1 GBP = 97.00 INR                       

BREAKING NEWS

രണ്ട് കുട്ടികളുടെ അമ്മയായിട്ടും ദിവസങ്ങളോളം വീട്ടില്‍ പോകാതെ ഉറക്കമിളച്ചത് വെറുതെയായില്ല; ഡിസൈന്‍ എഞ്ചിനിറില്‍ തുടങ്ങി പ്രോജക്ട് ഡയറക്ടറായ ആദ്യ വനിത; മുത്തയ്യ വനിതയ്ക്ക് കരുത്തായി ഒപ്പം ഇനിയുണ്ടാകുക റോക്കറ്റ് വുമണും; ചന്ദ്രയാന്‍ പേടകത്തെ ഇനി നിയന്ത്രിക്കുക ഈ രണ്ട് വനിതാ രത്നങ്ങള്‍; ഹോളിവുഡിലെ വിസ്മയ സിനിമ അവതാറിന് 3,282 കോടിയിലധികം രൂപ മുടക്കിയപ്പോള്‍ ചന്ദ്രയാന്‍ 2ന് ഇസ്രോയ്ക്കായത് വെറും 978 കോടിയും; ചന്ദ്രനെ തൊടാന്‍ കുതിക്കുന്ന പേടകത്തിന് പിന്നിലെ തിളക്കങ്ങളുടെ കഥ

Britishmalayali
kz´wteJI³

ചെന്നൈ: ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാന്‍ 2 പേടകത്തിന്റെ ഇനിയുള്ള ദിവസങ്ങളിലെ കാര്യങ്ങള്‍ നിയന്ത്രിക്കുക രണ്ടു വനിതകളായിരിക്കും. ചന്ദ്രയാന്‍ 2 ദൗത്യത്തിന് നേതൃത്വം വഹിക്കുന്നത് രണ്ട് വനിതകളാണ്. പ്രൊജക്റ്റ് ഡയറക്ടര്‍ മുത്തയ്യ വനിതയും മിഷന്‍ ഡയരക്ടര്‍ റിതു കരിദാലും. ദൗത്യം വിജയിക്കുന്നതു വരെ കാര്യങ്ങള്‍ ഇവരുടെ നിയന്ത്രണത്തിലായിരിക്കും. ചന്ദ്രയാന്‍ രണ്ടിന്റെ ഭൂരിഭാഗം കാര്യങ്ങളും നിയന്ത്രിക്കുന്നത് മുത്തയ്യ വനിതയും റിതു കരിദാലുമാണ്. ഇസ്രൊ ചെയര്‍മാന്‍ ഡോ.കെ.ശിവന്‍ തമിഴ്നാട്ടുകാരനാണെങ്കിലും പതിറ്റാണ്ടുകളായി താമസിക്കുന്നത് തിരുവനന്തപുരം കരമനയിലാണ്. അങ്ങനെ കേരളത്തിനും ശിവനിലൂടെ ഇതിന്റെ നേതൃത്വം ഏറ്റെടുക്കാം.


രണ്ടു കുട്ടികളുടെ അമ്മയായ മുത്തയ്യ വനിതയുടെ രാപകല്‍ കഠിനാധ്വാനമാണ് ചന്ദ്രയാന്‍ രണ്ട്. ദിവസങ്ങളോളം വീട്ടില്‍ പോകാതെ ഓഫിസിലിരുന്ന് വികസിപ്പിച്ചെടുത്ത പദ്ധതിയാണ് ചന്ദ്രയാന്‍ രണ്ട്. ഡിസൈന്‍ എന്‍ജിനീയറായി ജോലിയില്‍ പ്രവേശിച്ച മുത്തയ്യ വനിത ഐഎസ്ആര്‍ഒയുടെ ആദ്യ വനിതാ പ്രൊജക്റ്റ് ഡയരക്ടര്‍ കൂടിയാണ്. 2006ല്‍ ഇന്ത്യന്‍ ബഹിരാകാശ സൊസൈറ്റിയുടെ മികച്ച ശാസ്ത്രജ്ഞയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട് മുത്തയ്യ വനിത. കഴിഞ്ഞ 20 വര്‍ഷമായി ഐഎസ്ആര്‍ഒയില്‍ സേവനം ചെയ്യുന്നുണ്ട്.

റോക്കറ്റ് വുമണ്‍ എന്ന് വിശേഷിപ്പിക്കുന്ന ഗവേഷകയാണ് റിതു കരിദാല്‍. 2013-2014ല്‍ മംഗല്‍യാന്റെ ഡെപ്യൂട്ടി ഓപ്പറേഷന്‍ ഡയറക്ടറായിരുന്നു. അന്ന് മുതല്‍ റിതു കരിദാലിനെ ഇന്ത്യയിലെ 'റോക്കറ്റ് വുമണ്‍' എന്നാണ് അറിയപ്പെടുന്നത്. ചന്ദ്രയാന്‍ 2 ന്റെ മിഷന്‍ ഡയറക്ടറുടെ സ്ഥാനം വഹിക്കുന്ന കരിദാല്‍ ബഹിരാകാശപേടകം ഭൂമിയില്‍ നിന്ന് പറന്നുയര്‍ന്നു കഴിഞ്ഞതോടെയാണ് വനിതകള്‍ ഒരുമിക്കുന്നത്. ചന്ദ്രയാന്‍ 2 ദൗത്യത്തിലുടനീളം മുത്തയ്യ വനിതയുമായി ചേര്‍ന്ന് കരിദാല്‍ പ്രവര്‍ത്തിക്കും. ബെംഗളൂരുവിലെ ഐഎസ്സിയില്‍ നിന്ന് എയ്‌റോസ്‌പേസ് എന്‍ജിനീയറിംഗില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ഗവേഷകയാണ് റിതു കരിധാല്‍.

മുന്‍പ് മാര്‍സ് ഓര്‍ബിറ്റര്‍ മിഷനുള്ള ഐഎസ്ആര്‍ഡിഒ ടീം അവാര്‍ഡും 2007 ല്‍ മുന്‍ പ്രസിഡന്റ് എ പി ജെ അബ്ദുള്‍ കലാമില്‍ നിന്ന് ഐഎസ്ആര്‍ഒ യംഗ് സയന്റിസ്റ്റ് അവാര്‍ഡും നേടിയിട്ടുണ്ട്.

ചെലവ് കുറവ്
ലോകശക്തികള്‍ക്ക് തന്നെ മാതൃകയാക്കാവുന്ന നിരവധി സവിശേഷതകളാണ് ഐഎസ്ആര്‍ഒ ചന്ദ്രയാന്‍ 2ല്‍ അവതരിപ്പിച്ചത്. മറ്റു രാജ്യങ്ങളും ബഹിരാകാശ ഏജന്‍സികളും പരീക്ഷിക്കാത്ത നിരവധി കാര്യങ്ങളാണ് ഇന്ത്യയും ഐഎസ്ആര്‍ഒയും നടപ്പിലാക്കിയിരിക്കുന്നത്. ചന്ദ്രയാന്‍ 2 ന്റെ ഏറ്റവും വലിയ നേട്ടം പദ്ധതിയുടെ ആകെ ചെലവ് തന്നെയാണ്. അവഞ്ചേഴ്സ്: എന്‍ഡ് ഗെയിം, അവതാരം തുടങ്ങി ഏറ്റവും ചെലവേറിയ ഹോളിവുഡ് സിനിമകളേക്കാള്‍ ചുരുങ്ങിയ തുകയ്ക്കാണ് ചന്ദ്രയാന്‍ 2 ദൗത്യം നടക്കുന്നത്.

ചന്ദ്രയാന്‍ 2 ന്റെ മൊത്തം ചെലവ് 978 കോടി രൂപയാണ്. ഇതില്‍ 603 കോടി രൂപ മിഷന്‍ ചെലവും 375 കോടി രൂപയും ജിഎസ്എല്‍വി എംകെ മൂന്നാമന്റെ ചെലവുമാണ്. എന്നാല്‍ അടുത്തിടെ പുറത്തിറങ്ങിയ ഹോളിവുഡ് സിനിമ അവഞ്ചേഴ്‌സ്: എന്‍ഡ് ഗെയിം നിര്‍മ്മിച്ചത് 2,443 കോടി രൂപ ചെലിവാണ്. 2009 ല്‍ പുറത്തിറങ്ങിയ ഹോളിവുഡിന്റെ എറ്റവും ചെലവേറിയ ചിത്രമായ അവതാര്‍ 3,282 കോടിയിലധികം രൂപ ചെലവിട്ടായിരുന്നു.

ലോകത്തിലെ ഏറ്റവും ചെലവു കുറഞ്ഞ ചന്ദ്ര പര്യവേക്ഷണമാണിത്. ചന്ദ്രയാന്‍ ഒന്നിന് പത്തു വര്‍ഷം മുന്‍പ് മുടക്കിയത് വെറും 386 കോടിയാണെങ്കില്‍ ഇന്നലെ യാത്ര പുറപ്പെട്ട ചന്ദ്രയാന്റെ ചെലവ് 978 കോടി രൂപയാണ്.

