1 GBP = 97.40 INR                       

BREAKING NEWS

ലോഡ്ജില്‍ നിന്ന് രാത്രി ഇറങ്ങി വന്നത് ദമ്പതികളും പ്രതിയും ഒരുമിച്ച്; പൊലീസെത്തിയപ്പോള്‍ അവശരായവര്‍ പറഞ്ഞത് പരാതിയില്ലെന്ന്; ആശുപത്രിയില്‍ നിന്ന് ആരുമറിയാതെ തല്ലു കൊണ്ടവര്‍ മുങ്ങിയതും ദുരൂഹം; ഒളിവില്‍ പോയത് കോണ്‍ഗ്രസ് അനുഭാവി തന്നെ; ആളുകളുടെ മുമ്പിലിട്ട് യുവാവിനേയും യുവതിയേയും തല്ലി ചതച്ചത് പണിക്ക് പോകാത്ത ഓട്ടോക്കാരന്‍; പായിക്കൊല്ലിയില്‍ നിന്ന് അമ്പലവയിലെത്തിയ സജീവാനന്ദനെ നാട്ടുകാര്‍ കാണുന്നത് ഭയത്തോടെ; കൈയില്‍ കിട്ടിയിട്ട തല്ല് വീഡിയോയിലെ വില്ലനെ തേടി പൊലീസ്

Britishmalayali
kz´wteJI³

അമ്പലവയല്‍: നാട്ടുകാര്‍ക്കെല്ലാം സജീവാനന്ദനെ ഭയമാണ്. കേസുകള്‍ ഒന്നും പേരിലില്ല. എങ്കിലും അറിയപ്പെടുന്ന ക്രിമിനലാണ് ഇയാള്‍. തമിഴ് ദമ്പതികളും സജീവാനന്ദനും ഒരുമിച്ച് ലോഡ്ജില്‍ നിന്നും രാത്രി ഇറങ്ങിവന്നതാണ്. അമ്പലവയല്‍ ടൗണില്‍ വച്ചാണ് സജീവാനന്ദന്റെ പ്രകടനം നടന്നത്. തമിഴ് ദമ്പതികള്‍ ആണൊ എന്ന് പോലും പൊലീസിന് ഉറപ്പില്ല. ഊരും പേരും അറിയാത്ത ഇവര്‍ തമിഴ് സംസാരിച്ചതിനാല്‍ തമിഴ് ദമ്പതികള്‍ എന്ന് കരുതുകയാണ് പൊലീസ്. സജീവാനന്ദന്‍ ആദ്യം ഭര്‍ത്താവിനെ അടിച്ചു. പിന്നെ സ്ത്രീയെ പിടിച്ചു അടിച്ചു. പരാതി കിട്ടാത്തതുകൊണ്ടാണ് കേസെടുക്കാന്‍ പൊലീസിന് കഴിയാത്തത്. എങ്കിലും സോഷ്യല്‍ മീഡിയയിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ തന്നെയാണ് പൊലീസിന്റെ നീക്കം. സജീവാനന്ദനെ ഉടന്‍ അറസ്റ്റ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഇയാള്‍ക്ക് കോണ്‍ഗ്രസ് പശ്ചാത്തലമാണുള്ളത്.

എന്തോ സാമ്പത്തിക ഇടപാടായി ഉള്ള വിഷയമാണ്. 21 നു രാത്രി എട്ടരയ്ക്ക് ആണ് സംഭവം നടക്കുന്നത്. പരാതിക്കാര്‍ ഇല്ല. അവര്‍ക്ക് പരാതിയും ഇല്ലാ എന്നാണ് അടികൊണ്ടവര്‍ പൊലീസിനോട് പറഞ്ഞത്. മൊഴി നല്‍കുകയും ചെയ്തിട്ടില്ല. ഞങ്ങള്‍ പൊലീസ് എത്തിയപ്പോള്‍ അവര്‍ പരാതിയില്ല എന്നാണ് പറഞ്ഞത്. അപ്പോള്‍ തന്നെ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ നിന്ന് അവര്‍ മുങ്ങി-അമ്പലവയല്‍ പൊലീസ് ഇങ്ങനെയാണ് കാര്യങ്ങള്‍ വിശദീകരിക്കുന്നത്. അമ്പലവയല്‍ താമസിക്കുന്ന ആളാണ് സജീവാനന്ദന്‍. വിവാദമായി ദൃശ്യങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് അമ്പലവയല്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്. സജീവാനന്ദനെ പ്രതിയാക്കിയാണ് കേസ് എടുത്തത്. ഉടന്‍ തന്നെ അയാളെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് ഒരുങ്ങുന്നത്.

ഓട്ടോ ഡ്രൈവര്‍ എന്നാണ് പറയുന്നത്. എന്നാല്‍ അയാള്‍ പണിക്ക് ഒന്നും പോകുന്നില്ല എന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് പൊലീസ് പറയുന്നു. വയനാട് പായിക്കൊല്ലിയാണ് ഇയാളുടെ സ്വദേശം. വാടകയ്ക്ക് അമ്പലവയലിലെ തോട്ടത്തിലാണ് താമസം. ഭാര്യയും മക്കളുമുണ്ട്. പക്ഷെ ആരും അമ്പലവയലില്‍ ഇല്ല. ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്നു പറയുന്നുണ്ടെങ്കിലും ഇയാളുടെ പേരില്‍ വേറെ കേസില്ലാത്തതും പൊലീസിനെ കുഴയ്ക്കുന്നു. ഇയാള്‍ ഇപ്പോള്‍ എവിടെയുണ്ടെന്ന് അറിയില്ല. പക്ഷെ ഉടന്‍ തന്നെ ഇയാളെ അറസ്റ്റ് ചെയ്യുമെന്ന് അമ്പലവയല്‍ സിഐ ജേക്കബ് എംടി മറുനാടനോട് പറഞ്ഞു.

