1 GBP = 92.20 INR                       

BREAKING NEWS

കലാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട പഠന സാധ്യതകള്‍ ഒരുക്കേണ്ട കടമ ഭരണ കര്‍ത്താക്കള്‍ക്കു മാത്രമാണ്; അതോടൊപ്പം തന്നെ തുല്ല്യമായ തൊഴിലവസരങ്ങളും ഉറപ്പാക്കണം

Britishmalayali
റോയ് സ്റ്റീഫന്‍

നാധിപത്യത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന നേതൃത്വമാണ് ഭരിക്കേണ്ടതെങ്കിലും തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ നേതാക്കന്മാരും യോഗ്യതയുള്ളവരെല്ലെന്നു തന്നെയാണ് വീണ്ടും അനന്തപുരിയില്‍ നിന്നും ലഭിക്കുന്ന വാര്‍ത്തകള്‍. യൂണിവേഴ്സിറ്റി കോളജിലേ  സഹപാഠിയെ കുത്തിയ കേസിലെ പ്രതികള്‍ക്ക് തങ്ങള്‍ പഠിക്കുന്ന വിഷയങ്ങളില്‍ ഒന്നില്‍ പോലും ജയിക്കുവാന്‍ സാധിക്കുന്നില്ലെങ്കിലും പോലീസ് പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടുവാന്‍ സാധിക്കുന്നു. എന്തൊരു വിരോധാഭാസമാണെന്ന് സാധാരണക്കാര്‍ അന്യോന്യം ചോദിക്കുമ്പോള്‍ നാടു ഭരിക്കുന്ന ഭരണകര്‍ത്താക്കള്‍ക്ക് ഒരു കുലുക്കവുമില്ല. കേരള സംസ്ഥാനത്തിലെ ഏറ്റവും മുന്തിയ കലാലയമാണെന്ന് പ്രസ്താവിക്കുമ്പോഴും കുട്ടി രാഷ്ട്രീയക്കാരുടെ പഠനമികവിലെ അപാകതകളെക്കുറിച്ചു പ്രതിപാദിക്കുവാന്‍ തയ്യാറാവുന്നില്ല. കുട്ടിനേതാക്കന്മാര്‍ക്കു പഠനത്തില്‍ മികവ് കാണിക്കുവാന്‍ സാധിക്കുന്നില്ലെങ്കിലും തൊഴിലുറപ്പു നല്‍കുന്ന പ്രസ്ഥാനങ്ങളായി മാറുകയാണോ ജനകീയ നേതൃത്വം.

ഓരോ വിദ്യാര്‍ഥികള്‍ക്കും അനുയോജ്യമായ വിദ്യാഭ്യാസം നല്‍കുന്നത് വ്യക്തികളുടെ ഉന്നമനത്തിനുപരി അവരോരുത്തരും ശാസ്ത്രത്തിന്റെയും സമൂഹത്തിന്റെയും വികസനത്തിന്റെ ഭാഗമാകുവാനാണ്. വിവിധ തലങ്ങളിലെ പാഠ്യേതര വിഷയങ്ങളെല്ലാം ക്രമീകരിച്ചിരിക്കുന്നതും അതെ ലക്ഷ്യത്തോടു കൂടി മാത്രമാണ്.  ഓരോ വിദ്യാര്‍ത്ഥിയും അഹോരാത്രം പഠനത്തിലും ജീവിതത്തിലും ആത്മാര്‍ത്ഥമായി പഠിച്ചു ഉന്നത വിജയം നേടി സമൂഹത്തില്‍ പ്രവര്‍ത്തിക്കുവാന്‍ എത്തുമ്പോള്‍ അനുയോജ്യമായ ജോലി നല്‍കിക്കൊണ്ട് അവരെ അനുമോദിക്കുമെന്ന് മാത്രമാണ് ഉത്തരവാദിത്വമുള്ള ഭരണകര്‍ത്താക്കളിലുള്ള പ്രതീക്ഷ. എന്നാല്‍ അയോഗ്യരായ വ്യക്തികള്‍ക്ക് ഉന്നത സ്ഥാനമാനങ്ങള്‍ പുറം വാതിലുകളിലൂടെ ഉറപ്പാക്കുവാന്‍ ശ്രമിക്കുമ്പോള്‍ വീണ്ടും പൊതുജനങ്ങള്‍ക്ക് മാത്രമല്ല ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഭരണ സംവിധാനങ്ങളിലുള്ള വിശ്വാസം നഷ്ടമാകും. അതിലുപരി വിദ്യാഭ്യാസ സമ്പ്രദായത്തിലുള്ള വിശ്വാസം കൂടി നഷ്ടമാകും.

