1 GBP = 86.00INR                       

BREAKING NEWS

പിണങ്ങി നിന്ന വിമത കൗണ്‍സിലര്‍ കെ സുധാകരനുമായി അടുത്തതോടെ കണ്ണൂര്‍ നഗരസഭ പിടിക്കാന്‍ കോണ്‍ഗ്രസ്; ലീഗുമായുള്ള അനുരഞ്ജന ചര്‍ച്ചയും ഫലം കണ്ടതോടെ എല്‍ഡിഎഫ് മേയറെ താഴെയിറക്കാന്‍ അവിശ്വാസം കൊണ്ട് വരാന്‍ നീക്കം; സീറ്റുകളില്‍ തുല്യത പാലിച്ചപ്പോള്‍ തുണയായ പികെ രാഗേഷ് യുഡിഎഫില്‍ തിരിച്ചെത്തിക്കുന്നതും ഡെപ്യൂട്ടി മേയര്‍ പദവി ഉറപ്പ് നല്‍കി; അപ്രതീക്ഷിതമായി കയ്യില്‍ കിട്ടിയ കണ്ണൂര്‍ നഗരസഭ കൈവിടുമോ എന്ന ഭയത്തില്‍ സിപിഎം

Britishmalayali
രഞ്ജിത്ത് ബാബു

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ പിടിക്കാന്‍ യു.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടു വരുന്നു. കോണ്‍ഗ്രസ്സ് വിമതനായ ഡപ്യൂട്ടി മേയര്‍ പി.കെ. രാഗേഷിനെ തല്‍സ്ഥാനത്ത് നിര്‍ത്തി എല്‍.ഡി.എഫ് മേയര്‍ ഇ.പി. ലതക്കെതിരെയാണ് അവിശ്വാസം കൊണ്ടു വരിക. നിലവില്‍ 27 വീതം കൗണ്‍സിലര്‍മാരാണ് എല്‍.ഡി.എഫിനും യു.ഡി.എഫിനും ഉള്ളത്. കഴിഞ്ഞ തവണ രാഗേഷിന്റെ ഒരു വോട്ടിന്റെ ബലത്തിലാണ് എല്‍.ഡി.എഫ് അധികാരത്തിലെത്തിയത്. രാഗേഷും കണ്ണൂര്‍ എംപി കെ. സുധാകരനും രമ്യതയിലെത്തിയതോടെയാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ അധികാരം പിടിക്കാന്‍ യു.ഡി.എഫ് ഒരുങ്ങുന്നത്.

നാലുമാസക്കാലത്തിലേറെയായി യു.ഡി.എഫ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം ഏറ്റെടുക്കാന്‍ അനുരഞ്ജന സമരം തുടങ്ങിയിട്ട്. എന്നാല്‍ കോര്‍പ്പറേഷന്‍ ഭരണം സംബന്ധിച്ച കോണ്‍ഗ്രസ്സും ലീഗും തമ്മില്‍ നടന്ന ചര്‍ച്ചയെക്കുറിച്ച് തനിക്കൊന്നുമറിയില്ല എന്നാണ് ഡപ്യൂട്ടി മേയര്‍ പി.കെ. രാഗേഷ് ' മറുനാടന്‍ മലയാളിയോട് ' പറഞ്ഞത്. കെ. സുധാകരന്‍ എം. പി. മുന്‍ കൈയെടുത്ത് കഴിഞ്ഞ രാത്രി നടത്തിയ ചര്‍ച്ചയിലാണ് കോണ്‍ഗ്രസ്സും മുസ്ലിം ലീഗും തമ്മില്‍ കോര്‍പ്പറേഷന്‍ കാര്യത്തില്‍ അനുരഞ്ജനമായത്. കോര്‍പ്പറേഷന്‍ ഭരണ കാലാവധിയായ ഒരു വര്‍ഷത്തില്‍ ആറുമാസം വീതം മേയര്‍ സ്ഥാനം കോണ്‍ഗ്രസ്സും ലീഗും പങ്കിട്ടെടുക്കാനാണ് ധാരണയായത്. എന്നാല്‍ ആദ്യത്തെ ആറുമാസം ആര് പദവി വഹിക്കണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ഡപ്യൂട്ടി മേയര്‍ പി. കെ.രാഗേഷിനെ തിരികെ കൊണ്ടു വന്ന് ഭരണം പിടിക്കുമ്പോള്‍ മേയര്‍ പദവിയോ ഡപ്യൂട്ടി മേയറോ ഏതെങ്കിലും ഒന്ന് തങ്ങള്‍ക്ക് വേണമെന്ന നിലപാടിലാണ് മുസ്ലിം ലീഗ്. എന്നാല്‍ ഇത് കോണ്‍ഗ്രസ്സ് അംഗീകരിച്ചിരുന്നില്ല. കോണ്‍ഗ്രസ്സ് നിലപാട് മുസ്ലിം ലീഗിന് കടുത്ത അതൃപ്തിയുണ്ടാവുകയും യു.ഡി.എഫ് പരിപാടികള്‍ മുസ്ലിം ലീഗ് ബഹിഷ്‌ക്കരിക്കുകയും ചെയ്തു. ലോകസഭാ തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടിയ കെ. സുധാകരന് മുസ്ലിം ലീഗിന്റെ വിയോജിപ്പ് കാരണം കണ്ണൂര്‍, അഴീക്കോട് നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ടുള്ള പര്യടനം പോലും മാറ്റി വെക്കേണ്ടി വന്നു.

