1 GBP = 92.30 INR                       

BREAKING NEWS

കവര്‍ച്ചക്കെത്തിയ അക്രമിക്ക് കയ്യിലുണ്ടായിരുന്ന പണം മുഴുവന്‍ നല്‍കിയിട്ടും മലയാളി യുവാവിനെ കൊലപ്പെടുത്തിയത് വര്‍ണവെറിയില്‍; അമേരിക്കയിലെ കംമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയുടെ മരണം ഗ്യാസ് സ്റ്റേഷനിലെ പാര്‍ട് ടൈം ജോലിക്കിടെ; നീല്‍ പുരുഷ് കുമാറിന്റെ കൊലപാതകിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 4000 യുഎസ് ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്

Britishmalayali
kz´wteJI³

ബ്രന്‍ഡിഡ്ജ്: അമേരിക്കയില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടത് മോഷ്ടാവിന്റെ വെടിയേറ്റ്. ഷാര്‍ജയില്‍ 52 വര്‍ഷമായി ഇംപ്രിന്റ് എമിറേറ്റ്സ് പബ്ലിഷ് കമ്പനി നടത്തുന്ന തൃശൂര്‍ സ്വദേശി പുരുഷ് കുമാറിന്റെയും സീമയുടെയും മകന്‍ നീല്‍ പുരുഷ് കുമാര്‍ (29) ആണു ബ്രന്‍ഡിഡ്ജില്‍ കൊല്ലപ്പെട്ടത്. ബുധനാഴ്ച്ച രാവിലെയാണ് നീല്‍ ജോലി ചെയ്യുന്ന ഗ്യാസ് സ്റ്റേഷനിലെത്തിയ അക്രമി യുവാവിനെ വെടിവെച്ച് കൊന്നത്. ട്രോയ് യൂണിവേഴ്സിറ്റിയില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ ഉപരിപഠനം നടത്തുകയായിരുന്നു നീല്‍ ഗ്യാസ് സ്റ്റേഷനില്‍ മാനേജരായി പാര്‍ട് ടൈം ജോലി ചെയ്തു വരികയായിരുന്നു. ഇന്ത്യക്കാരനായതിനാല്‍ വര്‍ണവെറി മൂത്താണ് ഇതു ചെയ്തതെന്നാണ് സംശയിക്കുന്നത്.

ബുധനാഴ്ച രാവിലെ 6ന് സ്ഥാപനം തുറന്ന് അല്‍പം കഴിഞ്ഞപ്പോഴായിരുന്നു സംഭവം. കടയിലെത്തിയ അക്രമി നീലിനു നേര്‍ക്കു തോക്കു ചൂണ്ടി കൗണ്ടറില്‍ നിന്നു പണം കവര്‍ന്നശേഷം വെടിയുതിര്‍ക്കുന്നതായി സിസിടിവി ദൃശ്യങ്ങളിലുണ്ടെന്ന് പൊലീസ് പറഞ്ഞു. അക്രമിക്കായി അന്വേഷണം ഊര്‍ജിതമാക്കി. നീലിന്റെ സഹോദരിമാരായ നിമയും നിതാഷയും അമേരിക്കയിലുണ്ട്. വിവരമറിഞ്ഞ് മാതാപിതാക്കള്‍ അമേരിക്കയിലെത്തി. മൃതദേഹം അമേരിക്കയില്‍ സംസ്‌കരിക്കും. അവിവാഹിതനാണ്.

ഷാര്‍ജയില്‍ ജനിച്ചുവളര്‍ന്ന നീല്‍ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വവിദ്യാര്‍ത്ഥിയാണ്. തൃശൂര്‍ ഗുരുകുലത്തില്‍ നിന്ന് പ്ലസ് ടു കഴിഞ്ഞ് തഞ്ചാവൂരില്‍ നിന്നു എന്‍ജിനീയറിങ് പൂര്‍ത്തിയാക്കി. പിതാവിനെ ബിസിനസില്‍ സഹായിച്ചശേഷം ഒരു വര്‍ഷം മുന്‍പാണ് ഉപരിപഠനത്തിന് അമേരിക്കയ്ക്കു പോയത്. രണ്ട് സെമസ്റ്റര്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഒരു സെമസ്റ്റര്‍ ബാക്കിയുണ്ട്. ഈ മാസം 14ന് കോളജ് അടച്ചിരുന്നു. ഓഗസ്റ്റ് 14നാണ് വീണ്ടും തുറക്കുക.