മനുഷ്യന്റെ ജീവിത വിജയത്തിന് ശാരീരിക ആരോഗ്യത്തെക്കാളുപരി മനസികാരോഗ്യത്തിനാണ് കൂടുതല്‍ മുന്‍ഗണന നല്‍കേണ്ടന്നതെന്നു മനഃശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നതിനേ അവഗണിക്കുവാന്‍ സാധിക്കില്ലായെന്ന് അനുഭവങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. മാനസികമായി കരുത്താര്‍ജ്ജിച്ച വ്യക്തികള്‍ക്ക് കൂടുതല്‍ ആത്മ ധൈര്യവും പൊതു സമൂഹത്തെ മടിയില്ലാതെ അഭിമുഖീകരിക്കുവാനുള്ള കഴിവും പ്രത്യേകമായി കാണപ്പെടുന്നുണ്ട്. ആത്മവിശ്വാസം കൂടുതലുള്ള വ്യക്തികള്‍ക്ക് സമൂഹത്തിലും ലോകത്തെവിടെയും ആരോഗ്യകരമായ ബന്ധങ്ങള്‍ വികസിപ്പിക്കുന്നതിനും കൂടുതല്‍ ഉയരങ്ങളില്‍ എത്തുന്നതിനും പ്രയാസങ്ങള്‍ നേരിടേണ്ടി വരികയില്ല. വ്യക്തിപരമായും സാമൂഹികപരമായും നേട്ടങ്ങള്‍ക്ക് അംഗീകാരമെന്നത് ഒരു വ്യക്തിയുടെ മനഃശാസ്ത്രപരമായ ആവശ്യംകൂടിയാണ്. സ്വന്തം നേട്ടങ്ങളിലെ അംഗീകാരങ്ങള്‍  വ്യക്തികള്‍ക്ക് ആത്മവിശ്വാസവും അവര്‍ പ്രാധാന്യമുള്ളവരാണെന്ന മാനസികാവസ്ഥയും ഉളവാക്കിയെടുക്കുന്നതിന് സഹായകമാകുന്നു. മനുഷ്യനിലെ മാനസികാരോഗ്യം വളരെ ചെറുപ്പത്തില്‍ തന്നെ വളര്‍ത്തിയെടുക്കേണ്ട സവിശേഷതയാണ്.

