1 GBP = 97.50 INR                       

BREAKING NEWS

66 ശതമാനം വോട്ടോടെ ബോറിസ് ജോണ്‍സണെ നേതാവായി തെരഞ്ഞെടുത്ത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി; നാളെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; തെരേസാ മേ രാജി വച്ചൊഴിയുമ്പോള്‍ നറുക്ക് വീഴുന്നത് മുന്‍ ലണ്ടന്‍ മേയര്‍ക്ക്

Britishmalayali
kz´wteJI³

തെരേസാ മേയുടെ പിന്‍ഗാമിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് ബോറിസ് ജോണ്‍സണ്‍. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ജയിച്ചു കയറിയ ബോറിസ് 66 ശതമാനം വോട്ടു നേടിയാണ് വിജയിച്ചത്. ആറാഴ്ചയായി തുടര്‍ന്നു വന്നിരുന്ന തെരഞ്ഞെടുപ്പില്‍ വിദേശ കാര്യ സെക്രട്ടറി ജെറമി ഹണ്ടായിരുന്നു ബോറിസിന്റെ മുഖ്യ എതിരാളി. ബോറിസിന് 92,153 വോട്ടും ജെറമി ഹണ്ടിന് 46,656 വോട്ടുമാണ് ലഭിച്ചത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ 1.66 ലക്ഷം അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്.

പുതിയ പ്രധാനമന്ത്രി നേരത്തെ തെരേസാ മേ മന്ത്രി സഭയിലെ വിദേശകാര്യമന്ത്രിയും ലണ്ടന്‍ മേയറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പുതിയ മന്ത്രിമാരുടെ ടീമിനെ ജോണ്‍സണ്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. ബ്രിട്ടന്റെ ഐക്യത്തിനായി താന്‍ നിലകൊള്ളുമെന്ന് ബോറിസ് ജോണ്‍സണ്‍ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് പ്രഖ്യാപിച്ചു. ഉറങ്ങുന്ന ഭീമനെ പോലെ സ്വയംനിരാസത്തിന്റെയും, പ്രതിലോമചിന്തകളുടെയും കുരുക്കുകളില്‍ നിന്ന് മികച്ച വിദ്യാഭ്യാസവും മികച്ച അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകുമെന്ന് ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

താന്‍ കൊണ്ടുവന്ന ബ്രക്സിറ്റ് കരാര്‍ ആവര്‍ത്തിച്ച് തള്ളിയതോടെ തെരേസ മെ രാജി പ്രഖ്യാപിച്ചപ്പോഴാണ് നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നത്. പുതിയ പ്രധാനമന്ത്രിക്കായുള്ള തെരഞ്ഞെടുപ്പ് തിങ്കളാഴ്ചയാണ് അവസാനിച്ചത്. തെരേസാ മേ ഉടന്‍ തന്നെ രാജ്ഞിയെ കണ്ട് രാജി സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബ്രക്സിറ്റ് വാഗ്ദാനങ്ങള്‍ നല്‍കിയാണ് ബോറിസ് ജോണ്‍സനും പ്രധാനമന്ത്രി പദത്തില്‍ എത്തിയിരിക്കുന്നത്. ബ്രക്സിറ്റ് വിഷയത്തില്‍ ഏറെ വെല്ലുവിളികളും ആരോപണങ്ങളും നേരിട്ട തെരേസ മേയുടെ പിന്‍ഗാമിയെ കാത്തിരിക്കുന്നത് ബ്രക്‌സിറ്റ് യാഥാര്‍ഥ്യമാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ്.
ഈ വരുന്ന ഒക്ടോബര്‍ 31ന് മുമ്പ് ഡീല്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ബ്രക്സിറ്റ് നടപ്പിലാക്കുമെന്ന ഉറച്ച നിലപാടിലാണ് ബോറിസുള്ളത്. എന്നാല്‍ ഇതിനെതിരെ കടുത്ത മുന്നറിയിപ്പുമായി മുന്‍ പ്രധാനമന്ത്രിമാര്‍ രംഗത്തെത്തിയിട്ടുമുണ്ട്. തനിക്കെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം പ്രചാരണം ആരംഭിച്ചതിനാല്‍ ഐക്യത്തിനായി ബോറിസ് ഒരു അഭ്യര്‍ത്ഥന പുറപ്പെടുവിച്ചേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, പാര്‍ട്ടിയുടെ പുതിയ നേതാവായി ബോറിസ് ജോണ്‍സണ്‍ തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായതോടെ വിദ്യാഭ്യാസ മന്ത്രി അന്നെ മില്‍ട്ടണ്‍ രാജിവച്ചു. കരാറുകളില്ലാതെ ബ്രക്‌സിറ്റ് നടപ്പാക്കുന്നതിനെ ജോണ്‍സണ്‍ പിന്തുണയ്ക്കുന്നതില്‍ ആശങ്കപ്പെട്ടാണു രാജി വച്ചത്. അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങള്‍ എല്ലാം ജോണ്‍സന് അനുകൂലമായിരുന്നു. 60 ശതമാനത്തിലധികം വോട്ട് നേടുമെന്ന് ബോറിസിന്റെ ക്യാമ്പിലെ ഉറവിടങ്ങള്‍ അവകാശപ്പെട്ടിരുന്നു. 

