1 GBP = 97.00 INR                       

BREAKING NEWS

ചെഗുവേരയുടെ ചിത്രം പതിച്ച കൊടി എടുത്തുമാറ്റിയത് കോളേജ് അധികൃതര്‍ തന്നെ; തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവരോടെല്ലാം വീട്ടിലേക്ക് പോകാന്‍ പറഞ്ഞ് പൊലീസ്; പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം രൂപീകരിച്ച യൂണിറ്റുമായി കെ എസ് യു കോളേജിലേക്കെത്തിയത് പ്രൗഢിയോടെ; കെഎസ്യുവിന്റെ ഭാഗമായതിന് വാട്സ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് പെണ്‍കുട്ടിയെ പുറത്താക്കി കുട്ടി സഖാക്കളുടെ കലിപ്പടക്കല്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: അടിമുടി മാറ്റങ്ങളോടെ യൂണിവേഴ്സിറ്റി കോളേജില്‍ വീണ്ടും ക്ലാസുകള്‍ ആരംഭിച്ചു. എസ് എഫ് ഐ യൂണിറ്റ് നേതാക്കള്‍ അവരുടെ പ്രവര്‍ത്തകനെ തന്നെ കുത്തി പരിക്കേല്‍പിച്ചതിനെ തുടര്‍ന്ന് നടന്ന സംഘര്‍ഷങ്ങളാണ് കോളേജ് അടച്ചിടുന്നതില്‍ കൊണ്ടെത്തിച്ചത്. തുടര്‍ന്ന് 10 ദിവസത്തോളം ക്ലാസുകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ കോളേജിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനങ്ങളുടേയും സമരങ്ങളുടേയും പശ്ചാത്തലത്തില്‍ ശക്തമായ പൊലീസ് കാവലിലാണ് ക്ലാസുകള്‍ പുനരാരംഭിച്ചത്.

തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശോധിച്ചാണ് എല്ലാ വിദ്യാര്‍ത്ഥികളേയും ജീവനക്കാരേയും കോളേജിലേക്ക് പ്രവേശിപ്പിച്ചത്. തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവരെയൊക്കെ തിരിച്ചയച്ചു. ലഹരിക്കെതിരെയും റാഗിങ്ങിനെതിരെയുമുള്ള ലഘുലേഖകള്‍ നല്‍കിയാണ് പൊലീസ് വിദ്യാര്‍ത്ഥികളെ സ്വീകരിച്ചത്. സ്ഥിരമായി കോളേജില്‍ നടമാടിക്കൊണ്ടിരുന്ന ഏകാധിപത്യ പ്രവണതയ്ക്കും ആക്രമണ സംഭവങ്ങള്‍ക്കും അറുതി വരുത്താനെന്നോണം പൊലീസിന്റെ കാവല്‍ വരും ദിവസങ്ങളിലും കോളേജിലും പരിസരത്തും ഉണ്ടാകും.

കോളേജിന്റെ പ്രവേശന കവാടത്തില്‍ ഉണ്ടായിരുന്ന ചെഗുവേരയുടെ ചിത്രം പതിച്ചുള്ള കൊടി കോളേജ് അധികൃതര്‍ തന്നെ മാറ്റി. ക്യാമ്പസിന്റെ പല ഭാഗത്തായി പതിച്ചിരുന്ന എസ് എഫ് ഐ അനുകൂല പോസ്റ്ററുകളും മറ്റും നീക്കം ചെയ്തു. കോളേജ് കൗണ്‍സില്‍ തന്നെ ഇവയെല്ലാം നീക്കം ചെയ്യാനുള്ള തീരുമാനമെടുത്തത്. 18 വര്‍ഷങ്ങള്‍ക്ക് ശേഷം യൂണിവേഴ്സിറ്റി കോളേജില്‍ ഒരു യൂണിറ്റ് തുടങ്ങിയ കെ എസ് യു പ്രവര്‍ത്തകരെ പൊലീസ് തന്നെയാണ് കോളേജിനകത്തേക്ക് കൊണ്ട് പോയത്.

അതേസമയം കെ സ് യു ഭാരവാഹി ആയതിന്റെ പേരില്‍ ആര്യ എന്ന വിദ്യാര്‍ത്ഥിനിയെ ക്ലാസിലെ മറ്റുള്ളവര്‍ വാട്സാപ് ഗ്രൂപ്പുകളില്‍ നിന്നു പുറത്താക്കി എന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ വന്നു. അവസാന വര്‍ഷ ബോട്ടണി വിദ്യാര്‍ത്ഥിനിയായ ആര്യയെ ഇന്നലെയാണു ഭാരവാഹിയായി തിരഞ്ഞെടുത്തത്. എന്നാല്‍ ഉടന്‍ തന്നെ മറ്റുള്ളവര്‍ ചേര്‍ന്ന് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി. മാനസികമായി തളര്‍ത്താനുള്ള എസ് എഫ് ഐ നീക്കമാണ് ഇതെന്ന് കെ എസ് യു ഭാരവാഹികള്‍ പറഞ്ഞു.

അക്രമത്തിനു നേതൃത്വം നല്‍കിയ യൂണിറ്റ് എസ് എഫ് ഐ തന്നെ പിരിച്ചു വിടുകയും പുതിയ യൂണിറ്റ് രൂപീകരിക്കുകയും ചെയ്തു. പ്രശ്നങ്ങളെ തുടര്‍ന്ന് കോളേജ് പ്രിന്‍സിപ്പളിനെ മാറ്റിയിരുന്നു. പുതിയ പ്രിന്‍സിപ്പള്‍ സി സി ബാബു ആണ് വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തത്. ഇനി മുതല്‍ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെ അക്കാദമിക് തലത്തില്‍ മികച്ച വിജയങ്ങള്‍ നേടണമെന്ന് പ്രിന്‍സിപ്പള്‍ ആവശ്യപ്പെട്ടു.

അതേസമയം ഇന്നലെ കോളേജ് വിവാദത്തില്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉണ്ടായെങ്കിലും പ്രശ്നങ്ങളെല്ലാം കലങ്ങി തെളിഞ്ഞ പോലെയാണ് ഇപ്പോഴത്തെ അവസ്ഥ. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കെ.എസ്.യുവും നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതോടെ നിരാഹാര സമരം കെഎസ. യു അധ്യക്ഷന്‍ കെ എം അഭിജിത്ത് അവസാനിപ്പിച്ചതോടയാണ് വിഷയത്തിന് അന്ത്യമാകുന്നത്.

പൊലീസും സമരക്കാരും തമ്മില്‍ കല്ലേറും കുപ്പിയെറിയലും ജലപീരങ്കി പ്രയോഗവും ഉണ്ടായെങ്കിലും അല്‍പ സമയത്തിനു ശേഷം ദിവസങ്ങളായി നടന്നു കൊണ്ടിരുന്ന നിരാഹാരസമരത്തിനും പ്രതിഷേധങ്ങള്‍ക്കും അന്ത്യമായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category