1 GBP = 86.00INR                       

BREAKING NEWS

ശ്രീലങ്കയുടെ 'രത്ഗാമ എക്‌സ്പ്രസ്' ഇനി ഏകദിന ക്രിക്കറ്റിലില്ല; സ്ലോ യോര്‍ക്കറുകള്‍ക്ക് പുത്തന്‍ മാനം നല്‍കിയ പ്രതിഭ ഏകദിനത്തില്‍ നിന്ന് വിരമിക്കുന്നത് വെള്ളിയാഴ്ച ബംഗ്ലാദേശിനെതിരെ നടക്കുന്ന മത്സരത്തോടെ; ലോകം കണ്ട എക്കാലത്തെയും മികച്ച ബൗളറുടെ അഭാവം ലോക ക്രിക്കറ്റിന് സമ്മാനിക്കുന്നത് നികത്താനാകാത്ത വിടവ്; ബുംറയുടെ അരുമ ഗുരു ഇനി ഐപിഎല്ലിലും ടിട്വന്റിയിലും മാത്രമോ?

Britishmalayali
kz´wteJI³

കൊളംബോ: ശ്രീലങ്കയുടെ 'രത്ഗാമ എക്‌സ്പ്രസ് ' ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ഈ ആഴ്ച ബംഗ്ലാശേിനെതിരെ നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് ശേഷമായിരിക്കും ലസിത് മലിംഗ വിരമിക്കുന്നത്. ജൂലൈ 26 നായിരിക്കും താരത്തിന്റെ അവസാനത്തെ മത്സരം. ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിമുത് കരുണരത്‌നെ കൊളംബോയിലാണ്് ഇക്കാര്യം സ്ഥിരീകരിച്ചത്. തന്നോട് മലിംഗ ഇക്കാര്യം പറഞ്ഞുവെന്നും ബാക്കിയൊന്നും അറിയില്ലെന്നും കരുണരത്‌നെ മാധ്യമങ്ങളോടു പറഞ്ഞു. കൊളംബോയിലെ ആര്‍ പ്രേമദാസ് സ്റ്റേഡിയത്തിലായിരിക്കും മത്സരം നടക്കുക.

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് മലിംഗ നേരത്തെ തന്നെ വിരമിച്ചിരുന്നു. 2010 ല്‍ ഇന്ത്യയ്ക്കെതിരെയാണ് അവസാനമായി ടെസ്റ്റ് മത്സരം കളിച്ചത്. അടുത്ത വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ട്വന്റ്ി 20 ലോകകപ്പ് മത്സരത്തോടെ ടി20 ല്‍ നിന്നും താരം വിടപറയും. ഇക്കഴിഞ്ഞ ലോകകപ്പില്‍ ശ്രീലങ്കയ്ക്കു വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയത് മലിംഗയാണ്. 13 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. പക്ഷേ ടീം ആറാം സ്ഥാനത്തായി സെമിയില്‍ എത്താതെ പുറത്താകുകയായിരുന്നു.

യു.എ.ഇയ്‌ക്കെതിരെയുള്ള മത്സരത്തില്‍ 2011 ലാണ് മലിംഗ ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. 225 ഏകദിനങ്ങളില്‍ നിന്നായി താരം 335 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഏകദിനത്തില്‍ ശ്രീലങ്കയ്ക്കു വേണ്ടി ഏറ്റവുമധികം വിക്കറ്റെടുത്തവരില്‍ മൂന്നാം സ്ഥാനത്താണ് മലിംഗ. മുത്തയ്യ മുരളീധരനും ചാമിന്ദ വാസുമാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്. സ്പെഷ്യലിസ്റ്റ് ഫാസ്റ്റ് ബൗളറായ മലിംഗ വ്യത്യസ്തമായ ബൗളിങ് ആക്ഷന്റെ പേരില്‍ പ്രസിദ്ധനാണ്.

മുംബൈ ഇന്ത്യന്‍സിന്റെ പ്രധാനപ്പെട്ട ഫാസ്റ്റ് ബൗളറാണ് മലിംഗ. പലപ്പോഴും കിരീടമുയര്‍ത്തുന്നതില്‍ മലിംഗയുടെ സംഭാവന വലുതായിരുന്നു. റൗണ്ട് ആം ആക്ഷന്‍ എന്ന സ്വതസിദ്ധമായ രീതിയിലൂടെ പല പ്രമുഖരേയും താരം വിറപ്പിച്ചിട്ടുണ്ട്. ഈ ഒരു രീതിയെ സ്ലിങ് ആക്ഷന്‍ എന്നും പറയാറുണ്ട്. അതു കൊണ്ടു തന്നെ സ്ലിങ് മലിംഗ എന്നാണ് താരം ക്രിക്കറ്റ് ലോകത്ത് അറിയപ്പെട്ടിരുന്നത്. എക്കാലത്തേും മികച്ച പരിമിത ഓവര്‍ ബൗളര്‍മാരിലൊരാളായി മലിംഗയെ കണക്കാക്കപ്പെടുന്നു.

റെക്കോര്‍ഡുകളുടെ രാജകുമാരനാണ് മലിംഗ. ലോകകപ്പില്‍ മൂന്ന് ഹാട്രിക്കുകള്‍ നേടുന്ന ഏക താരം. അത് മറി കടക്കാന്‍ ഇതു വരെയും ആര്‍ക്കും കഴിഞ്ഞിട്ടില്ല. 2007 ലും 2011 ലുമായിട്ടായിരുന്നു ഈ നേട്ടം നേടിയെടുത്തത്. ക്രിക്കറ്റ് ചരിത്രത്തില്‍ തുടര്‍ച്ചയായ നാല് ബോളുകളില്‍ നാല് വിക്കറ്റ് എടുത്ത ഏക ബൗളര്‍, പത്താം നമ്പറില്‍ ബാറ്റ് ചെയ്ത് 56 എന്ന ഏറ്റവും ഉയര്‍ന്ന സകോര്‍ സ്വന്തമാക്കിയ വ്യക്തി, ഐ പി എല്ലില്‍ കൂടുതല്‍ വിക്കറ്റ് എടുക്കുന്ന ബൗളര്‍ തുടങ്ങി നേട്ടങ്ങള്‍ നിരവധിയാണ് താരത്തിന്.

ശ്രീലങ്കയുടെ വിജയങ്ങള്‍ക്ക് എല്ലായ്പ്പോഴും മുതല്‍ക്കൂട്ടായ താരമാണ് ലസിത് മലിംഗ അതുകൊണ്ട് തന്നെ അനുഭവ സമ്പത്തുള്ള താരത്തിന്റെ അഭാവം ടീമിനെ ആശങ്കയിലാഴ്ത്തുമെന്നതില്‍ സംശയമില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category