1 GBP = 92.20 INR                       

BREAKING NEWS

പൊലീസുകാര്‍ കലിപ്പ് തീര്‍ക്കാന്‍ ഒരുത്തനെ ഉരുട്ടി കൊന്നിട്ട് അതിന്റെ നഷ്ടം തീര്‍ക്കാന്‍ എന്റെയും നിങ്ങളുടെയും വിയര്‍പ്പു വഴി നേടിയ ദുരിതാശ്വാസ നിധിയില്‍ നിന്നും തുക അനുവദിക്കുമ്പോള്‍ കാശു കൊടുത്തവന്‍ ശപിച്ചാല്‍ കുറ്റം പറയാന്‍ ഒക്കുമോ? ഇഷ്ടക്കാരുടെ അണ്ണാക്കില്‍ തിരുകാന്‍ മിസ്റ്റര്‍ പിണറായി താങ്കള്‍ ബക്കറ്റ് പിരിവു നടത്തുന്നതാണ് ഉചിതം; കേരളം പുനര്‍നിര്‍മ്മിക്കാന്‍ പ്രത്യേക അക്കൗണ്ട് തുടങ്ങാന്‍ എന്തുകൊണ്ടാണ് പിണറയി വിസമ്മതിച്ചത് എന്ന് ചോദിച്ചവര്‍ക്കു ഉത്തരം ലഭിക്കുമ്പോള്‍ - പൊലീസുകാര്‍ കലിപ്പ് തീര്‍ക്കാന്‍ ഒരുത്തനെ ഉരുട്ടി കൊന്നിട്ട് അതിന്റെ നഷ്ടം തീര്‍ക്കാന്‍ എന്റെയും നിങ്ങളുടെയും വിയര്‍പ്പു വഴി നേടിയ ദുരിതാശ്വാസ നിധിയില്‍ നിന്നും തുക അനുവദിക്കുമ്പോള്‍ കാശു കൊടുത്തവന്‍ ശപിച്ചാല്‍ കുറ്റം പറയാന്‍ ഒക്കുമോ? ഇഷ്ടക്കാരുടെ അണ്ണാക്കില്‍ തിരുകാന്‍ മിസ്റ്റര്‍ പിണറായി താങ്കള്‍ ബക്കറ്റ് പിരിവു നടത്തുന്നതാണ് ഉചിതം; കേരളം പുനര്‍നിര്‍മ്മിക്കാന്‍ പ്രത്യേക അക്കൗണ്ട് തുടങ്ങാന്‍ എന്തുകൊണ്ടാണ് പിണറയി വിസമ്മതിച്ചത് എന്ന് ചോദിച്ചവര്‍ക്കു ഉത്തരം ലഭിക്കുമ്പോള്‍

Britishmalayali
kz´wteJI³

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്യുന്നത് എന്തെങ്കിലും യുക്തിയുള്ള കാര്യമാണ് എന്ന് മലയാളികള്‍ ഒരുപാട് തവണ ചര്‍ച്ച ചെയ്തതാണ്. കഴിഞ്ഞ പ്രളയ ദുരിതാശ്വാസ സമയത്ത് ലോകമെമ്പാടുമുള്ള മലയാളികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയത് നാട് പുനര്‍നിര്‍മ്മിക്കുന്നതിന് മറ്റൊരു വഴിയുമില്ലാത്തതുകൊണ്ടാണ്. അന്ന് ആ ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുക്കുമ്പോള്‍ ഇത് സുധാര്യമാണോ എന്ന സംശയം ആദ്യം മുതല്‍ ഒരു ചെറിയ സൂചന പങ്കുവെച്ച എന്നെ ചുറ്റും കൂടി അക്രമിച്ചത് അനേകം പേര്‍ ആണ്.