സ്നേഹവും, മമത, സുരക്ഷിതത്വം എന്നിവ മാതാപിതാക്കളില്‍ നിന്നു ലഭിക്കുന്ന കുട്ടിയുടെ മാനസികാരോഗ്യം എപ്പോഴും ഉയര്‍ന്ന നിലയിലായിരിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. പിന്നീട് സ്‌കൂളുകളിലും അതിനുശേഷം ഉപരിപഠനത്തിനുള്ള കലാലയങ്ങളിലും എത്തുമ്പോള്‍ പഠനത്തോടൊപ്പം പുതിയ ബന്ധങ്ങളും ചുറ്റുപാടുകളും വീണ്ടും ശക്തമായ മനോഭാവങ്ങള്‍ വളര്‍ത്തുന്നതിന് കുട്ടികളെ സഹായിക്കുന്നു. എന്നാല്‍ അവഗണിക്കപ്പെടുകയും മറ്റുള്ളവരാല്‍ ശല്ല്യപ്പെടുകയും ചെയ്യപ്പെടുന്ന  കുട്ടികളില്‍ തങ്ങളോട് തന്നെ ഒരു വിലയില്ലായ്മയും, ആഗ്രഹങ്ങള്‍ ഇല്ലായ്മയും, അപകര്‍ഷതാബോധ്യവും, സുരക്ഷിതമില്ലായ്മയും, നിസ്സഹായാവസ്ഥയും പ്രകടമാക്കുകയും പിന്നീട് മാനസിക വിഷമതകളിലേയ്ക്ക് എത്തിപ്പെടുകയുമാണ് ചെയ്യുന്നത്. കുടുംബങ്ങളിലെന്ന പോലെ കലാലയങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ മാനസികാവസ്ഥ നല്‍കിയെങ്കില്‍ മാത്രമാണ് ഭാവിയില്‍ ഉന്നത ജീവിത നിലവാരം പുലര്‍ത്തുവാന്‍ സാധിക്കുകയുള്ളൂ. ഓരോ വ്യക്തികളുടെയും പ്രാഥമിക വിദ്യാഭ്യാസ കാലഘട്ടങ്ങളില്‍ അവരോരുത്തരുടേയും മാനസികാരോഗ്യം സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യം തന്നെയാണ്.

വിദ്യാഭ്യാസം എന്നത് പ്രാഥമികമായും വിദ്യയുടെ അതിരുകളില്ലാത്ത നിരന്തരമായ അധ്യയനം തന്നെയാണ്. മനുഷ്യ ജീവിതത്തിലുടനീളം  വ്യക്തികള്‍ സ്വമേധയാ നടത്തുന്ന ഒരു സ്വാഭാവിക പ്രക്രിയയും കൂടിയാണ് വിദ്യാഭ്യാസം. വിദ്യാലയങ്ങളിലെ അധ്യാപകരിലൂടെ ലഭിക്കുന്ന അറിവ് വിജ്ഞാനത്തിന്റെ ഒരു ചെറിയ അംശം മാത്രമാണെന്നരിക്കെ അറിവ് പൂര്‍ണ്ണമാകുന്നത് പഠനങ്ങളിലൂടെ ലഭിക്കുന്ന അറിവിന്റെ പ്രാവര്‍ത്തനത്തിലൂടെയും വ്യക്തികള്‍ ജീവിക്കുന്ന സാഹചര്യങ്ങളിലൂടെയുമുള്ള ഇടപടെലുകളിലൂടെ മാത്രമാണ്. മഹാകവി കുമാരനാശാന്റെ വരികളിലൂടെ ''വിത്തു നന്നായാല്‍ വിളവുനന്നാം ഗുണമെത്താത്ത പാഴുകണ്ടത്തില്‍ പോലും  ഉത്തമമായ നിലത്തില്‍ വീഴും വിത്തു സത്തല്ലെന്നാലും ഫലം നന്നാവാം!'' നല്ല വിത്തുകള്‍ ഉത്തമമായ ഫലം നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ലെങ്കിലും ഫലഭൂയിഷ്ടമായ നിലത്തില്‍ വീഴുന്ന പാഴ് വിത്തുകളും ഉത്തമമായ ഫലം നല്‍കുമെന്നു തന്നെയാണ് ആധുനിക ശാസ്ത്രം വളരുന്നതിന് മുന്‍പ് തന്നെ അദ്ദേഹം പങ്കുവച്ചത്.