യു.ഡി.എഫ് പരിപാടികളും മുസ്ലിം ലീഗ് ബഹിഷ്‌ക്കരിച്ചു തുടങ്ങുകയായിരുന്നു. കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് വിമതനായ പി.കെ. രാഗേഷ് കെ. സുധാകരനെ വെല്ലുവിളിച്ചാണ് മത്സരത്തിനിറങ്ങിയത്. യു.ഡി.എഫിന്റെ മൊത്തം എതിര്‍പ്പിനെ അവഗണിച്ച് മത്സരിച്ച രാഗേഷ് പള്ളിക്കുന്ന് ഡിവിഷനിലെ പഞ്ഞിക്കാ വാര്‍ഡില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. അതോടെ യു.ഡി.എഫിനും എല്‍.ഡി.എഫിനും 27 വീതം അംഗങ്ങളുള്ള കോര്‍പ്പറേഷനില്‍ രാഗേഷിന് ഡപ്യൂട്ടി മേയര്‍ സ്ഥാനം നല്‍കി എല്‍.ഡി.എഫ് അധികാരത്തിലെത്തുകയായിരുന്നു.

മേയര്‍ സ്ഥാനം വനിതക്ക് സംവരണം ചെയ്യപ്പെട്ടതായതിനാല്‍ കെ.പി.സി. സി. ജനറല്‍ സെക്രട്ടറി സുമാ ബാലകൃഷ്ണനെ മേയറാക്കാനാണ് കോണ്‍ഗ്രസ്സ് ഉദ്ദേശിച്ചിരുന്നത്.എന്നാല്‍ ആദ്യത്തെ ആറുമാസം മേയര്‍ സ്ഥാനം ആര്‍ക്കെന്ന കാര്യത്തില്‍ ചര്‍ച്ചചെയ്ത് രണ്ട് ദിവസത്തിനകം തീരുമാനമെടുക്കാനും ധാരണയായി. അതിനായി ഇരുപാര്‍ട്ടികളിലേയും കൗണ്‍സിലര്‍മാരുടെ യോഗം വിളിച്ചു ചേര്‍ത്ത് ചര്‍ച്ച ചെയ്യും. കെ. സുധാകരനു പുറമേ ഡി.സി.സി. പ്രസിഡണ്ട് സതീശന്‍ പാച്ചേനി, ഐ. എന്‍.ടി.യു.സി. നേതാവ് കെ. സുരേന്ദ്രന്‍, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി.കെ അബ്ദുള്‍ ഖാദര്‍ മൗലവി, ജില്ലാ പ്രസിഡണ്ട് പി.കുഞ്ഞു മുഹമ്മദ്, ജനറല്‍ സെക്രട്ടറി അബ്ദുള്‍ കരീം ചേലേരി എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category