1 GBP =93.80 INR                       

BREAKING NEWS

മുഖങ്ങള്‍ ഭാഗം - 12

Britishmalayali
രശ്മി പ്രകാശ്

കനെയോ ,മകളെയോ കാണാതാകുക,അത് ഏതു പ്രായത്തിലായാലും മനസ്സുകളിലെ മാറാത്ത വിങ്ങലായത് നിലനില്‍ക്കും.തട്ടിക്കൊണ്ടുപോകലും അതിനു ശേഷമുള്ള കണ്ടെത്തലും, കൊലപാതകങ്ങളും ഒക്കെ പോലീസില്‍ വന്നതിനു ശേഷമാണ് അടുത്തറിഞ്ഞത്. ഏപ്രില്‍ ജോണ്‍സ് എന്ന പേര് കേള്‍ക്കുമ്പോള്‍ ഉള്ളില്‍ വല്ലാത്തൊരു പിടച്ചിലാണ്.നിറഞ്ഞ പുഞ്ചിരിയോടെ, കുഞ്ഞു കണ്ണുകളില്‍ കൗതുകം നിറച്ചു ഒരു പൂമ്പാറ്റയെപ്പോലെ പാറി നടന്ന അഞ്ചുവയസ്സുകാരിയായ ഏപ്രിലിനെ കാണാതാകുന്നത് 2012 ഒക്ടോബര്‍ ഒന്നിനാണ്. വെയില്‍സില്‍ നിന്നുള്ള  ഏപ്രിലിന്റെ തിരോധാനം യുകെ ജനതയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞിരുന്നു.ഒരു ഫയലിന്റെയും ഓര്‍മപ്പെടുത്തലുകളില്ലാതെ ഇന്നലെത്തെപ്പോലെ എല്ലാം മാര്‍ക്കിന്റെ ഓര്‍മയില്‍ തെളിഞ്ഞു വന്നു.

ഒരു പക്ഷേ കയ്യിലിരുന്ന ഫയലിലുള്ളതിനേക്കാള്‍ കാര്യങ്ങള്‍ അന്ന് വായിച്ചും, കേട്ടും അറിഞ്ഞിരുന്നു. ഒരു സുഹൃത്തിനെ കാണാന്‍ വെയില്‍സിന്റെ തലസ്ഥാനമായ കാര്‍ഡിഫില്‍ പോയപ്പോള്‍, സംഭവം നടന്ന  മാക്കിന്‍ലീത്തില്‍ മാര്‍ക്ക് പോയിരുന്നു.അവിടെയുള്ള പുല്‍ക്കൊടികള്‍ക്കുപോലും ഏപ്രിലിന്റെ തിരോധാനത്തെക്കുറിച്ചു പറയാനുണ്ടായിരുന്നു.

ഏപ്രിലിന്റെ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഒക്ടോബര്‍ ഒന്ന് ,എന്നത്തേയും പോലെ വളരെ സാധാരണമായ ഒരു ദിവസമായിരുന്നു. രാവിലെ സഹോദരങ്ങളുടെ കൂടെ സന്തോഷത്തോടെ സ്‌കൂളില്‍ പോയ ഏപ്രില്‍ തന്റെ നീന്തല്‍ പരിശീലനം കൂടി കഴിഞ്ഞാണ് തിരികെ വീട്ടില്‍ വന്നത്.പിതാവ് എടുത്തുകൊടുത്ത ഭക്ഷണവും കഴിച്ചു തന്റെ പ്രിയപ്പെട്ട സൈക്കിളില്‍ അമ്മയുടെ അനുവാദത്തോടെ കളിക്കാന്‍ ഇറങ്ങുമ്പോള്‍ സൂര്യന്‍ ഭൂമിയില്‍ നിന്നും പിന്‍വാങ്ങിത്തുടങ്ങിയിരുന്നു.പെട്ടന്ന് തിരികെ വരണം എന്ന അമ്മയുടെ ഓര്‍മപ്പെടുത്തലിന് മറുപടിപോലും പറയാതെ കൂട്ടുകാരിയുടെ അടുത്തേക്കോടിയ കുഞ്ഞ് ഏപ്രിലിനെ, പിന്നീടാരും കണ്ടിട്ടില്ല.

ഏപ്രില്‍ പുറത്തേക്ക് പോയി ഏകദേശം ഇരുപത് മിനിറ്റ് കഴിഞ്ഞപ്പോള്‍ ഏപ്രിലിന്റെ സഹോദരന്‍ കരഞ്ഞുകൊണ്ട് വീട്ടിലെത്തി ഏപ്രിലിനെ കാണാനില്ല എന്നറിയിച്ചപ്പോള്‍ തന്നെ മാതാപിതാക്കള്‍ക്ക് എന്തോ അപകടം മണത്തു. അവര്‍ ഉടനെ തന്നെ 999 ല്‍  വിളിച്ചു പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കൂടെ കളിച്ചു കൊണ്ടിരുന്ന കുട്ടിയില്‍ നിന്നാണ് അതൊരു ലെഫ്‌റ് ഹാന്‍ഡ് ഡ്രൈവ് വാന്‍ ആണെന്നറിയുന്നത്.

അന്വേഷണത്തിന് ഏറ്റവും സഹായമായതും ഈ വിവരമായിരുന്നു.വളരെ പെട്ടന്നാണ് അന്വേഷണം പുരോഗമിച്ചത്.ഇടതു വശത്തു സ്റ്റിയറിംഗ് ഉള്ള ഒരേയൊരു വാഹനമേ ആ ഭാഗത്തു ഉണ്ടായിരുന്നുള്ളൂ. 46 വയസുള്ള, ആറ് കുട്ടികളുടെ പിതാവായ മാര്‍ക്ക് ബ്രിഡ്ജര്‍ ആയിരുന്നു ആ വാഹനത്തിന്റെ ഉടമ. പല ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അയാള്‍ ഒറ്റക്കാണ് താമസിച്ചിരുന്നത്.നിലവിലുള്ള ഗേള്‍ ഫ്രണ്ടുമായി അയാള്‍ പിരിഞ്ഞ ദിവസമാണ് ഏപ്രിലിനെ കാണാതാകുന്നത്.

