1 GBP = 97.70 INR                       

BREAKING NEWS

മള്‍ട്ടിപ്പിള്‍ വോട്ടിംഗിനൊപ്പം പ്രതിഫലിച്ചത് ലാല്‍-ദിലീപ് ഇഫക്ടും; കൊച്ചി-തിരുവനന്തപുരം ലോബികള്‍ ഒന്നിച്ചു നിന്നപ്പോള്‍ തകര്‍ന്നടിഞ്ഞത് വിനയന്റെ അട്ടിമറി മോഹങ്ങള്‍; ലിബര്‍ട്ടി ബഷീറിന്റെ തന്ത്രങ്ങളും പൊളിഞ്ഞടുങ്ങി; എക്സിക്യൂട്ടീവിലേക്ക് ശേഷക്കാരനേയും ജയിപ്പിച്ച് കരുത്ത് കാട്ടി ജി സുരേഷ് കുമാര്‍; പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ രഞ്ജിത്തും ആന്റോ ജോസഫും സ്വന്തമാക്കിയത് അമ്മയുടേയും ഫെഫ്കയുടേയും പിന്തുണയില്‍; സുരേഷ് കുമാര്‍ ഫിലിം ചേമ്പര്‍ അധ്യക്ഷനാകും

Britishmalayali
kz´wteJI³

കൊച്ചി: മലയാള സിനിമയിലെ നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ അട്ടിമറി നടത്താനുള്ള വിനയന്റെ മോഹം പൊളിഞ്ഞു. നിലവിലെ ഭരണസമിതിയുടെ പാനലിന് വന്‍ ജയമാണ് ഉണ്ടായത്. എം. രഞ്ജിത്തിനെ പ്രസിഡന്റായും ആന്റോ ജോസഫിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. ബി. രാകേഷ് ആണ് ട്രഷറര്‍. 21 സീറ്റില്‍ 20 സീറ്റും നേടിയാണ് ഈ പാനലിന്റെ വിജയം. വിനയനും ലിബര്‍ട്ടി ബഷീറും ചേര്‍ന്ന് നടത്തിയ നീക്കമാണ് പൊളിയുന്നത്.

ലിസ്റ്റിന്‍ സ്റ്റീഫന്‍ മാത്രമാണ് വിനയന്റെ പാനലില്‍ നിന്ന് വിജയിച്ചത്. ഭരണസമിതി പാനലില്‍ നിന്ന് മത്സരിച്ചവരെല്ലാം നല്ല ഭൂരിപക്ഷത്തിനാണ് തിരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്റ് സ്ഥാനത്ത് എം രഞ്ജിത്തിന് 162 വോട്ട് കിട്ടിയപ്പോള്‍ എതിരാളിയായ വിനയന് കിട്ടിയത് 92 വോട്ട് മാത്രമാണ്. സെക്രട്ടറി സ്ഥാനത്ത് ആന്റോ ജോസഫിന് 164 വോട്ട് കിട്ടിയപ്പോള്‍ എതിരാളിയായ ശശി ആയ്യഞ്ചിറയ്ക്ക് 90 വോട്ടുകള്‍ കിട്ടി. ചലച്ചിത്ര മേഖലയിലെ എല്ലാ തലമുറയില്‍ നിന്നുള്ള നിര്‍മ്മാതാക്കളുടെ പിന്തുണ ഉണ്ടെന്നായിരുന്നു നിലവില ഭരണ സമിതിയുടെ വാദം. ഇത് ശരിയായി. അസത്യവും കള്ളപ്രചരണവും തള്ളിക്കളയുന്നതാണ് ഈ വിജയമെന്ന് രഞ്ജിത് പ്രതികരിച്ചു.

പ്രസിഡന്റായിരുന്ന ജി സുരേഷ് കുമാര്‍ സ്ഥാനമൊഴിഞ്ഞു. സുരേഷ് കുമാര്‍ ഫിലിം ചേമ്പറിന്റെ അധ്യക്ഷനാകും. മോഹന്‍ലാലിന്റെ അടുത്ത സുഹൃത്താണ് സുരേഷ് കുമാര്‍. കുട്ടിക്കാലം മുതലുള്ള ബന്ധം. ലാലിന് വേണ്ടി മഞ്ഞില്‍ വിരഞ്ഞ പൂക്കളിലെ അഭിനയ സാധ്യത തേടിയുള്ള കത്ത് അയച്ചത് സുരേഷ് കുമാറാണ്. മോഡല്‍ സ്‌കൂളിലെ ഈ ബന്ധമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുന്നത്. താര സംഘടനയായ അമ്മ സുരേഷ് കുമാറിന് പൂര്‍ണ്ണ പിന്തുണ നല്‍കി. ഫെഫ്കയും സുരേഷ് കുമാറിനൊപ്പമായിരുന്നു. സുരേഷ് കുമാര്‍ മത്സരിക്കാത്തത് ഫിലിം ചേമ്പറിലേക്ക് എത്താന്‍ വേണ്ടിയാണ്.

