1 GBP = 97.00 INR                       

BREAKING NEWS

മോഷണക്കേസില്‍ കള്ളിയാക്കി അറസ്റ്റ് ചെയ്താല്‍ എല്ലാം വിളിച്ചു പറയുമെന്ന ഭീഷണി ഏറ്റു; എസ് ഐ വിപിന്‍ വേണുഗോപാലിന് മാറ്റിയതിന് പിന്നാലെ കളവ് പോയ മുതല്‍ വീട്ടില്‍ നിന്ന് സിപിഎം കൗണ്‍സിലര്‍ക്ക് തിരിച്ചു കിട്ടി! ഒറ്റപ്പാലത്ത് പാര്‍ട്ടിയെ രക്ഷിക്കാനുള്ള പിണറായി വിജയന്റെ നവോത്ഥാനം ഏറ്റു; വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കള്ളിയല്ലെന്ന് സമ്മതിച്ച് കോടതിയില്‍ പരാതിക്കാരിയായ സിപിഎം കൗണ്‍സിര്‍;ഒറ്റപ്പാലം നഗസഭയിലെ മോഷണത്തിന്റെ ക്ലൈമാക്സില്‍ വമ്പന്‍ ട്വിസ്റ്റ്; സുജാതയെ സംശയിച്ചത് വെറുതെയായി!

Britishmalayali
kz´wteJI³

ഒറ്റപ്പാലം: യൂണിവേഴ്സിറ്റി കോളേജിലെ വിഷയത്തില്‍ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് കിട്ടിയപ്പോള്‍ കന്റോണ്‍മെന്റ് എസ് ഐയെ സ്ഥലം മാറ്റി. ആന്തൂരിലും സ്ഥലം മാറ്റത്തിന് ശ്രമമുണ്ട്. സി ഒ ടി നസീര്‍ കേസ് അട്ടിമറിച്ചതും ഉദ്യോഗസ്ഥരെ മാറ്റി. ഒറ്റപ്പാലത്തെ മോഷണ കേസില്‍ കള്ളിയെ കണ്ടെത്തിയ എസ് ഐയെ മാറ്റിയതും ഇത്തരത്തില്‍ കേസ് അട്ടിമറിക്കാനാണ്. അങ്ങനെ എസ് ഐയെ മാറ്റിയ സിപിഎം പുതിയ ഇടപെടല്‍ തുടങ്ങി. നഗരസഭയിലെ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബി. സുജാത പ്രതിയായ മോഷണക്കേസില്‍ വഴിത്തിരിവ്.

കേസിലെ തുടര്‍നടപടികള്‍ അവസാനിപ്പിക്കണമെന്നു പരാതിക്കാരിയായ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ടി. ലത കോടതിയില്‍ ആവശ്യപ്പെട്ടു. കുറ്റപത്രം ഉള്‍പ്പെടെയുള്ള നടപടികള്‍ക്കു കാത്തുനില്‍ക്കാതെ മുന്‍കൂട്ടി പരിഗണിച്ചു കേസ് അവസാനിപ്പിക്കണമെന്ന പ്രതിഭാഗത്തിന്റെ അപേക്ഷ പരിഗണിക്കവേയാണു നീക്കം. സുജാതയെ രക്ഷിക്കാനാണ് ഇത്. നഗരസഭാ ഓഫിസില്‍ നിന്നു കാണാതായെന്നു കരുതിയ 38,000 രൂപ വീട്ടില്‍ നിന്നു തിരിച്ചു കിട്ടിയെന്നും കേസിന്റെ തുടര്‍നടപടികള്‍ അവസാനിപ്പിക്കണമെന്നും ടി. ലത ഒറ്റപ്പാലം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ നേരിട്ടു ഹാജരായി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. സുജാതയാണ് മോഷ്ടിച്ചതെന്ന് അറിയാതെയാണ് ലത പരാതി നല്‍കിയത്. ഇതിനിടെയാണ് എസ് ഐയുടെ നേതൃത്വത്തില്‍ പ്രതിയെ കണ്ടുപിടിച്ചത്. ഇതോടെ സുജാതയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. അപ്പോഴും പാര്‍ട്ടി വെട്ടിലായി. ഇതിനിടെയാണ് ട്വിസ്റ്റ്.

