1 GBP = 88.40 INR                       

BREAKING NEWS

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേര്‍സി ഇനി ബൈജൂസ് ആപ്പ് സ്പോണ്‍സര്‍ ചെയ്യും; ദക്ഷിണാഫ്രിക്കയുമായുള്ള മത്സരം മുതല്‍ ടീം ബൈജൂസിന്റെ സ്പോണ്‍സര്‍ഷിപ്പില്‍ ഇറങ്ങിയേക്കും; ചൈനീസ് കമ്പനിയായ ഓപ്പോ കരാര്‍ ബൈജൂസിന് മറിച്ച് നല്‍കിയതിനെ തുടര്‍ന്നാണ് പുതിയ മാറ്റം

Britishmalayali
kz´wteJI³

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേര്‍സി സ്പോണ്‍സര്‍മാര്‍ സെപ്റ്റംബര്‍ മുതല്‍ ബൈജൂസ് ലേണിങ് ആപ്പായിരിക്കും. ചൈനീസ് മൊബൈല്‍ കമ്പനിയായ ഓപ്പോയാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ സ്പോണ്‍സേര്‍സ്. വെസ്്റ്റ് ഇന്‍ഡീസുമായി നടക്കുന്ന് പരമ്പര വരെയായിരിക്കും ഓപ്പോയുടെ ജേഴ്സി ഇന്ത്യന്‍ ടീം ധരിക്കുക. ഇന്ത്യന്‍ ജേര്‍സി ബ്രാന്റ് ചെയ്തത് അസന്തുലിതമാണെന്ന ഓപ്പോയുടെ വിലയിരുത്തലിനെ തുടര്‍ന്നാണ് തങ്ങളുടെ ജേര്‍സി അവകാശം ഓപ്പോ ബൈജൂസ് ആപ്പിന് കൈമാറുന്നത്. മാര്‍ച്ച് 2017 ല്‍ അഞ്ചുകൊല്ലത്തേക്ക് 1,079 കോടി മുടക്കിയാണ് ജേര്‍സി കരാര്‍ ഓപ്പോ നേടിയത്. എന്നാല്‍ ഈ കരാര്‍ ഇപ്പോള്‍ ബൈജുവിന് മറിച്ച് നല്‍കുകയാണ് ഓപ്പോ. ദക്ഷിണാഫ്രിക്കയുമായുള്ള സീരിസിലായിരിക്കും ബൈജൂസ് ആപ്പിന്റെ പരസ്യം ഇന്ത്യന്‍ ജേര്‍സിയില്‍ വരുന്നത്. ഓപ്പോയില്‍ നിന്നും ലഭിക്കേണ്ട തുക അതേ കരാറില്‍ തന്നെ ബിസിസിഐയ്ക്ക് ഇനിയും ലഭിക്കും.

ലോകത്തിലെ ഏറ്റവും മൂല്യമുള്ള എഡ്ടെക് കമ്പനിയാണ് ബൈജൂസ്. 2015 ലാണ് കണ്ണൂര്‍ സ്വദേശിയായ ബൈജു രവീന്ദ്രന്‍ ബൈജൂസ് ലേണിങ് ആപ്പ് സ്ഥാപിക്കുന്നത്. ഇപ്പോള്‍ നാലു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് ആപ്പിലൂടെ ശാസ്ത്രം, ഗണിതശാസ്ത്രം എന്നീ വിഷയങ്ങളില്‍ പഠന സഹായം നല്‍കുന്നു. ഫേസ്ബുക്ക് ഏഷ്യയില്‍ ആദ്യമായി നിക്ഷേപം നടത്തിയ സംരംഭം എന്ന നിലയിലും ബൈജൂസ് ശ്രദ്ധേയമാണ്. സ്‌കൂള്‍ കുട്ടികളുടെ വിദ്യാഭ്യാസ അടിത്തറ ശക്തമാക്കുകയെന്നതാണ് ബൈജൂസ് ആപ്പിന്റെ ലക്ഷ്യം. കഴിഞ്ഞ അഞ്ച് കൊല്ലത്തിനുള്ളില്‍ ഏറ്റവും മൂല്യം നേടിയെടുത്ത കമ്പനികളില്‍ ഒന്നാണ് ബൈജൂസ്. അടുത്തിടെ ഇന്ത്യ-ന്യൂസിലാന്റ് പരമ്പരയുടെ മുഖ്യ പ്രയോജകര്‍ ബൈജൂസ് ആയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category