ഓരോരുത്തരുടെയും മനസ്സിലും ശരീരത്തിലും അവരുടെ ചുറ്റുപാടുകളും അനുഭവങ്ങളും വളരെ ഗണ്യമായ സ്വാധീനം ചെലുത്തുന്നുണ്ട് എന്ന് തന്നെയാണ് ആധുനിക ശാസ്ത്രവും കണ്ടുപിടിച്ചിരിക്കുന്നത്. നല്ല ബുദ്ധിശക്തിയുള്ള കുട്ടികള്‍ക്ക് അനുയോജ്യമായ സാഹചര്യങ്ങള്‍ ലഭിക്കാതിരുന്നാല്‍ അവരുടെ വികസനം മുരടിച്ചു പോവുകതന്നെ ചെയ്യും. മൂല്യബോധം, ഉത്തരവാദിത്തബോധം, ശുഭാപ്തിവിശ്വാസം, അനിശ്ചിതാവസ്ഥകളോടു പൊരുത്തപ്പെടാനുള്ള കഴിവ് എന്നിങ്ങനെ നിരവധി ഗുണങ്ങള്‍ക്കു മേല്‍ ഓരോരുത്തരുടെയും ജീവിതസാഹചര്യങ്ങള്‍ക്കു നിര്‍ണ്ണായകമായ പങ്കു വഹിക്കുവാനുണ്ട്.

പ്രകൃതി അഥവാ ജീവിത പശ്ചാത്തലങ്ങള്‍ ഓരോ വ്യക്തികളുടെയും ജീവിതത്തില്‍ ധാരളം സ്വാധീനം ചെലുത്തുന്നതാണ്. ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങള്‍ക്കും അനുയോജ്യമായ പരിസ്ഥിതിയില്ലെങ്കില്‍ അവയുടെ ജീവിതലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ സാധിക്കാതെ വരും. എല്ലാ ജീവജാലങ്ങളുടെയും പരിസ്ഥിതികളും ആവാസ കേന്ദ്രങ്ങളും അവയുടെ നിലനില്‍പിന് വളര്‍ച്ചയ്ക്കും അനുയോജ്യമായവയാണ്. അതുപോലെ തന്നെയാണ് വിദ്യാര്‍ത്ഥികളുടെ പല ഘട്ടങ്ങളിലൂടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കലാലയങ്ങളുടയും പരിസ്ഥിതിയും. പഠനങ്ങള്‍ക്കും കലാകാലങ്ങളായുള്ള വികസനത്തിനും അനുകൂലമായ അന്തരീക്ഷമുണ്ടാവുന്നില്ലെങ്കില്‍ കുട്ടികളുടെ പഠനം പൂര്‍ത്തിയാവതെവരുകയും അവരുടെ ജീവിതങ്ങള്‍ക്ക് അര്‍ദ്ധമില്ലാതാവുകയും ചെയ്യും.

ലോകത്തിലുള്ള ഭൂരിഭാഗം മത്സ്യാഹാര പ്രേമികള്‍ക്കും ഏറ്റവും അധികം താല്‍പ്പര്യമുള്ള മല്‍സ്യമാണ് സാല്‍മണ്‍ മത്സ്യങ്ങള്‍. ഇവയില്‍ തന്നെ ധാരളം സ്പീഷീസ് ഉണ്ടെങ്കിലും ഏറ്റവും മേന്മയേറിയത് അറ്റ്ലാന്റിക് സാല്‍മണ്‍ മത്സ്യങ്ങളാണ്. ഏറ്റവും അധികം പോഷകഗുണങ്ങളുള്ളതും രുചിയേറിയതും ഇവയുടെ  സ്വാഭാവിക ആവാസ വ്യവസ്ഥിതികളില്‍ ജീവിക്കുന്ന അറ്റ്ലാന്റിക് സാല്‍മണ്‍ മത്സ്യങ്ങളാണ്. കാരണം മറ്റൊന്നുമല്ല പ്രകൃതിയുടെ കലര്‍പ്പില്ലാത്ത സ്വാഭാവികത പൂര്‍ണ്ണമായും ഈ മത്സ്യങ്ങളില്‍ നിലനില്‍ക്കുന്നത് കൊണ്ട് മാത്രമാണ്. ഏകദേശം മൂന്ന് വര്‍ഷം കൊണ്ട് ഈ മത്സ്യങ്ങളെല്ലാം തന്നെ പ്രത്യുല്‍പ്പാദനത്തിനായും അവയുടെ ഉറവിടസ്ഥാനങ്ങളിലേയ്ക്ക് തിരികെ എത്തുന്ന ജീവിത പ്രക്രിയ വളരെ അത്ഭുതമുളവാക്കുന്നതാണ്.