സുജാതയുടെ കളവും അറസ്റ്റിനുള്ള നീക്കവും പാലക്കാട് സിപിഎമ്മിനെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു. പൊലീസിനോട് സുജാത നടത്താന്‍ പോകുന്ന വെളിപ്പെടുത്തലുകളാണ് സിപിഎമ്മിനെ ഭയപ്പെടുത്തുന്നത്. ഇതിനു പിന്നിലുള്ള രാഷ്ട്രീയമാണ് സിപിഎമ്മിന് കുഴയ്ക്കുന്നത്. ഒറ്റപ്പാലം നഗരസഭയില്‍ ചീഞ്ഞു നാറുന്ന സിപിഎം രാഷ്ട്രീയത്തിനെക്കുറിച്ചുള്ള പല വെളിപ്പെടുത്തലുകളും സുജാത നടത്തിയാല്‍ അത് സിപിഎമ്മിന് തലവേദനയാകും. അതുകൊണ്ട് തന്നെ സുജാതയുടെ അറസ്റ്റ് സിപിഎം നേതൃത്വം ഇടപെട്ടു ഇല്ലായ്മ ചെയ്യുന്നത്. ഒറ്റപ്പാലം നഗരസഭയിലെ പല സിപിഎം നീക്കങ്ങളും സുജാതയ്ക്ക് അറിയാം. പല രഹസ്യബന്ധങ്ങളും സുജാതയ്ക്ക് അറിയുകയും ചെയ്യാം. താന്‍ അടക്കമുള്ളവരുടെ ബന്ധങ്ങളും അടുപ്പങ്ങളും അതേ രീതിയില്‍ ഈ കളവു കേസുമായി ബന്ധപ്പെട്ട് സുജാത വെളിപ്പെടുത്തിയാല്‍ അത് സിപിഎമ്മിന് ക്ഷീണം ചെയ്യും. ഇതാണ് സിപിഎം സുജാതയേയും സുജാതയുടെ വെളിപ്പെടുത്തലുകളെയും ഭയക്കുന്നത്. ഇതാണ് കേസിലെ ട്വിസ്റ്റിന് കാരണം.

എന്നാല്‍ എസ് ഐയെ സ്ഥാനത്ത് നിന്ന് മാറ്റി കേസിന് പുതിയ മാനം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്. പ്രതിയെ പിടികൂടാന്‍ വൈകിയെന്ന കാര്യം പറഞ്ഞായിരുന്നു മാറ്റം. എന്നാല്‍ എസ് ഐ മാറിയതോടെ പണം വീട്ടില്‍ നിന്ന് കിട്ടിയെന്നായി സ്ഥിരം സമിതി അധ്യക്ഷയായ ടി ലത. ഇവരും സിപിഎം നേതാവാണ്. കേസില്‍ ഹാജരായ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഇതിനെ എതിര്‍ത്തതുമില്ല. അപേക്ഷ ഇന്നു കോടതി തീര്‍പ്പാക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രതി നേരിട്ടു ഹാജരാകേണ്ടതില്ലെന്ന 2007ലെയും കുറ്റപത്രം സമര്‍പ്പിക്കും മുന്‍പ് ഒത്തുതീര്‍പ്പിനു തടസ്സമില്ലെന്ന 2008ലെയും ഹൈക്കോടതി വിധികള്‍ ഉദ്ധരിച്ചായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം. ഇതോടെ എസ് ഐ നടത്തിയ അന്വേഷണമെല്ലാം വെറുതെയായി. സുജാതയെ അറസ്റ്റ് ചെയ്യുന്നത് സിപിഎമ്മിന് നാണക്കേടാകും. ഇത് മനസ്സിലാക്കിയാണ് കേസ് പിന്‍വലിക്കുന്നത്.

