1 GBP = 92.20 INR                       

BREAKING NEWS

എന്റെ ഗതികേട് ഇനിയൊരാള്‍ക്കും ഉണ്ടാവരുതെന്ന് ഒരു ഭരണകക്ഷി എംഎല്‍എ പറയുമ്പോള്‍ തൊലിയുരിഞ്ഞ് പോകേണ്ടത് മിസ്റ്റര്‍ പിണറായി താങ്കളുടെ മാത്രമാണ്; ഇതുപോലൊരു പൊലീസ് വേറെ എവിടെയെങ്കിലും ഉണ്ടാകുമോയെന്ന് അവര്‍ തല്ലിയൊടിച്ച കൈ ഉയര്‍ത്തി എല്‍ദോ എബ്രഹാം ചോദിക്കുമ്പോള്‍ ഉത്തരം പറയാന്‍ ആരുമില്ലേ? എംഎല്‍എയുടെ സ്ഥിതി ഇങ്ങനെ ആണെങ്കില്‍ എങ്ങനെ ആകും ഇവിടത്തെ സാധാരണക്കാരുടെ അവസ്ഥ?

Britishmalayali
kz´wteJI³

ഇന്നിറങ്ങിയ മെട്രോ വാര്‍ത്ത എന്ന പത്രത്തിലെ അഞ്ചാം പേജിലെ ഒരു വാര്‍ത്ത ഇങ്ങനെയാണ് തുടങ്ങുന്നത്. എന്റെ അവസ്ഥ ഒരു എംഎല്‍എയ്ക്കും വരരുതേ എന്ന്, ഇത്രയും മോശം ഒരു പൊലീസിനെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. പൊലീസിന്റെ പ്രവര്‍ത്തനം വളരെ അത്ഭുതകരമായിട്ടാണ് തോന്നുന്നത്. ഞാന്‍ എംഎല്‍എ ആയിട്ട് വന്ന് കഴിഞ്ഞ മൂന്ന് വര്‍ഷം സിപിയൈും മൂവാറ്റുപുഴയിലെ പൊലീസുമായി 11 തവണ യുദ്ധം ചെയ്യേണ്ട സാഹചര്യം ഉണ്ടായി. എംഎല്‍എമാര്‍ ഫോണ്‍ ചെയ്യുമ്പോള്‍ എംഎല്‍എ ആണെങ്കില്‍ അതങ്ങ് കയ്യില്‍ വച്ചാ മതി എന്നാണ്. അത്തരം പൊലീസുകാരുടെ നാടായി മാറിയിരിക്കുകയാണ്. എല്‍ദോസ് എബ്രഹാം എന്ന മൂവാറ്റുപുഴ എംഎല്‍എയുടെ അഭിപ്രായമാണ് ഇത്.

കേരള പൊലീസ് ഭരണകക്ഷിയിലെ ഒരു എംഎല്‍എയോട് എങ്ങനെയാണ് പെരുമാറുന്നത് എന്ന് ഭരണകക്ഷിയുടെ ഭാഗമായ ഒരു എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞതാണ് ഇത്. ഒരു എംഎല്‍എയുടെ അവസ്ഥ ഇതാണെങ്കില്‍ എന്തായിരിക്കും ഒരു സാധാരണക്കാരന്റെ അവസ്ഥ? സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബിസിനസുകാരും ജനപ്രതിനിധികളും തങ്ങളുടെ ഉന്നത ബന്ധങ്ങള്‍ കൊണ്ട് പൊലീസില്‍ നിന്ന് ആനുകൂല്യം പറ്റുന്നു. അവര്‍ക്ക് വേണ്ടി മാത്രമായി രാജ്യത്തെ നിയമങ്ങള്‍ എഴുതിയിരിക്കുന്നു എന്ന് ആരോപണം ഉന്നയിക്കുമ്പോള്‍ ഓര്‍ത്തിരിക്കേണ്ടതാണ് ഒരു ഭരണകക്ഷി എംഎല്‍എയുടെ ഈ വിലാപം.