ജോണ്‍സന്‍ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും മുന്‍പു രാജിവച്ചൊഴിയുമെന്ന നിലപാടിലാണു ധനമന്ത്രി ഫിലിപ്പ് ഹാമന്‍ഡ്. കരാറില്ലാതെ ബ്രക്‌സിറ്റ് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ സ്വന്തം പാര്‍ട്ടിയുടെ സര്‍ക്കാരിനെ വീഴ്ത്താന്‍ മടിക്കില്ലെന്നും അദ്ദേഹം പറയുന്നു. ഇതേസമയം, ജോണ്‍സന്റെ കടുത്ത വിമര്‍ശകനും വിദേശകാര്യ സഹ മന്ത്രിയുമായ അലന്‍ ഡന്‍കന്‍ ഫോറിന്‍ ഓഫീസ് മിനിസ്റ്റര്‍ സ്ഥാനത്ത് നിന്നും രാജി വച്ചിരുന്നു. ബോറിസ് പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത് തടയിടുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ രാജി.
ബോറിസ് അധികാരത്തിലെത്തുന്നതിന് മുമ്പ് താന്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും രാജി വയ്ക്കുമെന്ന് റോറി സ്റ്റിയൂവര്‍ട്ട് ഇന്നലെ ഭീഷണി മുഴക്കിയിരുന്നു. ഇതിന് മുമ്പ് ചാന്‍ലസര്‍ ഫിലിപ്പ് ഹാമണ്ടും ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ഗൗകെയും ഇതേ ഭീഷണി പുറപ്പെടുവിച്ച് രംഗത്തെത്തിയിരുന്നു. ബ്രക്‌സിറ്റ് അഭിപ്രായഭിന്നതയില്‍ സാംസ്‌കാരിക മന്ത്രി മാര്‍ഗോട് ജയിംസ് കഴിഞ്ഞയാഴ്ച രാജിവച്ചിരുന്നു.

ആറാഴ്ച നീണ്ടു നിന്ന മത്സരത്തെ തുടര്‍ന്നാണ് ബോറിസ് അന്തിമമായി ജേതാവായി പ്രഖ്യാപിക്കപ്പെട്ടത്. പ്രധാനമായും ബ്രക്സിറ്റിനെ മുന്‍നിര്‍ത്തിയാണ് ഇപ്രാവശ്യത്തെ കണ്‍സര്‍വേറ്റീവ് നേതൃത്വ മത്സരം മുന്നോട്ട് നീങ്ങിയത്. ബ്രക്സിറ്റ് വിഷയത്തില്‍ നോ ഡീലുമായി മുന്നോട്ടു പോവുകയാണെങ്കില്‍ ബോറിസിന്റെ സര്‍ക്കാരിനെ താഴെയിറക്കാന്‍ റിമെയിന്‍ ഗ്രൂപ്പുകാര്‍ ശ്രമിക്കുമെന്ന ആശങ്ക ശക്തമായതിനെ തുടര്‍ന്നാണ് പാര്‍ട്ടിയിലെ ഐക്യത്തിനായി ബോറിസ് അഭ്യര്‍ത്ഥിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്.

ബോജോ അണികള്‍ക്ക് പ്രിയങ്കരന്‍
കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിമാര്‍ക്കിടയില്‍ നടന്ന ഹിത പരിശോധനയില്‍ അവസാന നാലു പേരില്‍ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവീദ്, മൈക്കേല്‍ ഗോവ് എന്നിവര്‍ അവസാന വോട്ടിങ്ങില്‍ പുറംതള്ളപ്പെട്ടതോടെയാണ് ബോറിസ് ജോണ്‍സന്‍, ജെറമി ഹണ്ടും തമ്മില്‍ നേരിട്ടുള്ള പോരാട്ടം നടന്നത്. എംപിമാര്‍ക്കിടയില്‍ അത്ര പ്രിയങ്കരന്‍ അല്ലാതിരുന്നിട്ടും നേതൃ പദവി മത്സരത്തിന്റെ എല്ലാ ഘട്ടത്തിലും ബഹുദൂരം മുന്നില്‍ നിന്ന വായാടി എന്നറിയപ്പെടുന്ന 'ബോജോ'' പാര്‍ട്ടി അണികള്‍ക്കിടയില്‍ ഏറെ ബഹുജന സമ്മതനാണ്. അതിനാല്‍ അനായാസ വിജയമാണ് ബോറിസ് ക്യാമ്പ് പ്രതീക്ഷിച്ചിരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category