച്ചതെന്നും ആരോപിച്ചു. ആരോണങ്ങള്‍ വിശദമായി അന്വേഷിക്കപ്പെട്ടുവെന്നും റോണാള്‍ഡോയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കാനായില്ലെന്നുമായിരുന്നു പ്രൊസിക്യൂഷന്റെ നിലപാട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category