കാനഡായില്‍ ആര്‍ട്ടിക്ക് സമുദ്രത്തിന് സമീപമുള്ള ശുദ്ധജല പ്രവാഹമുള്ള അരുവികളില്‍ നിന്നും ഉത്ഭവിച്ചു ആര്‍ട്ടിക് സമുദ്രത്തില്‍ നിന്നും താഴത്തേക്ക് വന്ന് പെസഫിക് സമുദ്രത്തിലൂടെ പോയി നേരെ സൗത്ത് അമേരിക്കയുടെ താഴെക്കൂടെ സൗത്ത് ആഫ്രിക്കയും പിന്നിട്ട്  അറ്റ്ലാന്റിക് സമുദ്രത്തിലൂടെ സഞ്ചരിച്ചു ഇന്ത്യന്‍ മഹാസമുദ്രവും കടന്ന്, ന്യൂസിലന്റുവരെ പോയി വീണ്ടും തിരിച്ച് ഇന്ത്യന്‍ സമുദ്രതീരത്തിലൂടെ  തന്നെ അറ്റ്ലാന്റിക് സമുദ്രം കടന്ന് സൗത്താഫ്രിക്കയും സൗത്ത് അമേരിക്കയും കടന്ന് പസഫിക് സമുദ്രവും കടന്ന് വീണ്ടും ആര്‍ട്ടിക്ക് സമുദ്രത്തിലെ സാല്‍മണ്‍ ക്രീക്കില്‍  എത്തിച്ചേരുമ്പോള്‍ ചെറിയ സാല്‍മണ്‍ കുഞ്ഞുങ്ങളെല്ലാം വലിയ ഒരു സാല്‍മണ്‍ മത്സ്യങ്ങളായി  മാറി. തങ്ങളുടെ പ്രഭവ സ്ഥാനത്തു തന്നെ തിരിച്ചെത്തി തങ്ങളുടെ അടുത്ത തലമുറയ്ക്കുള്ള പ്രത്യല്‍പാദനം നടത്തുന്നു. ഏറ്റവും പോഷകഗുണമുള്ള ഈ മത്സ്യം മനുഷ്യരെക്കാളുപരി മറ്റനേകം ജീവജാലങ്ങള്‍ക്ക് ആഹാരമായി മാറുകയും ഭൂമിയിലെ ജീവന്റെ സന്തുലിതാവസ്ഥ സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്.

എന്നാല്‍ മനുഷ്യന്റെ അറുതിയില്ലാത്ത അത്യാര്‍ത്ഥി മൂലവും പ്രകൃതി വിഭവങ്ങളുടെ അമിതമായ ചൂഷണത്താലും ഈ മത്സ്യങ്ങളുടെ സഞ്ചാരപധങ്ങളായ പല ശുദ്ധജല പ്രവാഹമുള്ള നദികള്‍  മലിനമാവുകയും മത്സ്യ കുഞ്ഞുങ്ങള്‍ അകാലത്തില്‍ നശിച്ചു പോയ്കൊണ്ടിരിക്കുകയുമാണ്. കുഞ്ഞു മത്സ്യങ്ങള്‍ നശിക്കുന്നതിലൂടെ സ്വാഭാവികമായും പെരുകാതെ വരുകയും എല്ലാ അര്‍ത്ഥത്തിലും ഈ മത്സ്യങ്ങളെ ആഹാരമാക്കിയിരുന്ന മറ്റു ജീവജാലങ്ങളുടെയും നിലനില്‍പ്പ് അനിശ്ചിതത്ത്വത്തിലാവുകയാണ്. എന്നാല്‍ ഇവയുടെ ജീവിത സാഹചര്യങ്ങള്‍ അനുകൂലമാക്കി പരിപോഷിപ്പിക്കുവാനുള്ള എല്ലാ പദ്ധതികളും ഫലം കാണുന്നില്ലായെന്നതും ആശങ്കാജനകം തന്നെയാണ്. ചുരുക്കത്തില്‍ ഭൂമിയിലെ മനുഷ്യന്റെ പ്രവര്‍ത്തനവും ജീവിത രീതികളും ഈ ഭൂമുഖത്തെ അപ്പാടെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിവിശേഷം.

