1 GBP = 93.40 INR                       

BREAKING NEWS

ഇന്ത്യന്‍ ഫീല്‍ഡര്‍മാരെ അക്രൊബാറ്റിക്ക് ആക്കാന്‍ വരുന്നു `പറക്കും ജോണ്ടി`; ടീം ഇന്ത്യയുടെ ഫീല്‍ഡിങ് കോച്ചാകാന്‍ അപേക്ഷ നല്‍കി ജോണ്ടി റോഡ്സ്; ലോകം കണ്ട ഏറ്റവും മികച്ച ഫീല്‍ഡര്‍ എത്തിയാല്‍ പൊളിക്കുമെന്ന് ക്രിക്കറ്റ് ആരാധകര്‍

Britishmalayali
kz´wteJI³

മുംബൈ: ലോകകപ്പില്‍ സെമി ഫൈനലില്‍ തോറ്റ് പുറത്തായതിന് പിന്നാലെ പുതിയ പരിശീലകരെ തേടി ബിസിസിഐ അപേക്ഷ ക്ഷണിച്ചിരുന്നു. ഹെഡ് കോച്ചിന് പുറമെ ബാറ്റിങ് ബൗളിങ് ഫീല്‍ഡിങ് കോച്ചുമാരെയും അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. ഹെഡ് കോച്ചായി പലരുടേയും പേരുകള്‍ കേള്‍ക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ ഫീല്‍ഡിങ് പരിശീലകനായി അപേക്ഷ അയച്ചിരിക്കുന്നത് മുന്‍ സൗത്താഫ്രിക്കന്‍ താരം സാക്ഷാല്‍ പറക്കും ജോണ്ടി റോഡ്സ്! ലോകക്രിക്കറ്റില്‍ ഇന്ന് വരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച ഫീല്‍ഡര്‍ ഇന്ത്യയിലേക്ക് എത്തുന്നുവെന്ന വാര്‍ത്ത മുംബൈ മിറര്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നേരത്തെ ഐപിഎല്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ ഫീല്‍ഡിങ് പരിശീലകനായിരുന്നു ജോണ്ടി റോഡ്സ്. ഇന്ത്യയുമായി വൈകാരികമായ അടുപ്പം പുലര്‍ത്തുന്ന താരം തന്റെ മകള്‍ക്ക് ഇട്ടിരിക്കുന്നത് ഇന്ത്യ എന്ന പേരാണ്. റോഡ്സ് വിരമിച്ചിട്ട് കാലങ്ങളായി എങ്കിലും ഇന്നും ലോക ക്രിക്കറ്റില്‍ ഈ 49കാരനെ വെല്ലാന് ഒരു ഫീല്‍ഡര്‍ പിറന്നിട്ടില്ല. താന്‍ കണ്ടിട്ടുള്ള ഏറ്റവും മികച്ച ഫീല്‍ഡര്‍ ജോണ്ടിയാണ് എന്ന് സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പോലും പല തവണ പറഞ്ഞിട്ടുണ്ട്. ഇന്നും ലോകത്തിലെ ഏതൊരു യുവാവിനും ഫീല്‍ഡിങ് റോള്‍ മോഡല്‍ ജോണ്ടി തന്നെയാണ്.

താരം ഇന്ത്യന്‍ ഫീല്‍ഡിങ് പരിശീലകനായി അപേക്ഷ അയച്ചു എന്ന വാര്‍ത്തകള്‍ പുറത്ത് വന്നപ്പോള്‍ തന്നെ വലിയ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകര്‍. സൗത്താഫ്രിക്കയ്ക്ക് വേണ്ടി 54 ടെസ്റ്റ് മാച്ചുകളും 254 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. ലോകകപ്പ് വരെയായിരുന്നു രവി ശാസത്രിയുടേയും സംഘത്തിന്റേയും കരാര്‍ എങ്കിലും 45 ദിവസം കൂടി ഇവര്‍ക്ക് കാലാവധി നീട്ടിക്കൊടുക്കുകയായിരുന്നു. വിന്‍ഡീസിലേക്ക് പര്യടനത്തിന് പോകുന്ന ടീം ശാസ്ത്രിയുടെ കീഴില്‍ തന്നെയാകും പരിശീലനം നടത്തുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category