ഏപ്രിലിനെ തിരഞ്ഞ് സമീപവാസികളും ,പോലീസും, ബന്ധുക്കളും, സുഹൃത്തുക്കളും ഒക്കെ നടക്കുമ്പോള്‍ മാര്‍ക്ക് ബ്രിഡ്ജര്‍ മാത്രം ഒരു കറുത്ത ബിന്‍ ബാഗില്‍ എന്തോ കളയാനുള്ള തന്ത്രപ്പാടിലായിരുന്നു. പോലീസിന്റെ പൂര്‍ണ്ണനിരീക്ഷണത്തിലായിരുന്ന മാര്‍ക്ക് ബ്രിഡ്ജര്‍ അധികം വൈകാതെ തന്നെ അറസ്റ്റ് ചെയ്യപ്പെട്ടു.ആദ്യമൊക്കെ കുറ്റം നിഷേധിച്ച അയാള്‍ പിന്നീട് ചിലതൊക്കെ സമ്മതിച്ചു. കളിച്ചുകൊണ്ടിരുന്ന ഏപ്രിലിനെ തന്റെ വണ്ടി തട്ടിയപ്പോള്‍ ശുശ്രൂഷിക്കാനാണ് വാഹനത്തില്‍ കയറ്റി കൊണ്ടുപോയതെന്നും പിന്നീട് കുട്ടിയുടെ ശരീരം എന്ത് ചെയ്തെന്ന് മദ്യലഹരി കാരണം ഓര്‍മയില്ലെന്നും അയാള്‍ മാറ്റിയും മറിച്ചും പറഞ്ഞു കൊണ്ടിരുന്നു. ഇതേ സമയം അയാളുടെ ലാപ്ടോപ്പില്‍ നിന്നും ഏപ്രിലിന്റെയും സഹോദരി ജാസ്മിന്റെയും ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു സൂക്ഷിച്ചിരുന്ന നാനൂറില്‍പരം കുട്ടികളുടെ നഗ്‌നചിത്രങ്ങളും പോലീസ് കണ്ടെടുത്തു.

കണ്ടെടുക്കുന്ന ഓരോ തെളിവുകളും ഏപ്രിലിന്റെ തിരോധാനത്തിലുള്ള മാര്‍ക്കിന്റെ ബന്ധത്തിലേക്ക് വിരല്‍ ചൂണ്ടി.ചോദ്യം ചെയ്യലുകള്‍ക്കും വ്യാപകമായ തിരച്ചിലുകള്‍ക്കും വിരാമമിട്ടുകൊണ്ട് മാര്‍ക്ക് ബ്രിഡ്ജറിന്റെ വീട്ടിലെ തീകായുന്ന ഇടത്തുനിന്നും  തലയോട്ടിയുടെ അവശിഷ്ട്ടങ്ങള്‍ കണ്ടെത്തി.ഡി എന്‍ എ ടെസ്റ്റില്‍ അത് ഏപ്രിലിന്റേതാണെന്ന് തെളിയുകയും ചെയ്തു.സംസ്‌ക്കാര ചടങ്ങുകള്‍ നടത്താന്‍ പോലും ആ കുഞ്ഞുശരീരം മാതാപിതാക്കള്‍ക്ക് കിട്ടിയില്ല.കത്തിക്കരിഞ്ഞ എല്ലിന്‍ കഷണങ്ങള്‍ മാത്രമായിരുന്നു ഏപ്രിലിന്റെ ഓര്‍മയായി അവശേഷിച്ചത്. രാസവസ്തുക്കള്‍ ഉപയോഗിച്ച് ബ്രിഡ്ജര്‍ എല്ലാം ക്ലീന്‍ ചെയ്തതിനാല്‍ പിന്നീടൊരു തെളിവും പോലീസിന് കിട്ടിയില്ല.മെയ് 2013 ന് മാര്‍ക് ബ്രിഡ്ജറിനെ കോടതി ജീവപര്യന്തം തടവിന് വിധിച്ചു.കുറ്റക്കാരനെ കണ്ടെത്തിയിട്ടും എന്താണ് ശരിക്കും സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല. വൈകാതെ തന്നെ ഗവണ്മെന്റ് അയാളുടെ വാടകവീട് പൂര്‍ണ്ണമായും നശിപ്പിച്ചു കളഞ്ഞു.

ഇസയുടെയും ലെക്‌സിയുടെയും കേസും ഏപ്രിലിന്റെ കേസും തമ്മില്‍ എന്തെങ്കിലും സാദൃശ്യം ഉണ്ടോ?
(തുടരും)
സെറിബ്രല്‍ പാള്‍സി -കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയെയും പ്രവര്‍ത്തനങ്ങളെയും ബാധിച്ച്, ചലന വൈകല്യത്തിനും ചിലപ്പോള്‍ ബുദ്ധിമാന്ദ്യത്തിനും ഇടയാക്കുന്ന അസുഖമാണ് സെറിബ്രല്‍ പാള്‍സി. ഗര്‍ഭകാലത്തോ പ്രസവസമയത്തോ അതിനു ശേഷമോ കുഞ്ഞിന്റെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന വ്യത്യസ്ത അസുഖങ്ങളോ അവസ്ഥകളോ ആണ് ഇതിന് കാരണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam