1 GBP = 94.00 INR                       

BREAKING NEWS

അമ്പലവയലില്‍ ദമ്പതികളെ മര്‍ദ്ദിച്ച സജീവാനന്ദന്‍ നാട്ടിലെ പ്രധാന സദാചാര ഗുണ്ട; പ്രശ്നങ്ങളില്‍ ഇടപെട്ട് സ്റ്റാറാവാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് പ്രദേശിക നേതാവ് പതിവ് പ്രശ്നക്കാരനെന്നും നാട്ടുകാര്‍; പ്രത്യേക താല്‍പ്പര്യം സദാചാര പ്രശ്നങ്ങളിലെ മധ്യസ്ഥനാകാന്‍; നടു റോഡിലെ മര്‍ദ്ദനത്തില്‍ നാട്ടുകാര്‍ ഇടപെടാത്തത് ഗുണ്ടയെ പേടിച്ച്; പ്രശ്നം ഒതുക്കാന്‍ പൊലീസ് ദമ്പതികളില്‍ നിന്ന് ഒത്തുതീര്‍പ്പു എഴുതി വാങ്ങിയെന്നും ആരോപണം; ഇടിയനായ സജീവ പ്രവര്‍ത്തകനെ കേസില്‍ നിന്നൂരാന്‍ ഇടപെട്ടത് പ്രദേശിക നേതൃത്വം തന്നെ

Britishmalayali
kz´wteJI³

വയനാട്: അമ്പലവയലില്‍ തമിഴ് ദമ്പതികളെ ക്രൂരമായി നടുറോട്ടിലിട്ട് തല്ലിച്ചതച്ച സജീവാനന്ദന്‍ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ പുറത്ത്. അതേസമയം നാട്ടില്‍ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് സജീവാനന്ദന്‍ പ്രദേശത്തെ സ്ഥിരം ശല്യക്കാരനാണെന്നും വിവരമുണ്ട്. സദാചാര പ്രശ്നങ്ങളില്‍ ഇടപെടാന്‍ പ്രത്യേത താല്‍പ്പര്യം കാണിക്കുന്ന കോണ്‍ഗ്രസ് നേതാവ് പ്രദേശത്ത് നിരന്തം പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

ജോലി ഓട്ടോറിക്ഷാ ഓടിക്കലാണെങ്കിലും മിക്കപ്പോഴും ഇയാളെ ടിപ്പറുമായിട്ടാണ് കാണാറുള്ളതെന്നും ഓട്ടോ തൊഴിലാളികള്‍ തന്നെ പറയുന്നു. പ്രശ്നത്തില്‍ ഇടപെടാത്തത് ഇയാളെ പേടിച്ചിട്ടാണെന്നും നാട്ടുകാര്‍ പറയുന്നു.യുവാവും യുവതിയും ഒരു ഓട്ടോയിലാണ് ഞായറാഴ്ച രാത്രി അമ്പലവയല്‍ ടൗണിലെത്തിയതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇരുവരും ഓട്ടോയില്‍ നിന്ന് ഇറങ്ങി ബത്തേരിക്ക് പോകണമെന്നാണ് ആവശ്യപ്പെട്ടത്. അതിനിടിയില്‍ ഇവര്‍ തമ്മില്‍ തര്‍ക്കമായി. ഇതിലേക്ക് ആവശ്യമില്ലാതെ ഇടപെട്ട് ഇരുവരെയും മര്‍ദ്ദിക്കുകയായിരുന്നു സജീവാനന്ദന്‍ എന്നാണ് വിവരം.

പ്രദേശത്തെ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായ ഇയാള്‍ക്ക് പാര്‍ട്ടി അംഗത്വമില്ലെന്നാണ് വയനാട് ഡിസിസി വിശദീകരിക്കുന്നത്. ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് കേസെടുത്തിട്ടുണ്ട്. ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് കോണ്‍ഗ്രസ് നേതൃത്വം ഇയാള്‍ അംഗമല്ലെന്ന് പറഞ്ഞു രംഗത്തെത്തിയത്. അതേസമയം ഇതുവരെ ആര്‍ക്കും പരാതിയില്ലാത്തതിനാലാണ് കേസെടുക്കാതിരുന്നതെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. വനിതാ കമ്മീഷനും സംഭവത്തില്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

യുവതിയും യുവാവും, സജീവാനന്ദനും തമ്മില്‍ സാമ്പത്തിക വിഷയവുമായി ബന്ധപ്പെട്ട തര്‍ക്കമാണെന്നാണ് മനസ്സിലാകുന്നതെന്നും, ആര്‍ക്കും പരാതിയില്ല എന്നാണ് പറഞ്ഞതെന്നും കേരളാ പൊലീസിന്റെ പേജ് മറുപടി നല്‍കി.അതേസമയം ദമ്പതികളില്‍ നിന്ന് പരാതിയൊന്നുമില്ലെന്നും ഒത്തുതീര്‍പ്പ് നിര്‍ബന്ധിച്ച് എഴുതി വാങ്ങിയതാണെന്നും ആരോപണമുണ്ട്. സമ്മര്‍ദ്ദം ചെലുത്തിയത് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതൃത്വമാണെന്നും ആക്ഷേപം ഉയരുന്നുണ്ട്.

ഓട്ടോ ഡ്രൈവറാണ് കേസിലെ പ്രതിയായ സജീവാനന്ദനെന്നാണ് കരുതുന്നത്. ഭര്‍ത്താവിനെ മര്‍ദ്ദിച്ചതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ജീവാനന്ദന്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും യുവതിക്കുനേരെ അസഭ്യവര്‍ഷം നടത്തുകയുമായിരുന്നു. സംസാരിക്കുന്നതിനിടെ 'നിനക്കും വേണോ' എന്ന് ചോദിച്ച് സജീവാനന്ദന്‍ യുവതിയുടെ മുഖത്തടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ദമ്പതികള്‍ക്കെതിരെ നടന്ന ആക്രമണം കണ്ടു നിന്നവരാണ് മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചത്.

അതേസമയം, സംഭവത്തില്‍ അമ്പലവയല്‍ പൊലീസിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. യുവതിയെയും ഭര്‍ത്താവിനെയും ആക്രമിച്ച സംഭവത്തില്‍ പൊലീസ് നടപടി എടുക്കാതെ കേസ് ഒത്തുതീര്‍പ്പാക്കി എന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവം നടന്ന ദിവസം ദമ്പതികളേയും സജീവാനന്ദനെയും പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍ പരാതി നല്‍കാന്‍ ദമ്പതികള്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് കേസ് ഒതുക്കി തീര്‍ക്കുകയാണ് പൊലീസ് ചെയ്തതെന്നും ആക്ഷേപമുണ്ട്. പൊലീസ് സ്റ്റേഷനില്‍ നിന്ന് 20 മീറ്റര്‍ മാത്രം അകലെയാണ് അക്രമം നടന്നത്.സംഭവം നടന്ന ഇടത്ത്, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സജീവാനന്ദനെതിരെ കേസെടുക്കാതെ പൊലീസ് ആദ്യം ഒത്തു കളിച്ചെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category