ഒറ്റപ്പാലം എസ് ഐ വിപിന്‍ വേണുഗോപാലിന്റെ സ്ഥലംമാറ്റം അതുകൊണ്ട് തന്നെ ഇനി ചര്‍ച്ചയാകും. ഒറ്റപ്പാലത്ത് ചാര്‍ജ്ജ് എടുത്തിട്ട് വെറും ഒരുമാസമേ ആയിട്ടുള്ളൂ. സാധാരണ ഒരു ഉദ്യോഗസ്ഥന്‍ സ്ഥാനമേറ്റാല്‍ രണ്ടു മുതല്‍ മൂന്നുവര്‍ഷം വരെ ആ സ്ഥലത്ത് തുടരാം. ആരോപണങ്ങളോ ലോക്കപ്പ് മര്‍ദ്ദനം പോലെയുള്ള പരാതികളോ ഉണ്ടായില്ലെങ്കില്‍, താരതമ്യേന കുഴപ്പക്കാരനല്ലാത്ത ഓഫീസറാണെങ്കില്‍ ഈ കാലാവധി പൂര്‍ത്തിയാക്കിയേ അടുത്ത സ്ഥലത്തേക്ക് മാറ്റാറുള്ളൂ. ഇവിടെ വെറും ഒരുമാസം കഴിഞ്ഞപ്പോള്‍ വിപിന്‍ വേണുഗോപാലിനെ സ്ഥലം മാറ്റിയത് സി പി എമ്മിന്റെ പ്രാദേശിക നേതൃത്വം ഒരു മോഷണക്കേസ് പ്രതിയെ രക്ഷിക്കാനായി കേസ് ഒതുക്കാന്‍ ആവശ്യപ്പെട്ടത് അനുസരിക്കാഞ്ഞതു കൊണ്ടാണന്ന് വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് കേസില്‍ ഒത്തു തീര്‍പ്പിനായി നീക്കം തുടങ്ങിയതും.

സിപിഎം കൗണ്‍സിലര്‍മാരാണു പരാതിക്കാരി ടി. ലതയും ബി. സുജാതയും. കേസിനെത്തുടര്‍ന്നു സുജാതയെ സിപിഎം പുറത്താക്കിയിരുന്നു. അന്വേഷണം സിപിഎം കൗണ്‍സിലര്‍മാരിലേക്കു കേന്ദ്രീകരിച്ചപ്പോള്‍ തന്നെ നടപടികള്‍ അവസാനിപ്പിക്കാന്‍ പൊലീസില്‍ സമ്മര്‍ദമുണ്ടായിരുന്നു. ഇത് അവഗണിച്ചാണ് അന്വേഷണം മുന്നോട്ടു പോയതും സ്ഥിരം സമിതി അധ്യക്ഷ പ്രതി ചേര്‍ക്കപ്പെട്ടതും. ഇതോടെയാണ് എസ് ഐ പുറത്തായത്. സുജാതയാണ് മോഷ്ടിച്ചതെന്ന് ലത അറിഞ്ഞിരുന്നില്ല. എന്നാല്‍ എസ് ഐ കള്ളം കണ്ടെത്തിയതോടെ നഗരസഭയിലെ എല്ലാ മോഷണത്തിനും സുജാത മറുപടി പറയേണ്ട അവസ്ഥയെത്തി. ഒരു വര്‍ഷത്തിനിടെ നിരവധി മോഷണമാണ് ഒറ്റപ്പാലത്തെ നഗരസഭയില്‍ നടന്നത്. ഇതിനെല്ലാം സുജാത ഉത്തരം പറയേണ്ടി വന്നാല്‍ സിപിഎം വെട്ടിലാകും. ഇത് മനസ്സിലാക്കിയാണ് നീക്കം. സുജാത ഇപ്പോഴും ഒളിവിലാണ്. പ്രതിപക്ഷ പ്രതിഷേധത്തെ തകര്‍ക്കാന്‍ കൂടി വേണ്ടിയാണ് ലതയുടെ പരാതി പിന്‍വലിക്കല്‍ അപേക്ഷ.

പിടിക്കപ്പെടുമെന്നു ഉറപ്പായ ഘട്ടത്തിലാണ് ഒറ്റപ്പാലം നഗരസഭയുടെ സ്ഥിരം സമിതി അധ്യക്ഷയുടെ പണം താന്‍ മോഷ്ടിച്ചതായി സ്ഥിരംസമിതി അധ്യക്ഷ സുജാത കുറ്റസമ്മതം നടത്തിയതെന്ന് ഒറ്റപ്പാലം പൊലീസ് വെളിപ്പെടുത്തിയിരുന്നു. അന്വേഷണത്തിന്റെ അവസാന ഘട്ടത്തില്‍ എല്ലാ തെളിവുകളും സുജാതയ്ക്ക് എതിരായി വന്നു. പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷയായ ടി. ലതയുടെ ബാഗില്‍ നിന്നും 38,000 രൂപ താന്‍ മോഷ്ടിച്ചതായാണ് സുജാത പറഞ്ഞത്. ഈ തുക താന്‍ തന്റെ സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയായിരുന്നു. സുജാത പൊലീസിനോട് പറഞ്ഞു. എല്ലാ കൗണ്‍സിലര്‍മാരും അന്വേഷണ പരിധിയില്‍ വരുമെന്ന ഘട്ടത്തിലാണ് സുജാത കുറ്റസമ്മതം നടത്തിയത്. അതിന് ശേഷം സുജാത ഒളിവില്‍ പോയി. പക്ഷെ അറസ്റ്റ് ചെയ്യേണ്ട ഘട്ടമുണ്ട്. അറസ്റ്റിനു വഴങ്ങണമെന്നു അവര്‍ക്ക് സന്ദേശം നല്‍കിയിട്ടുണ്ട്. അറസ്റ്റ് ചെയ്യേണ്ട ഘട്ടത്തില്‍ സുജാതയെ അറസ്റ്റ് ചെയ്യും-ഒറ്റപ്പാലം പൊലീസ് മറുനാടന്‍ മലയാളിയോട് നേരത്തെ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ഇതിനിടെയാണ് കേസില്‍ ട്വിസ്റ്റ്.

സുജാത സമ്മതിച്ചില്ലെങ്കില്‍ ഒറ്റപ്പാലം നഗരസഭയിലെ 36 കൗണ്‍സിലര്‍മാരുടെയും വിരലടയാളം എടുക്കാനും നുണപരിശോധന നടത്താനും നീക്കം നടത്തുമെന്ന പൊലീസ് മുന്നറിയിപ്പിലാണ് കുറ്റസമ്മത മൊഴിയിലേക്ക് സുജാത നീങ്ങിയത് എന്നാണ് ലഭിക്കുന്ന സൂചനകള്‍. സുജാതയെ ബന്ധപ്പെട്ടു ഒരു വെളിപ്പെടുത്തലുകളും നടത്തലുകളും നടത്തരുതെന്ന് സിപിഎം സുജാതയെ ചട്ടംകെട്ടിയതായാണ് സൂചനകള്‍. കളവ് കേസ് സമ്മതിക്കുക. വേറെ ഒരു വെളിപ്പെടുത്തലുകളും നടത്തരുത്. ഇതാണ് സുജാതയ്ക്ക് നല്‍കിയ നിര്‍ദ്ദേശം. പക്ഷെ സുജാതയെ അറിയുന്നവര്‍ മറുനാടനോട് നടത്തിയ വെളിപ്പെടുത്തലുകള്‍ പ്രകാരം സുജാതയും കടുത്ത വിഷമത്തിലാണ്. താന്‍ കള്ളിയായി. ഈ ഘട്ടത്തില്‍ തന്നോടോപ്പമുണ്ടായിരുന്നുവര്‍ കയ്യൊഴിയുകയും ചെയ്തു. സുജാത തന്നെ വന്‍ തുക ചില കൗണ്‍സിലര്‍മാര്‍ക്ക് നല്‍കിയതായി സൂചനയുണ്ട്. ഈ തുക നഷ്ടമാവുകയും ചെയ്തു. കള്ളിയാവുകയും ചെയ്തു. ഇതിലാണ് സുജാതയുടെ മനോവിഷമം. ഈ വെളിപ്പെടുത്തല്‍ സുജാത നടത്തിയാല്‍ സുജാതയുടെ പണത്തില്‍ നിന്ന് പങ്കു പറ്റിയ കൗണ്‍സിലര്‍മാര്‍ ആരെന്ന അന്വേഷണം വരും. ഇത് സിപിഎമ്മിന് ഭീഷണിയാകും. ഇത് മനസ്സിലാക്കിയാണ് കേസ് അട്ടിമറിക്കല്‍.

