1 GBP = 86.00INR                       

BREAKING NEWS

കോടികള്‍ കിട്ടിയാല്‍ ആരാണ് കൂറുമാറാത്തതെന്ന് സുരേഷ് കൊടിക്കുന്നില്‍ എംപിയുടെ ചോദ്യം; ഇത്രയും വലിയ പണം കൊടുത്തിട്ടാണ് ബിജെപി കോണ്‍ഗ്രസ് എംഎല്‍എമാരെ മാറ്റുന്നതെന്നാണല്ലോ പറയുന്നത്; എങ്കില്‍, എത്ര കോടി കിട്ടിയാല്‍ കൊടിക്കുന്നില്‍ കൂറുമാറും എന്ന് ചോദിക്കൂവെന്ന് അവതാരകനോട് കെ സുരേന്ദ്രന്‍; കര്‍ണാടകത്തിലെ രാഷ്ട്രീയ അട്ടിമറിയിലെ ചാനല്‍ ചര്‍ച്ചയില്‍ ഇന്നലെ കേരളം കണ്ട പരസ്യ വിലപേശല്‍ ഇങ്ങനെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: മാസങ്ങള്‍ നീണ്ട കര്‍ണാടകത്തിലെ രാഷ്ടീയ നാടകത്തിന് ഇന്നലെയാണ് അവസാനമായത്. 13 കോണ്‍ഗ്രസ് എംഎല്‍എമാരെ രാജിവെപ്പിച്ചാണ് ബിജെപി സംസ്ഥാനത്ത് രാഷ്ട്രീയ നേട്ടം കൊയ്തത്. ഇതിന് പിന്നില്‍ മറിഞ്ഞത് കോടികളാണെന്ന ആക്ഷേപം ശക്തമാണ്. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ജനതാദള്‍ സഖ്യസര്‍ക്കാര്‍ ഇന്നലെ വൈകിട്ട് നടന്ന വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെടുകയായിരുന്നു. ഇതോടെ കര്‍ണാടക രാഷ്ട്രീയം സസൂക്ഷ്മമായി വിലയിരുത്തുന്ന കേരളത്തിലും കാര്യമായി തന്നെ വിഷയം ചര്‍ച്ച ചെയ്തു.

ഇന്നലെ വൈകീട്ട് ചാനലുകളുടെയെല്ലാ ചര്‍ച്ചാ വിഷയം ഇതായിരുന്നു. കോടികള്‍ ഒഴുക്കി ഭരണകക്ഷിയിലെ എംഎല്‍എമാരെ പ്രതിപക്ഷമായ ബിജെപി ചാക്കിട്ടു പിടിച്ചാണ് സര്‍ക്കാരിനെ അട്ടിമറിച്ചതെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആക്ഷേപം. കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ ന്യൂസ് 18 ചാനലില്‍ സംഘടിപ്പിച്ച സംവാദത്തിനിടയിലും ചര്‍ച്ചയായാത് ഈ കോടികളുടെ കണക്കുകളായിരുന്നു. കോടികള്‍ക്ക് അപ്പുറത്തെ കോടികളും സ്വപ്ന കാണാനാവാത്ത പദവികളും ലഭിച്ചാല്‍ ആരാണ് കൂറുമാറാത്തതെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും എംപിയുമായ കൊടിക്കുന്നില്‍ സുരേഷ് ചോദിച്ചു.

എന്നാല്‍ ഇതിന് മറുപടിയായി ബിജെപി നേതാവ് ഒരു മറുചോദ്യമാണ് കൊടിക്കുന്നിലിന് നേരെ ഉതിര്‍ത്തത്. എത്ര കിട്ടിയാല്‍ കൊടിക്കുന്നില്‍ കൂറുമാറും എന്നതായിരുന്നു ആ ചോദ്യം. കോണ്‍ഗ്രസ് നേതാവിനോട് ഇക്കാര്യം ചോദിക്കാന്‍ പരസ്യമായി കെ.സുരേന്ദ്രന്‍ വാര്‍ത്താ അവതാരകനോട് ആവശ്യപ്പെടുകയായിരുന്നു.

'നമുക്ക് ചിന്തിക്കാവുന്നതിലും അപ്പുറത്തുള്ള വാഗ്ദാനങ്ങള്‍, സാമ്പത്തിക സ്രോതസുകള്‍, സ്ഥാനമാനങ്ങളും പദവികളും, കോടികള്‍ക്ക് അപ്പുറമുള്ള കോടികളുടെ വാഗ്ദാനങ്ങള്‍, ഇതൊക്കെ കാണുമ്പോള്‍ ഏത് എംഎല്‍എമാരാണ് മാറാത്തത്? ഏത് എംഎല്‍എമാരെയും ചാക്കിട്ടുപിടിക്കാം'- കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. 'ഇത്രയും വലിയ പണം കൊടുത്തിട്ടാണ് ബിജെപി കോണ്‍ഗ്രസ് എംഎല്‍എമാരെ മാറ്റുന്നതെന്നാണല്ലോ കൊടിക്കുന്നില്‍ പറയുന്നത്. കൊടിക്കുന്നിലിനോട് ചോദിക്ക്, എത്ര വേണമെന്ന്? തയ്യാറുണ്ടോയെന്ന് ചോദിക്ക്'- ഇതായിരുന്നു കെ. സുരേന്ദ്രന്റെ മറുപടി.

സമൂഹ മാധ്യമങ്ങളില്‍ ഈ വീഡിയോ വൈറലായിരിക്കുകയാണ്. അതേസമയം കെ സുരേന്ദ്രന്‍ പരസ്യമായി വിലപേശുകയാണോ എന്ന ചോദ്യമുയര്‍ത്തി കൊണ്ടും നിരവധി പേര്‍ രംഗത്തുവന്നിരുന്നു. എന്തായാലും കാര്‍ണാടക വിഷയം മലയാളം ചാനലുകളിലും ചൂടുള്ള വിഷയമായി മാറുകയായിരുന്നു ഇതിലൂടെ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category