1 GBP = 86.00INR                       

BREAKING NEWS

പുലര്‍ച്ചെ ശബ്ദം കേട്ടെത്തിയ മരുമകള്‍ കണ്ടത് അബോധാവസ്ഥയിലായ പിതാവിനെ; ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല; മകനെ കാണാന്‍ ഇപ്‌സ്വിച്ചിലെ ത്തിയ ഭരണങ്ങാനം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു; മത്തായി വിടവാങ്ങിയത് ഇന്ന് പുലര്‍ച്ചെ നാലിന്

Britishmalayali
kz´wteJI³

സ്റ്റ് ആംഗ്ലിയായിലെ ഇപ്‌സ്വിച്ചില്‍ മകനെയും കുടുംബത്തെയും സന്ദര്‍ശിക്കാനെത്തിയ പിതാവ് ഹൃദയാഘാതം മൂലം മരിച്ചു. നഴ്‌സായി ജോലി ചെയ്യുന്ന ഇപ്‌സ്വിച്ചിലെ ബിജോയുടെ പിതാവ് കോട്ടയം ഭരണങ്ങാനം സ്വദേശി മത്തായി ജോസഫ് ആണ് മരിച്ചത്. 72 വയസായിരുന്നു പ്രായം. ഇന്നു പുലര്‍ച്ചെ നാലു മണിക്കായിരുന്നു നിര്യാണം സംഭവിച്ചത്. 

പുലര്‍ച്ചെ രണ്ടു മണിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ഷുഗറിന്റെ അസുഖമുള്ളതിനാല്‍ നാരങ്ങാ വെള്ളം കുടിക്കുകയും ഷുഗര്‍ നോര്‍മലായി വീണ്ടും കിടക്കുകയും ചെയ്തു. എന്നാല്‍ വീണ്ടും പുലര്‍ച്ചെ നാലിന് മുറിയില്‍ നിന്നും ശബ്ദം കേട്ടെത്തിയ മരുമകള്‍ സ്മിത കണ്ടത് അവശനിലയിലായ പിതാവ് മത്തായിയേയാണ്. ഉടന്‍ തന്നെ എമര്‍ജന്‍സി സര്‍വ്വീസിനെ ബന്ധപ്പെട്ട് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴി മധ്യേ മരണം സംഭവിച്ചു. മകന്‍ ബിജോയ് നൈറ്റ് ഡ്യൂട്ടിക്ക് പോയിരിക്കുകയായിരുന്നു.

മിലിട്ടറി നഴ്‌സിംഗില്‍ മേട്രന്‍ പദവിയില്‍ നിന്നും വിരമിച്ച വ്യക്തിയാണ് മത്തായി. മകനും കുടുംബത്തിനുമൊപ്പം ഒരു മാസം താമസിക്കുവാനായി ഈമാസം പത്തിനാണ് മത്തായിയും ഭാര്യ മേരിക്കുട്ടി ജോസഫും യുകെയില്‍ എത്തിയത്. ഓഗസ്റ്റ് പത്തിന് തിരികെ നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം സംഭവിച്ചത്. 

മറ്റു മക്കള്‍ ബോബി, ബെന്നി, മരുമക്കള്‍ : ജിസ്, ലിസി

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category