യുഎഇയില്‍ ജനിച്ചു വളര്‍ന്ന നീല്‍ പഠനത്തില്‍ മിടുക്കനായിരുന്നു. ഉപരിപഠനം ആവശ്യമാണെന്ന് തീരുമാനിച്ച് സ്വന്തം ഇഷ്ടപ്രകാരമായിരുന്നു അമേരിക്കയില്‍ എത്തി യൂണിവേഴ്സിറ്റിയില്‍ പ്രവേശനം നേടിയത്. പഠനത്തിനിടെ കിട്ടുന്ന വിശ്രമ സമയം അതിന് ചെലവഴിക്കാതെ തൊട്ടടുത്തെ മാനേജറായി ജോലി ചെയ്യുകയായിരുന്നു. ഗുജറാത്ത് സ്വദേശികളുടേതാണ് ഗ്യാസ് സ്റ്റേഷന്‍. കൂടെ താമസിക്കുന്ന ഗുജറാത്ത് സ്വദേശികളായ സഹപാഠികളാണ് നീലിന് ഇവരെ പരിചയപ്പെടുത്തിയത്. തങ്ങളുടെ വിദ്യാര്‍ത്ഥിയുടെ ദാരുണമായ അന്ത്യത്തില്‍ യൂണിവേഴ്സിറ്റി അനുശോചിച്ചു. സംഭവത്തിന്റെ ഞെട്ടലിലാണ് തങ്ങളെന്നും നീലിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.

കൊലപാതകം ഇത് ആദ്യം
അക്രമങ്ങള്‍ കേട്ടുകേള്‍വിയില്ലാത്ത സ്ഥലത്തുണ്ടായ കൊള്ളയ്ക്കിടെയാണ് നീല്‍ മരിച്ചുവീണത്. പ്രാധാന പാത 10ല്‍ നിന്ന് ഉള്ളിലോട്ട് മാറിയാണ് നീല്‍ പാര്‍ട് ടൈം ജോലി ചെയ്തിരുന്ന ഗള്‍ഫ് ഗ്യാസ് സ്റ്റേഷന്‍. ബ്രന്‍ഡിഡ്ജ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ടതാണ് ഈ സ്ഥലം. എന്നും രാവിലെ നീലായിരുന്നു ഗ്യാസ് സ്റ്റേഷനോട് ചേര്‍ന്നുള്ള സൂപ്പര്‍മാര്‍ക്കറ്റ് തുറക്കുന്നത്. ബുധനാഴ്ച രാവിലെ ആറിന് കട തുറന്നയുടന്‍ സ്ഥലത്തെത്തിയ അക്രമി കടയിലുണ്ടായിരുന്ന ചെറിയൊരു സംഖ്യ കവര്‍ന്ന ശേഷം വെടിവയ്ക്കുകയായിരുന്നു. വളരെ അടുത്ത് നിന്നാണ് നീലിന് നേരെ നിറയൊഴിച്ചതെന്ന് ബ്രന്‍ഡിഡ്ജ് പൊലീസ് സ്റ്റേഷന്‍ തലവന്‍ മോസസ് ഡാവന്‍പോര്‍ട് പറഞ്ഞു. ഉടന്‍ തന്നെ അക്രമികള്‍ രക്ഷപ്പെടുകയും ചെയ്തു. സുരക്ഷാ ക്യാമറ പരിശോധിച്ചതില്‍ നിന്ന് അക്രമികളെക്കുറിച്ചുള്ള വിവരം ലഭ്യമായിട്ടുണ്ട്. ഉടന്‍ തന്നെ അവരെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കൈതോക്കുമായി കടയിലേയ്ക്ക് പ്രവേശിച്ച യുവാവായ അക്രമി നീലിന് നേരെ തോക്ക് ചൂണ്ടി ക്യാഷ് കൗണ്ടറില്‍ നിന്ന് പണമെടുത്ത ശേഷം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സുരക്ഷാ ക്യാമറയില്‍ നിന്ന് വ്യക്തമാണ്. പണമെടുക്കുമ്പോള്‍ നീല്‍ യാതൊരു എതിര്‍പ്പും പ്രകടിപ്പിക്കാതിരുന്നിട്ടും കൊലപ്പെടുത്തുകയായിരുന്നു. അക്രമികളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 334-735-3333 എന്ന ഫോണ്‍ നമ്പരില്‍ തങ്ങളെ അറിയിക്കണമെന്നും ഡാവന്‍പോര്‍ട് നിര്‍ദ്ദേശിച്ചു. പ്രതിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 4000 യുഎസ് ഡോളര്‍ പരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category