പില്‍കാലത്ത് പ്രളയദുരിതാശ്വാസ കാലത്തെ സംഭവങ്ങളെ കുറിച്ച് വാര്‍ത്തകളും വീഡിയോകളും ചെയ്യുമ്പോള്‍ കമന്റ് ബോക്സില്‍ എത്തി ഇത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുക്കരുത് എന്ന് പറഞ്ഞ ആളല്ലേ എന്ന് ചോദിച്ചവരുണ്ട്. ഞാന്‍ ഒരിക്കലും അങ്ങനെ പറഞ്ഞിരുന്നില്ല. പക്ഷേ അ്ക്കൗണ്ടബിളിറ്റി ഒരു പ്രശ്നമാണ് എന്ന് ഞാന്‍ സൂചിപ്പിച്ചിരുന്നു. കേരളത്തെ പുനര്‍ നിര്‍മ്മിപ്പിക്കാനെന്ന് പറഞ്ഞ് ഹൃദയം കൊണ്ട് കണ്ണീരൊഴുക്കി ലോകമെമ്പാടുമുള്ള മലയാളികള്‍ പണം അയച്ച് കൊടുക്കുമ്പോള്‍ ആ പണം കേരളത്തെ പുനര്‍ നിര്‍മ്മിക്കണമെന്നും പ്രളയത്തില്‍ കണ്ണീരൊഴുക്കുന്നവര്‍ക്കും വേണ്ടി മാത്രം ഉപയോഗിക്കണമെന്നും ഉറപ്പ് വരുത്താന്‍ എന്തുണ്ട് എന്നതായിരുന്നു ചോദ്യം. എന്നാല്‍ ഞാനാണ് മുഖ്യമന്ത്രി, എന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൊടുക്കുന്ന പണം ഞാന്‍ ദുരുപയോഗം ചെയ്യും എന്ന് കരുതുന്നവര്‍ പണം തരേണ്ടതില്ലെന്ന് അഹങ്കാരം കലര്‍ന്ന ഒരു നിലപാടായിരുന്നു മുഖ്യമന്ത്രി എടുത്തത്.

എന്നാല്‍ പ്രളയം കഴിഞ്ഞ് ഏതാണ്ട് ഒരു വര്‍ഷം കഴിയുമ്പോള്‍ വ്യക്തമാവുകയാണ് മുഖ്യമന്ത്രി പാവപ്പെട്ട മലയാളികളെ ഒരു പരിധിവരെ വഞ്ചിക്കുകയാണ് എന്ന്. മുഖ്യമന്ത്രിക്ക് ഇഷ്ടമുള്ളവര്‍ക്കും മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാര്‍ക്കും പൊലീസിന് വീഴ്ച പറ്റിയതിന്റെയും ഒക്കെ പ്രതിഫലമായിട്ട് കൊടുക്കുന്നത് ഈ ഫണ്ടാണ് എന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്ത് വരുന്നത്. ഏറ്റവുമൊടുവില്‍ കട്ടപ്പനയില്‍ പൊലീസ് ക്രൂരതയില്‍ ഉരുട്ടി കൊല ചെയ്യപ്പെട്ട രാജ്കുമാറിന്റെ കുടുംബത്തിന് കൊടുത്ത 16 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയില്‍ നിന്നാണ് എന്ന് വ്യക്തമായിരിക്കുകയാണ്. ഇത് സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന്‍ പോലും ഞെട്ടല്‍ പ്രകടിപ്പിച്ചിരിക്കുകയാണ്. ഇതിന് മുന്‍പ് ഇത്തരം നടുക്കുന്ന ഫണ്ട് വിതരണത്തിന്റെ കഥ നമ്മള്‍ മുന്‍പും കേട്ടിട്ടുണ്ട്.


25 ലക്ഷം രൂപ ദുരിദാശ്വാസ നിധിയില്‍ നിന്ന് സംഭാവന നല്‍കിയ അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്‍ ഒരു എംഎല്‍എ പോലും ആയിരുന്നില്ല. നേരെ മറിച്ച് ഭരണകക്ഷിയുടെ ഘടകകഷിയായ ഒരു പാര്‍ട്ടിയുടെ അധ്യക്ഷന്‍ ആയത്കൊണ്ട് മാത്രമാണ്. ചെങ്ങന്നൂരിലെ അന്തരിച്ച എംഎല്‍എ രാമചന്ദ്രന്‍ നായര്‍ മരിച്ച് പോയപ്പോള്‍ അദ്ദേഹത്തിന്റെ മകന് ജോലി കൊടുക്കുക മാത്രമല്ല കുടുബത്തിന്റെ സാമ്പത്തിക ബാധ്യതകളും ബാങ്ക് ലോണുകളും എഴുതി തള്ളുന്നതിന് പണം കൊടുത്തത് മുഖ്യമന്ത്രിയുടെ ദുരിസ്വാസ നിധിയില്‍ നിന്നാണ്. ഇതിനെക്കാള്‍ ഞെട്ടിക്കുന്നത് പാര്‍ട്ടി സെക്രട്ടറിക്ക് അകമ്പടി പോയ പൊലീസുകാരന് അപകടം പറ്റിയപ്പോള്‍ അയാളുടെ ചിക്ത്സയ്ക്കും ആ കുടുംബത്തിന്റെ സഹായത്തിന് പണം നല്‍കിയതിനും ലക്ഷക്കണക്കിന് രൂപ ഈ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് ഉപയോഗിച്ചു. ഈ വിഷമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണ രൂപം വീഡിയോയില്‍ കാണുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category