1 GBP = 92.00 INR                       

BREAKING NEWS

130 കോടി ഇന്ത്യാക്കാരുടെയും നെഞ്ചിലേക്ക് മോഹത്തിന്റെ പക്ഷിയെ പറപ്പിച്ച വിട്ടിരിക്കുകയാണ് അമിത്ഷായും രാജ്നാഥ് സിങും; പറഞ്ഞാല്‍ എന്തു വേണമെങ്കിലും ചെയ്യാമെന്ന് സൈന്യാധിപന്‍ കൂടി പറയുമ്പോള്‍ തളിര്‍ക്കുന്നത് അസാധ്യമായൊരു സ്വപ്നമാണ്..ലോകത്തെ ഏറ്റവും സുന്ദരമായ കശ്മീര്‍ മണ്ണില്‍ വരും തലമുറ അവധി ആഘോഷിക്കുന്ന നാളുകള്‍ കാത്തിരിക്കുമ്പോള്‍- ഇന്‍സ്റ്റന്റ് റെസ്പോണ്‍സ്

Britishmalayali
kz´wteJI³

130 കോടി ഇന്ത്യക്കാരുടേയും ഒരു സ്വപ്നമാണ് കാശ്മീര്‍ ഒരിക്കലെങ്കിലും ഒന്ന് സഞ്ചരിക്കുക എന്നത്. എന്നാല്‍ മഹാഭൂരിപക്ഷം വരുന്ന ഇന്ത്യക്കാരും കാശ്മീരില്‍ പോയിട്ടില്ല. അതിന് പല കാരണങ്ങള്‍ ഉണ്ട്. ഒന്ന് കാശ്മീര്‍ എന്നും ഒരു പ്രശ്നബാധ്യത പ്രദേശമായതുകൊണ്ട് തന്നെ ഊരുറപ്പിച്ച് അവിടേക്ക് പോകാന്‍ പറ്റുമോ എന്ന ഭയമാണ് പ്രധാനപ്പെട്ടത്. അനേകം തീവ്രവാദികള്‍ ഏത് സാധാരണക്കാരനേയും ഏത് നിമിഷം വേണമെങ്കിലും തട്ടിക്കൊണ്ട് പോകാവുന്ന ഒരു സാഹചര്യം അവിടെ നിലനില്‍ക്കുന്നു എന്നത് തന്നെയാണ് അങ്ങനെ ഒരു ഭയത്തിന് കാരണം. രണ്ട് കാശ്മീരിന് പുറത്തുള്ള ഒരു ഇന്ത്യക്കാരന് അവിടെ ചെന്ന് സിഥിര താമസമാക്കാന്‍ രാജ്യത്തെ നിയമം അനുവദിക്കുന്നില്ല.

കാശ്മീരികള്‍ക്ക് മാത്രമുള്ളതാണ് ആ നാട്. കാശ്മീരിലെ ഒരു സ്ത്രീയെ പുറത്ത് നിന്ന് ഉള്ള ഒരു വ്യക്തി വിവാഹം കഴിച്ചാല്‍ പോലും ആ സ്ത്രീക്ക് നമ്മുടെ രാജ്യത്തെ സംസ്ഥാനമായ കാശ്മീരില്‍ സ്ഥിരമായി താമസിക്കുന്നതിനുള്ള അവസരം ഇല്ലാത്ത അവസ്ഥയാണ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നം പോലും കാശ്മീരിനെ അടിസ്ഥാനമാക്കി ഉള്ളത് ാണ്. നൂറുകണക്കിന് ഇന്ത്യന്‍ പട്ടാളക്കാരുടേയും ആയിരക്കണക്കിന് പാക് പട്ടാളക്കാരുടേയും ജീവനെടുത്തു എന്ന് മാത്രമല്ല. ഇരു രാജ്യങ്ങളുടേയും പ്രതിരോധ ബജറ്റിലെ മഹാഭൂരിപക്ഷവും ഈ നാട് സംരക്ഷിക്കുന്നതിന് വേണ്ടി ചിലവഴിക്കുന്നു.അതേസമയം ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ പ്രദേശമാണ് കാശ്മീര്‍. സുന്ദരമായ നദികളും സുമ്പരമായ തടാകങ്ങളും സുന്ദരമായ മല നിരകളും ഒക്കെ ചേര്‍ന്നാല്‍ ഈ നാട്ടിലെ മഞ്ഞുകാലം എന്നും മഞ്ഞുള്ള സായിപ്പന്മാര്‍ക്ക് പോലും ഒരു സ്വപ്നാമാണ്.