ജീവിതത്തിലുള്ള ഓരോ നിമിഷവും വിലപ്പെട്ടതാണെന്ന് വിദ്യാഭ്യാസം ലഭിച്ചവരും ലഭിക്കാത്തവരും പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ മാത്രമാണ് മനസ്സിലാക്കുന്നുണ്ട്. വിലപ്പെട്ട സമയം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാതെ കടന്നു പോകുമെന്ന് പലപ്പോഴും ആവര്‍ത്തിച്ചു പറയാറുമുണ്ട്. മനുഷ്യ ജീവിതത്തില്‍ സമയത്തിന് വലിയ പ്രാധാന്യം ഉണ്ടെന്നു വിലയിരുത്തുന്നത് ഓരോരുത്തര്‍ക്കും ലഭിക്കുന്ന അവസരങ്ങള്‍ പൂര്‍ണ്ണമായി ഉപയോഗിക്കുവാന്‍ സാധിക്കാതെ വരുന്ന വേളകളില്‍ മാത്രമാണ്. മനുഷ്യ ജീവിതത്തിന്റെ വിവിധ കാലഘട്ടങ്ങളായ ഭൂതം വര്‍ത്തമാനം ഭാവിയെല്ലാം ആപേക്ഷികമാണെന്നു വാദിക്കുന്ന വ്യക്തികള്‍ പോലും അംഗീകരിക്കുന്ന വസ്തുതയാണ് ഒരിക്കല്‍ നഷ്ടമാക്കിയ സമയം തിരികെ ലഭിക്കില്ലെന്നും പാഴാക്കിയ അവസരങ്ങള്‍ ഇനിയൊരിക്കലും മടങ്ങി വരില്ലായെന്നും. അനുഭവങ്ങളിലൂടെ ജീവിത യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ രാഷ്ട്രീയ നേതൃത്വം ഇനിയും മനസിലാക്കേണ്ട വസ്തുതയാണിത്.

ഓരോ വിദ്യാര്‍ത്ഥിയുടെയും വിലയേറിയ സമയം പഠിക്കുവാന്‍ മാത്രം അനുവദിക്കണം. വിദ്യാര്‍ഥികളുടെ ജീവിതം വച്ചുള്ള അപകടകരമായ രാഷ്ട്രീയ ചിന്താഗതികളും നാടകങ്ങളും ഒഴിവാക്കണം. ഇപ്പോഴുള്ള പഠന നിലവാരങ്ങള്‍ അവസരോചിതമായി പ്രയോജനപ്പെടുത്തുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍  ജീവിതത്തിന്റെ എല്ലാ രംഗങ്ങളില്‍ നിന്നും അവരോരുത്തരും പിന്തള്ളപ്പെടും. ജനസംഖ്യ അനുദിനം ഉയരുന്നുണ്ടെങ്കിലും ഭൂമി വളരുന്നുമില്ല ജോലി സാദ്ധ്യതകളും വളരുന്നുമില്ലായെന്ന യാഥാര്‍ഥ്യം മനസിലാക്കി ഇന്നത്തെ വിദ്യാര്‍ഥികളെ നാളെയുടെ വാഗ്ദാനങ്ങളായി ഗുണനിലവാരമുള്ള വിദ്യഭ്യാസത്തിലൂടെ മാത്രം വളരുവാന്‍  അനുവദിക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category