കല്ലിയൂര്‍ ശശി, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരാണ് പുതിയ വൈസ് പ്രസിഡന്റുമാര്‍. കൃഷ്ണകുമാര്‍, എം.എം. ഹംസ എന്നിവര്‍ ജോ. സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു. സുരേഷ്‌കുമാര്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിയിലുണ്ട്. സുരേഷ് കുമാറിനൊപ്പം സഹോദരീ പുത്രനായ സന്ദീപ് സേനനും സംഘടനയില്‍ എത്തി. തിരുവനന്തപുരത്തെ പങ്കജ് ഹോട്ടല്‍ മുതലാളിയായ സേനന്റെ മകനാണ് സന്ദീപ് സേനന്‍. തൊണ്ടി മുതലും ദൃക്സാക്ഷിയും പോലുള്ള സിനിമയുടെ നിര്‍മ്മാതാവാണ് സന്ദീപ് സേനന്‍. സന്ദീപും ജയിച്ചതോടെ ഈ സംഘടനയിലും സുരേഷ് കുമാറിന്റെ കരുത്ത് കൂടുകയാണ്.

തിരുവനന്തപുരം ലോബിയും ദിലീപ് പിന്തുണയ്ക്കുന്ന കൊച്ചി ലോബിയും ഒരുമിച്ച് നിന്നതും ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നുണ്ട്. സിയാദ് കോക്കര്‍, വി.ബി.കെ. മേനോന്‍, എസ്.എസ്.ടി. സുബ്രഹ്മണ്യം, ഔസേപ്പച്ചന്‍, കെ.എ. ജലീല്‍, ആല്‍വിന്‍ ആന്റണി, ജോണി തോമസ്, എന്‍.പി. സുബൈര്‍, അനില്‍ തോമസ്, ആനന്ദ് കുമാര്‍, ഖാദര്‍ ഹസന്‍, സജിത് കുമാര്‍ എന്നിവരാണ് എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവര്‍.

അഞ്ചര വര്‍ഷത്തിന് ശേഷമാണ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2014-ലാണ് ജി സുരേഷ് കുമാര്‍ പ്രസിഡന്റും എം രഞ്ജിത് സെക്രട്ടറിയുമായുള്ള ഭരണസമിതി അധികാരത്തിലേറിയത്. രണ്ടു വര്‍ഷമായിരുന്നു ഭരണസമിതിയുടെ കാലാവധി. 2016-ല്‍ തെരഞ്ഞെടുപ്പ് നടത്തേണ്ടതായിരുന്നു. എന്നാല്‍ ഭരണ സമിതി ഇതിന് തയ്യാറാകാതെ വന്നതിനെത്തുടര്‍ന്ന് ഒരു വിഭാഗം കോടതിയെ സമീപിച്ചു.

ഇത് പരിഗണിച്ച ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയത്. നിലവിലെ സെക്രട്ടറി എം രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പാനലിനെതിരെ മത്സരിച്ചത് വിനയന്‍ നേതൃത്വം നല്‍കുന്ന പാനലാണ്. നിര്‍മ്മാതാക്കളുടെ സംഘടനയുടെ ആസ്ഥാന മന്ദിര ഉദ്ഘാടനം തെരഞ്ഞെടുപ്പിന് മുമ്പ് ഇരുവിഭാഗവും ചര്‍ച്ചാ വിഷയമാക്കിയിരുന്നു.

അംഗങ്ങളുടെ മള്‍ട്ടിപ്പിള്‍ വോട്ടും നിലനിര്‍ത്താനായത് വലിയൊരു നേട്ടമായി ഇപ്പോഴത്തെ ഭരണ സമിതി ഉയര്‍ത്തിക്കാട്ടിയിരുന്നു. മള്‍ട്ടിപ്പിള്‍ വോട്ടിനെതിരെ ആക്ഷേപമുന്നയിച്ച് കോടതിയെ സമീപിച്ചവരാണ് തെരഞ്ഞെടുപ്പ് വൈകിച്ചതിന്റെ ഉത്തരവാദികളെന്നും ഇവര്‍ ആരോപിക്കുന്നു. അംഗത്തിന് എത്ര നിര്‍മ്മാണ കമ്പനികളുണ്ടോ അതനുസരിച്ച് അത്രയും എണ്ണം വോട്ട് രേഖപ്പെടുത്താനുള്ള അവകാശമാണ് മള്‍ട്ടിപ്പിള്‍ വോട്ട്.

ആസ്ഥാന മന്ദിരം നിര്‍മ്മാണത്തില്‍ ഉള്‍പ്പെടെ വലിയ അഴിമതിയാണ് നടന്നിട്ടുള്ളതെന്നാണ് എതിര്‍വിഭാഗത്തിന്റെ ആരോപണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category