തല ഉയര്‍ത്തി കേരളവും
ചന്ദ്രയാന്‍ രണ്ടില്‍ അഭിമാനിക്കാന്‍ കേരളത്തിനും നേട്ടങ്ങളേറെയാണ്. ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റിന്റെ നിര്‍മ്മാണം തുമ്പയിലെ വിക്രം സാരാഭായ് സ്പേസ് സെന്ററിലാണു നടന്നത്. സാങ്കേതികത്തകരാര്‍ മൂലം വിക്ഷേപണം നീട്ടിവയ്ക്കേണ്ടിവന്നപ്പോള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അതു പരിഹരിക്കാന്‍ നേതൃത്വം നല്‍കിയതും വി എസ്എസ്സിയുടെ സംഘമാണ്. ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റിന്റെ ക്രയോജനിക്, ലിക്വിഡ് സ്റ്റേജ് ഭാഗങ്ങള്‍ നിര്‍മ്മിച്ചത് വലിയമലയിലെ ഐഎസ്ആര്‍ഒയുടെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്ററിലാണ്. വട്ടിയൂര്‍ക്കാവ് ഇനേര്‍ഷ്യല്‍ സിസ്റ്റം യൂണിറ്റ് സെന്ററിലാണ് ചന്ദ്രയാന്‍ 2ന്റെ നാവിഗേഷന്‍ ഘടകങ്ങള്‍ക്കു രൂപം നല്‍കിയത്. ഇസ്രൊയിലെ നൂറുകണക്കിനു മലയാളി ശാസ്ത്രജ്ഞരും ദൗത്യത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.

നേട്ടത്തില്‍ പങ്കാളിയായ മലയാളികള്‍ ഇവര്‍
  • എസ്.സോമനാഥ്: വി എസ്എസ്സി ഡയറക്ടര്‍. ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റിന്റെ സൃഷ്ടാവ്. ചേര്‍ത്തല സ്വദേശി.
  • പി.കുഞ്ഞിക്കൃഷ്ണന്‍: 'ഇസ്രൊ'യുടെ യു.ആര്‍.റാവു സാറ്റലൈറ്റ് സെന്റര്‍ ഡയറക്ടര്‍. ചന്ദ്രയാന്‍ 2 പേടകത്തിന്റെ രൂപകല്‍പനയ്ക്കു നേതൃത്വം നല്‍കി. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി.
  • എസ്.ജയപ്രകാശ്: ജിഎസ്എല്‍വി മാര്‍ക്ക് 3 എം1 മിഷന്‍ ഡയറക്ടര്‍. കൊല്ലം വേളമണ്ണൂര്‍ സ്വദേശി.
  • കെ.സി.രഘുനാഥപിള്ള: വെഹിക്കിള്‍ ഡയറക്ടര്‍. പത്തനംതിട്ട വയ്യാറ്റുപുഴ സ്വദേശി.
  • പി.എം. ഏബ്രഹാം: അസോഷ്യേറ്റ് വെഹിക്കിള്‍ ഡയറക്ടര്‍. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി.
  • ജി.നാരായണന്‍: അസോഷ്യേറ്റ് പ്രോജക്ട് ഡയറക്ടര്‍. തിരുവനന്തപുരം സ്വദേശി.
  • എ. രാജരാജന്‍: ഡയറക്ടര്‍, സതീഷ് ധവാന്‍ സ്പേസ് സെന്റര്‍. ചന്ദ്രയാന്‍ വിക്ഷേപണദൗത്യത്തിന്റെ നേതൃത്വം.
  • ഡോ. വി. നാരായണന്‍, ഡയറക്ടര്‍, വലിയമല എല്‍പിഎസ്സി. ജിഎസ്എല്‍വി റോക്കറ്റിന്റെ ക്രയോജനിക്, ലിക്വിഡ് എന്‍ജിനുകളുടെ നിര്‍മ്മാണ മേല്‍നോട്ടം.
  • ഡി. സാം ദയാലദേവ്: ഡയറക്ടര്‍, ഇനേര്‍ഷ്യല്‍ സിസ്റ്റംസ് യൂണിറ്റ്. റോക്കറ്റിലും ചന്ദ്രയാന്‍ പേടകത്തിലുമുള്ള നാവിഗേഷന്‍ ഉപകരണങ്ങളുടെ നിര്‍മ്മാണനേതൃത്വം.


 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category