1 GBP = 86.00INR                       

BREAKING NEWS

ട്രംപിനെതിരെ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രതിഷേധമറിയിച്ച് ഇന്ത്യ; നടപടി കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ മധ്യസ്ഥനാകാന്‍ മോദി ആവശ്യപ്പെട്ടെന്ന പരാമര്‍ശത്തില്‍; വിവാദമായതോടെ കശ്മീര്‍ പ്രശ്നത്തില്‍ ഉദ്ദേശിച്ചത് മധ്യസ്ഥതയല്ല; സഹായമെന്ന് തിരുത്തി യുഎസ്; കശ്മീരില്‍ മൂന്നാം കക്ഷിയുടെ ആവശ്യമില്ലെന്ന് വിദേശകാര്യമന്ത്രി; മധ്യസ്ഥനാകാന്‍ മോദി ട്രംപിനോട് ആവശ്യപ്പെട്ടിട്ടില്ല; മോദി തന്നെ വിശദീകരിക്കണമെന്ന് കോണ്‍ഗ്രസും

Britishmalayali
kz´wteJI³

വാഷിങ്ടണ്‍: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ വിശദീകരണവുമായി അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം. കശ്മീരിലേത് ഉഭയകക്ഷി പ്രശ്‌നമാണെന്നും പരിഹാര ചര്‍ച്ചകള്‍ക്ക് ഇരു കക്ഷികളും തയ്യാറായാല്‍ സഹായിക്കാന്‍ ഒരുക്കമാണെന്നുമാണ് അമേരിക്കയുടെ നിലപാടെന്ന് വിദേശകാര്യ വക്താവ് പറഞ്ഞു. ഭീകരതയ്‌ക്കെതിരായി പാക്കിസ്ഥാന്‍ സ്വീകരിക്കുന്ന ശക്തമായ നടപടികളായിരിക്കും ഇന്ത്യയുമായുള്ള മധ്യസ്ഥ ചര്‍ച്ചകളുടെ അടിസ്ഥാനം. ചര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യമൊരുക്കുന്നതിനായി അമേരിക്ക പിന്തുണ നല്‍കുമെന്നും ഭീകരവാദത്തെ ഇല്ലാതാക്കുക എന്നതാണ് പ്രധാനമെന്നും മന്ത്രാലയം പറയുന്നു.

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപ് കശ്മീര്‍ പ്രസ്താവന നടത്തിയത്. എന്നാല്‍ ഇത്തരമൊരു അഭ്യര്‍ത്ഥന മോദി നടത്തിയിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം, വിഷയത്തില്‍ പ്രധാനമന്ത്രി തന്നെ മറുപടി നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കശ്മീര്‍ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ വെളിപ്പെടുത്തല്‍ ഇന്ത്യ തള്ളിയിരുന്നു. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ അന്‍പത് നാളുകള്‍ പൂര്‍ത്തിയാക്കിയ ദിവസം തന്നെ കശ്മീര്‍ വിഷയത്തിലെ ട്രംപിന്റെ വെളിപ്പെടുത്തല്‍ കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കുന്നതായിരുന്നു. സെപ്റ്റംബറില്‍ മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി ഡൊണള്‍ഡ് ട്രംപും പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനും തമ്മിലുള്ള കൂടിക്കാഴ്ചയെ സസൂക്ഷ്മം നിരീക്ഷിച്ചുവരികയായിരുന്നു ഇന്ത്യ. അതിനിടെയാണ് മധ്യസ്ഥനാകാന്‍ മോദി അഭ്യര്‍ത്ഥിച്ചെന്ന ട്രംപിന്റെ സ്‌ഫോടനാത്മകമായ വെളിപ്പെടുത്തലുണ്ടായത്.

