1 GBP = 88.50 INR                       

BREAKING NEWS

ഇവന്‍ മെസിയുടെ കേരളാ വേര്‍ഷനോ! ചളി വെള്ളത്തില്‍ നാല് പേരെ മനോഹരമായി ഡ്രിബിള്‍ ചെയ്ത് 12കാരന്റെ കിടിലന്‍ സ്‌കില്‍; ഈ പ്രതിഭയെ ഉടന്‍ ടീമിലെത്തിക്കണമെന്ന് ഹ്യുമേട്ടന്‍; സോഷ്യല്‍ മീഡിയയില്‍ താരമായി കുഞ്ഞ് മെഹ്‌റൂഫ്

Britishmalayali
kz´wteJI³

കാസര്‍കോട്: മെസിയുടെ കേരളാ വേര്‍ഷനെ കണ്ട അമ്പരപ്പിലാണ് കേരളത്തിലെ ഫുട്ബോള്‍ ആരാധകര്‍. മഴയത്ത് ചളി വെള്ളത്തില്‍ നാല് പേരെ മനോഹരമായി ഡ്രിബിള്‍ ചെയ്ത് ഗോളിലേക്കുള്ള വഴിയൊരുക്കിയ ഒരു കുഞ്ഞു താരത്തെ കണ്ടാല്‍ ആരായാലും ഇങ്ങനെ ചോദിച്ചുപോകും. കിടിലന്‍ സ്‌കില്ലിന് ഉടമയായ 12കാരന് മികച്ച് ട്രെയിനിങ് ലഭിച്ചാല്‍ വലിയ താരമായി വളര്‍ത്തിയെടുക്കാമെന്നാണ് സോഷ്യല്‍ മീഡിയയിലെ മിക്കവരും പറയുന്നത്.

കുറച്ചുദിവസമായി ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ വാട്‌സാപ്പിലൂടെ കറങ്ങി നടക്കുന്ന ആ കുഞ്ഞു മെസ്സി കാസര്‍കോട്ടുകാരനാണ്. ദേലംപാടി പഞ്ചായത്തിലെ പരപ്പയില്‍ നിന്നുള്ള പന്ത്രണ്ടു വയസ്സുകാരന്‍ മെഹ്‌റൂഫ്.ഒരു ഒഴിവുദിവസം കൂട്ടുകാരോടൊപ്പം വെറുതേ മഴയത്ത് ഫുട്‌ബോള്‍ കളിക്കാനിറങ്ങിയതാണ് മെഹ്‌റൂഫ്. അതേ ഒഴിവുകാലത്തെ കളിയാണ് കാസര്‍കോടു കടന്ന് കേരള ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന ഇയാന്‍ ഹ്യൂമിന്റെ അടുത്ത് വരെയെത്തിത്. ഡച്ച്-സ്പാനിഷ് ഫുട്‌ബോളറും ഡല്‍ഹി ഡൈനാമോസിന്റെ താരവുമായിരുന്ന ഹാന്‍സ് മള്‍ഡറും മെഹ്‌റൂഫിന്റെ ഈ കളി കണ്ടു.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഫാന്‍ ഗ്രൂപ്പായ കെബിഎഫ്‌സി മഞ്ഞപ്പടയുടെ ഇന്‍സ്റ്റഗ്രാമില്‍ മെഹ്‌റൂഫിന്റെ ഈ വീഡിയോ പോസ്റ്റ് ചെയ്തപ്പോഴാണ് ഇയാന്‍ ഹ്യൂമിന്റെ കണ്ണില്‍പെട്ടത്. ഈ കുഞ്ഞിനെ ഇപ്പോള്‍ തന്നെ ടീമിലെത്തിക്കൂ എന്ന് ബ്ലാസ്റ്റേഴ്‌സിനോട് ആവശ്യപ്പെടാനും ഹ്യൂം മറന്നില്ല. ഫുട്‌ബോള്‍ ഇന്ത്യ.കോ.ഇന്‍ എന്ന ഇന്‍സ്റ്റാ പേജ് വഴിയാണ് ഹാന്‍സ് മള്‍ഡര്‍ ഈ കുഞ്ഞുതാരത്തെ അറിയുന്നത്. ഇവന് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടോ എന്നായിരുന്നു മള്‍ഡറുടെ ചോദ്യം. ഒട്ടും വൈകാതെ കൂട്ടുകാര്‍ മെഹ്‌റൂഫിനായി പുതിയ ഇന്‍സ്റ്റഗ്രാം പേജും തുടങ്ങി. മഹ്‌റൂഫ് പരപ്പ എന്ന പേരിലുള്ള ഈ പേജിന് മണിക്കൂറുകള്‍ക്കുള്ളില്‍ ഫോളോവേഴ്‌സിന്റെ എണ്ണം അഞ്ഞൂറ് കടന്നു.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

@leomessi

A post shared by mahroof (@mahruf_parappa) on

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category