അതായത് പിണറായി വിജയന്‍ എന്ന നവോത്ഥാന നായകന്‍ ഭരിക്കുന്ന കേരളത്തിലെ ഒരു ഭരണകക്ഷി എംഎല്‍എയ്ക്ക് പോലും ഈ നാട്ടില്‍ നേരെ ചൊവ്വേ ഇറങ്ങി നടക്കാന്‍ കഴിയില്ല എന്ന് അര്‍ത്ഥം. സമരം എന്ന പാര്‍ട്ടിയുടെ മുന്കൂട്ടി അറിയിച്ചിട്ടുള്ള ഒരു പ്രവര്‍ത്തിയുടെ പേരില്‍ ആ എംഎല്‍എയുടെ കൈ തല്ലി ഒടിക്കുകയും ആ കൈ തല്ലി ഒടിച്ച ആ പാര്‍ട്ടിയുടെ സെക്രട്ടറിക്ക് ഒന്ന് അപലപിക്കാന്‍ പോലും കഴിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥയെ ഫാസിസം എന്ന് വിളിക്കാന്‍ കഴിയില്ല എങ്കില്‍ എന്താണ് ഈ ഫാസിസം എന്ന് പറയാന്‍ പോലും പറ്റില്ല.

കേരളത്തിലെ പല പൊലീസ് സ്റ്റേഷനുകളിലും ഉന്നതരായ പൊലീസുകാരുടെ നിര്‍ദ്ദേശാനുസരണം പാവപ്പെട്ടവനെ പിടിച്ച് കൊണ്ട്പോയി ഇടിച്ച് കൂമ്പ് വാട്ടുന്നത് ഒരു പതിവാണ് എന്ന് എല്ലാവര്‍ക്കും അറിയാം. നല്ല ഇടിവീരന്മാര്‍ വിചാരിച്ചാല്‍ ഇടിയുടെ പാട് പോലും വരാത്തതുകൊണ്ട് തന്നെ ഇത്തരം ഇടികൊണ്ട പാവങ്ങള്‍ക്ക് ഇടികൊണ്ട വേദനയുമായി ജീവിക്കാനല്ലാതെ നീതിക്ക് വേണ്ടി പോരാടുന്ന ഒരു സാഹചര്യവുമില്ല. ഇത്തരം ഇടിവീരന്മാരുടെ കഥ എന്നെപ്പോലെയുള്ള മാധ്യമപ്രവര്‍ത്തകര്‍ പുറത്ത് പറയുന്നത് ആരെങ്കിലുമൊക്കെ വെള്ളം കിട്ടാതെ അകത്ത് കിടന്ന് മരിച്ച് പോകുമ്പോഴാണ്.അത് വരാപ്പുഴയിലാണെങ്കിലും ശരി. നെടുങ്കണ്ടത്ത് ആണെങ്കിലും ശരി.

എന്നിട്ടും അത്തരം ക്രൂരന്മാര്‍ക്ക് എതിരെ നടപടി എടുക്കുന്നതിനോ അവരുടെ പ്രവര്‍ത്തി ദോഷങ്ങള്‍ക്ക് നഷ്ടപരിഹാരം ഈടാക്കി ഇരകള്‍ക്ക് നല്‍കുന്നതിനോ ഈ സര്‍ക്കാരിന് കഴിയുന്നില്ല. നമ്മള്‍ ഇന്നലെ കണ്ടതാണ്. നെടുങ്കണ്ടത്ത് പൊലീസുകാര്‍ ഇടിച്ച് കൊന്ന രാജ്കുമാറിന്റെ കുടുബത്തിന് 16 ലക്ഷം നഷ്ടപരിഹാരം സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് എടുത്തുകൊടുക്കുന്നു അല്ലെങ്കില്‍ ദുരിതാശ്വാസ നിധിയില്‍ നിന്ന് കൊടുക്കുന്നു. അങ്ങനെ ഇടികൊണ്ടവന്‍ മരിച്ചാലും അവന്റെ കുടുംബത്തിന് ജോലിയും നഷ്ടപരിഹാരവും സര്‍ക്കാര്‍ കൈമാറുമെങ്കില്‍ എങ്ങനെയാണ് ഈ ഇടിവീരന്മാര്‍ മര്യാദ പഠിക്കുന്നത്.

അതിനിടയിലാണ് ഒരു ജനപ്രതിനിധി പറയുന്നത് ഇങ്ങനെ ഒരു പൊലീസിനെ ഞാന്‍ കണ്ടിട്ടില്ല എന്ന്. പരാതി പറയാന്‍ പോകുന്ന സാധാരണക്കാരനെ പിടിച്ച് ജയിലില്‍ ഇടുകയും അവന്റെ പേരില്‍ കള്ളക്കേസെടുക്കുകയും വേണ്ടിവന്നാല്‍ ഇടിച്ച് കൊല്ലുകയും ചെയ്യുന്ന പൊലീസ് ഒരു സംശയവും വേണ്ട വേണ്ടി വന്നാല്‍ സര്‍ക്കാരിന്റെ തനിരൂപമാണ്.ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണ രൂപം വീഡിയോയില്‍ കാണുക.

  

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category