യു.എസ് അവകാശവാദം തള്ളിയ ഇന്ത്യ ട്രംപിന്റെ ഈ അവകാശവാദത്തിനെതിരെ ഇന്ത്യ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റില്‍ പ്രതിഷേധം അറിയിച്ചു. കശ്മീര്‍ വിഷയം ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിലുള്ള പ്രശ്‌നമാണ്. അതില്‍ മറ്റൊരാള്‍ മധ്യസ്ഥനാവുന്നതുകൊണ്ട് കാര്യമില്ലയെന്നാണ് ഇന്ത്യയുടെ നിലപാട്. അതുകൊണ്ടുതന്നെ ട്രംപിന്റെ അവകാശവാദം വിദേശകാര്യ മന്ത്രാലയത്തെ പ്രതിരോധത്തിലാക്കിയിരുന്നു. ഇന്ത്യ ഈ വിഷയം വൈറ്റ് ഹൗസിനെ അറിയിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെ കശ്മീര്‍ തര്‍ക്കം ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലുള്ള ഉഭയകക്ഷി പ്രശ്‌നമാണെന്ന് യു.എസ് എല്ലായ്പ്പോഴും തിരിച്ചറിയുന്നുണ്ട് എന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിശദീകരണം നല്‍കിയിരിക്കുകയാണ്.

കശ്മീരില്‍ മൂന്നാം കക്ഷിയുടെ ആവശ്യമില്ലെന്ന് വിദേശകാര്യമന്ത്രി വ്യക്തമാക്കിയത് മധ്യസ്ഥനാകാന്‍ മോദി ട്രംപിനോട് ആവശ്യപ്പെട്ടിട്ടില്ല. അതേസമയം ട്രംപിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം. സൈന്യത്തിന്റെ കാര്യശേഷിയെ മോദി സര്‍ക്കാര്‍ അവഹേളിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. വിഷയത്തില്‍ വിദേശകാര്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാതെയാണ് പ്രതിപക്ഷം ബഹളം വച്ചത്. അതേസമയം കശ്മീര്‍ വിഷയത്തില്‍ ട്രംപിന്റെ പ്രസ്താവനയില്‍ പ്രതിപക്ഷ എംപിമാര്‍ ഉപരാഷ്ട്രപതിയെ കാണും. ഡോണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ പ്രധാനമന്ത്രിയുടെ വിശദീകരണം ആവശ്യപ്പെട്ടാണ് കാണുന്നത്. ട്രംപിന്റെ വെളിപ്പെടുത്തലില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പ്രസ്താവന നടത്തും.

ഇന്ത്യന്‍ ഭരണനേതൃത്വത്തെ ഞെട്ടിച്ചു കൊണ്ടാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയെ ഒപ്പമിരുത്തി അമേരിക്കന്‍ പ്രസിഡന്റ് കശ്മീരില്‍ മധ്യസ്ഥനാകാമെന്ന് പ്രഖ്യാപിച്ചത്. കഴിഞ്ഞമാസം 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് തന്നോട് ഈ ആവശ്യം ഉന്നയിച്ചെന്ന ട്രംപിന്റെ വെളിപ്പെടുത്തല്‍ ഇന്ത്യയെ പ്രകോപിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് അമേരിക്ക ട്രംപിന്റെ വാക്കുകള്‍ വിഴുങ്ങിയിരുന്നു. അതേസമയം, കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ അമേരിക്കയുടെ സഹായം തേടിയിട്ടുണ്ടോ എന്ന കാര്യം അമേരിക്ക വ്യക്തമാക്കിയിട്ടില്ല. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സഹായം അഭ്യര്‍ത്ഥിച്ചതായി കഴിഞ്ഞ ദിവസം ട്രംപ് നടത്തിയ പ്രസ്താവന സംബന്ധിച്ച് പ്രതികരിക്കാന്‍ അമേരിക്കന്‍ വിദേശകാര്യ വക്താവ് തയ്യാറായില്ല.

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയില്‍ മധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി വൈറ്റ് ഹൗസില്‍ വച്ച് നടന്ന കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു പ്രസ്താവന. എന്നാല്‍ ട്രംപ് മധ്യസ്ഥത വഹിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിട്ടില്ലെന്നും കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് വ്യക്തമാക്കിയിരുന്നു.

കശ്മീര്‍ വിഷയത്തില്‍ ഒരു മൂന്നാം കക്ഷിയെ ഉള്‍പ്പെടുത്താന്‍ പാടില്ല എന്നത് ഇന്ത്യ നേരത്തെ മുതല്‍ സ്വീകരിച്ചുവരുന്ന നിലപാടാണ്. എന്നാല്‍ ഇതില്‍ മാറ്റം വരുത്തുന്ന തരത്തിലുള്ള പ്രസ്താവനയാണ് ട്രംപ് നടത്തിയത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നടത്തണമെന്ന ആവശ്യം പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായി ഉയര്‍ത്തുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category