കൗണ്‍സിലര്‍മാരെ ചോദ്യം ചെയ്താല്‍ അവരും പലതും വിളിച്ചുപറയും. ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ.ശശിക്ക് എതിരെ പാര്‍ട്ടിയിലെ വനിതാ നേതാവ് ഉയര്‍ത്തിയ ലൈംഗിക ആരോപണത്തിന്റെ ക്ഷീണത്തില്‍ നിന്ന് പാലക്കാട് സിപിഎം ഇതുവരെ മുക്തമായിട്ടില്ല. അതിനുശേഷം നഗരസഭാ കൗണ്‍സിലില്‍ നിന്ന് ലൈംഗിക അപവാദത്തിന്റെയും ചെളിവാരിയെറിയലിന്റെയും കഥകള്‍ വരുന്നത് പന്തിയായിരിക്കില്ല. അതുകൊണ്ട് തന്നെ സിപിഎം തത്ക്കാലം സുജാതയുടെ കളവ് കേസിന്റെ പിന്നാലെയാണ്. സിപിഎം. നേതൃത്വം നല്‍കുന്ന നഗരസഭാ ഭരണസമിതിയില്‍ കഴിഞ്ഞ നാലുവര്‍ഷമായി വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷയാണ് സുജാത. സിഐടിയുവിന്റേയും ജനാധിപത്യ മഹിളാ അസോസിയേഷന്റെയും ചുമതലയുള്ള നേതാവ് കൂടിയാണ് സുജാത. കളവു കേസ് തെളിഞ്ഞപ്പോള്‍ സുജാതയെ എങ്ങിനെയും രക്ഷിക്കാന്‍ സിപിഎം സകല അടവുകളും പയറ്റിയതാണ്. അതിന്റെ ഭാഗമായി പരാതി നല്‍കിയ നഗരസഭയുടെ സ്ഥിരം സമിതി അധ്യക്ഷ ലതയെക്കൊണ്ടു പരാതി പിന്‍വലിക്കാന്‍ കൂടി സിപിഎം ശ്രമിച്ചതാണ്.

എന്നാല്‍ ഒറ്റപ്പാലം പൊലീസിന്റെ സമയോചിതമായ നീക്കങ്ങള്‍ ആണ് സിപിഎമ്മിന്റെ നീക്കം പരാജയപ്പെടുത്തിയത്. പരാതിയില്‍ കാമ്പുണ്ടെന്നു കണ്ട പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രതിയുടെ കോളം ഒഴിച്ചിടുകയും ചെയ്തു. അന്വേഷണം മിന്നല്‍വേഗത്തില്‍ പൊലീസ് മുന്നോട്ടും കൊണ്ടുപോയി. ജൂണ്‍ 20-നാണ് നഗരസഭയിലെ പൊതുമരാമത്ത് സ്ഥിരംസമിതി ഓഫീസില്‍ അലമാരയിലെ ബാഗില്‍ സൂക്ഷിച്ചിരുന്ന 38,000 രൂപ മോഷണംപോയതായി പരാതി വരുന്നത്. വിരലടയാളമടക്കമുള്ള രേഖകള്‍ പരിശോധിച്ച പൊലീസ് പ്രതിചേര്‍ക്കപ്പെട്ടയാളുള്‍െപ്പടെ രണ്ട് കൗണ്‍സിലര്‍മാരിലേക്ക് അന്വേഷണം എത്തിച്ചിരുന്നു. ഇരുവരും കുറ്റംസമ്മതിക്കാതിരുന്നതോടെ പൊലീസ് നുണപരിശോധനയ്ക്കുള്ള നടപടി സ്വീകരിച്ചു. നുണപരിശോധന നടക്കുമെന്നായതോടെ സുജാത കുറ്റം സമ്മതിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ഇതേത്തുടര്‍ന്നാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. സിപിഎം. വരോട് ലോക്കല്‍കമ്മിറ്റി അംഗമായ സുജാതയെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍നിന്ന് ജില്ലാ കമ്മറ്റി പുറത്താക്കിയത് വരോട് ഏരിയാ കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ചാണ്. ഒറ്റപ്പാലം നഗരസഭയിലെ വരോട് മൂന്നാംവാര്‍ഡായ ചേരിക്കുന്നില്‍നിന്ന് സിപിഎം. സ്ഥാനാര്‍ത്ഥിയായി വിജയിച്ചാണ് സുജാത കൗണ്‍സിലറായത്.

നിലവിലെ കൗണ്‍സില്‍ ഉള്‍പ്പെടെ മൂന്ന് തവണയാണ് നഗരസഭാ കൗണ്‍സിലറായി സുജാത വിജയിച്ചിരുന്നത്. സ്ഥിരംസമിതി അധ്യക്ഷസ്ഥാനം സുജാത ഇതുവരെ രാജിവെച്ചിട്ടില്ല. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഒറ്റപ്പാലം നഗരസഭയിലെ കൗണ്‍സിലര്‍മാരുടെയും ജീവനക്കാരുടെയും സന്ദര്‍ശകരുടേയും ഉള്‍പ്പെടെ 14 പേരുടെ 1.70 ലക്ഷം രൂപയോളം നഷ്ടമായതായി കൗണ്‍സില്‍ യോഗത്തില്‍ ആക്ഷേപമുയര്‍ന്നിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category