സജീവാനന്ദനെതിരെ വനിതാ കമ്മിഷന്‍ സ്വമേധയാ കേസ് എടുത്തിട്ടുണ്ട് സ്ത്രീയെ കൈയേറ്റം ചെയ്തതിനും അസഭ്യം പറഞ്ഞതിനുമാണു കേസ്. നിയമം കൈയിലെടുക്കാനോ സ്ത്രീകളെ കൈയേറ്റം ചെയ്യാനോ ആര്‍ക്കും അവകാശമില്ലെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ പറഞ്ഞു. പ്രതി ഒളിവിലാണ്. മര്‍ദനമേറ്റവര്‍ക്കായുള്ള അന്വേഷണവും തുടരുന്നു. സമീപത്തെ ലോഡ്ജില്‍ ഇരുവരും മുറിയെടുത്തതു കേന്ദ്രീകരിച്ചാണ് അന്വേഷണം. സംഭവത്തില്‍ പൊലീസ് വീഴ്ച വരുത്തിയെന്ന് എം.സി.ജോസഫൈന്‍ നേരത്തെ പറഞ്ഞു. മര്‍ദനമേറ്റ ദമ്പതികളെ കണ്ടെത്താതിരുന്നത് ഗുരുതര വീഴ്ചയാണ്. കണ്ടുനിന്നവരോട് ചോദിക്കാന്‍ പോലും പൊലീസ് ജാഗ്രത കാട്ടിയില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

ഞായറാഴ്ചയാണ് തമിഴ്നാട്ടുകാരായ ദമ്പതികള്‍ക്ക് വയനാട്ടിലെ അമ്പലവയലില്‍ ക്രൂരമര്‍ദനമേറ്റത്. പരിസരവാസിയായ ടിപ്പര്‍ ഡ്രൈവര്‍ സജീവാനന്ദനാണ് നടുറോഡില്‍വച്ച് യുവതിയേയും ഭര്‍ത്താവിനേയും ആക്രമിച്ചത്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. സംഭവത്തില്‍ ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ല. എന്നാല്‍ വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ ജില്ലാ പൊലീസ് മേധാവി സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. അതിനിടെ, അമ്പലവയല്‍ ആക്രമണത്തില്‍ പൊലീസ് കേസെടുത്തു. ദൃക്സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

ദമ്പതിമാരെ മര്‍ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ പരാതി ലഭിക്കാത്തതിനാല്‍ കേസെടുക്കാനാകില്ലെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. സംഭവത്തില്‍ സിപിഐഎം അമ്പലവയല്‍ ബ്രാഞ്ച് കമ്മിറ്റിയും വാട്‌സാപ്പ് യുവജന കൂട്ടായ്മയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് ശക്തമായ നടപടി എടുത്തില്ലെങ്കില്‍ സ്റ്റേഷന്‍ ഉപരോധമടക്കമുള്ള സമരത്തിലേക്ക് കടക്കുമെന്നും സിപിഐഎം നേതാക്കള്‍ പറഞ്ഞു.

റോഡിലിട്ട് യുവാവിനെ ഓട്ടോഡ്രൈവര്‍ ക്രൂരമായി മര്‍ദിക്കുകയും ചോദ്യം ചെയ്ത യുവതിയെ ഇയാള്‍ കൈയേറ്റം ചെയ്യുകയുമായിരുന്നു. ആള്‍ക്കൂട്ടത്തിന് നടുവില്‍ വച്ചാണ് സജീവനന്ദന്‍ യുവതിക്കുനേരെ അസഭ്യവര്‍ഷം നടത്തുകയും മുഖത്തടിക്കുകയും ചെയ്തത്. റോഡില്‍ വീണുകിടക്കുന്ന ഭര്‍ത്താവിനെ വീണ്ടും മര്‍ദിച്ചത് ചോദ്യം ചെയ്ത യുവതിയെ 'നിനക്കും വേണോ' എന്ന് ചോദിച്ച് സജീവാനന്ദന്‍ മുഖത്തടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ദമ്പതികള്‍ക്കെതിരെ നടന്ന ആക്രമണം കണ്ടു നിന്നവരാണ് മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്.

യുവതിയെയും ഭര്‍ത്താവിനെയും ആക്രമിച്ച സംഭവത്തില്‍ പൊലീസ് നടപടി എടുക്കാതെ കേസ് ഒത്തുതീര്‍പ്പാക്കി എന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവം നടന്ന ദിവസം ദമ്പതികളേയും സജീവാനന്ദനെയും പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍ പരാതി നല്‍കാന്‍ ദമ്പതികള്‍ തയാറാകാത്തതിനെ തുടര്‍ന്ന് കേസ് ഒതുക്കി തീര്‍ക്കുകയാണ് പൊലീസ് ചെയ്തതെന്നും ആക്ഷേപമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category