നിര്‍ഭാഗ്യവശാല്‍ ചുട്ടുപൊള്ളുന്ന ഈ കാലവസ്ഥയില്‍ കഴിയുന്ന നമുക്ക് പോലും കാശ്മീരിലെ മഞ്ഞും തണുപ്പും അനുഭവിക്കാന്‍ കഴിയുന്നില്ല. എന്താണ് കാശ്മീരിന്റെ അടിസ്ഥാന പ്രശ്നം എന്ന് പോലും ഇന്ത്യക്കാര്‍ക്ക് ഭൂരിഭാഗത്തിനും അറിയില്ല എന്നതാണ് വാസ്തവം. ഭീകരവാദികള്‍ അരങ്ങ് വാഴുന്നു എന്ന് മാത്രം നമുക്ക് അറിയാം. മറ്റൊന്ന് കൂടി നമുക്ക് അറിയാം. ഇന്ത്യയുടെ ഭൂപടം നമ്മള്‍ വരക്കുമ്പോള്‍ കാണുന്നതല്ല വിദേശ രാജ്യങ്ങളായ അമേരിക്ക.ും ബ്രിട്ടനും ഒന്നും വരയ്ക്കുമ്പോള്‍ കാണുന്നത്. ആ രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ നമ്മുടെ നാട്ടില്‍ മാത്രം നമുക്ക് ഒരു ഭൂപടം സമ്മാനിക്കുകയും നാടിന് പുറത്ത് കാശ്മീരിന്റെ സിംഹഭാഗവും ഒഴിവാക്കി വരയ്ക്കുന്ന വിചിത്രമായ വസ്തുത തന്നെ ഉണ്ട്.

എന്നാല്‍ നമ്മുടെ രാജ്യത്തെ ഏതെങ്കിലും ഒരു പൗരന്‍ അത്തരത്തില്‍ വരച്ചാല്‍ അവനെ ജയിലില്‍ അടയ്ക്കാനും രാജ്യത്തെ നിയമം അനുശാസിക്കുന്നു. ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോളാണ് നമ്മുടെ രാജ്യത്ത് അധികാരത്തില്‍ വന്ന മോദി സര്‍ക്കാര്‍ ചില സ്വപനങ്ങള്‍ നമ്മുടെ പ്രതീക്ഷയ്ക്ക് അപ്പുറത്തേക്ക് നല്‍കുന്നത്. ഓരോ ഇന്ത്യക്കാരനും ആഗ്രഹിക്കുന്നത് നമ്മുടേതെന്ന് ലോകം സമ്മതിക്കുന്ന നമുക്ക് അറിയാവുന്ന നമ്മുടെ കാശ്മീരിലെ അസമാധാന അന്തരീക്ഷവും യുദ്ധവും അവസാനിപ്പിക്കുകയും ഏത് ഒരു ഇന്ത്യക്കാരനും ധൈര്യമായി ഏത് സമയത്തും കയറി ചെല്ലുന്നതിനും സ്ഥിരമായി താമസിക്കുന്നതിനും കഴിയുന്ന സുന്ദരമായ ഒരു ഭാവിയെ കുറിച്ചാണ്.

എന്നാല്‍ ഇപ്പോള്‍ അമിത് ഷായില്‍ തുടങ്ങി രാജ്നാഥ് സിങിലൂടെ ഇന്ത്യന്‍ സൈനിക മേധാവിയിലെത്തി നില്‍ക്കുന്നവര്‍ നല്‍കുന്ന വാഗ്ദാനം നമ്മുടെ കാശ്മീരില്‍ മാത്രമല്ല. നമുക്ക് അവകാശപ്പെട്ടതും എന്നാല്‍ പാക്കിസ്ഥാന്‍ കൈവശം വച്ചിരിക്കുന്നതുമായ കാശ്മീരിലും ഏതൊരു ഇന്ത്യക്കാരനും യാത്ര ചെയ്യാനും താമസിക്കാനും പറ്റുന്ന സാഹചര്യം സൃഷ്ടിക്കും എന്നാണ്. ഈ വിഷയമാണ് ഇന്നത്തെ ഇന്ഡസ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണ രൂപം വീഡിയോയില്‍ കാണുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category