1 GBP = 86.20 INR                       

BREAKING NEWS

ലണ്ടനില്‍ നിന്നും ജനീവയിലേക്ക് മലയാളി ഡോക്ടറുടെ സൈക്കിള്‍ യാത്ര; മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് എന്ന രോഗത്തിന്റെ ബോധവല്‍ക്കരണവുമായി ജെമീന്‍ ശ്രീധരന്‍ യാത്ര പകുതി പിന്നിട്ടു; ഈ അപൂര്‍വ്വ രോഗത്തിന് നമുക്കിടയില്‍ തന്നെ ഒരു രക്തസാക്ഷിയുണ്ടെന്ന് അറിയാമോ?

Britishmalayali
kz´wteJI³

മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് എന്ന രോഗം മുന്‍പ് നിങ്ങള്‍ ബ്രിട്ടീഷ് മലയാളി വാര്‍ത്തയിലൂടെ വായിച്ചറിഞ്ഞത് ഓര്‍മ്മയുണ്ടോ? പുതുവര്‍ഷം പിറന്നു വീണപ്പോള്‍ യുകെ മലയാളികളെ തേടിയെത്തിയ മൂന്നാമത്തെ മരണ വാര്‍ത്തയായിരുന്നു ഹള്ളിലെ ചാക്കോച്ചന്റേത്. 47 വയസ് മാത്രം പ്രായമുണ്ടായിരുന്ന ചാക്കോച്ചനെ മരണം വിളിച്ചത് മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് എന്ന അപൂര്‍വ്വ രോഗത്തിലൂടെയായിരുന്നു. ഒന്നനങ്ങാന്‍ പോലും വയ്യാത്ത അവസ്ഥയില്‍ കിടപ്പിലായിരുന്ന ചാക്കോച്ചന് വേദനയുടെ ലോകത്ത് നിന്നുമാണ് യാത്രയായത്. 

അത്തരമൊരു അപൂര്‍വ്വ രോഗം വീണ്ടും മലയാളികള്‍ക്കിടയിലേക്ക് എത്തുന്നത് മറ്റൊരു ലക്ഷ്യത്തിലൂടെയാണ്. മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് എന്ന രോഗത്തിന്റെ ബോധവല്‍ക്കരണവുമായി ജെമീന്‍ ശ്രീധരന്‍ എന്ന ലണ്ടനിലെ മലയാളി ഡോക്ടര്‍ ഒരു സൈക്കിള്‍ യാത്ര നടത്തുകയാണ്. ലണ്ടനില്‍ നിന്നും സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയിലേക്ക് നടത്തുന്ന യാത്ര ഈമാസം 24ന് തുടങ്ങിക്കഴിഞ്ഞു. ഇപ്പോള്‍ പകുതിയിലധികം ലക്ഷ്യം പൂര്‍ത്തീകരിഞ്ഞു യാത്ര ഓഗസ്റ്റ് ഒന്നിന് ലണ്ടനില്‍ എത്തും.

വര്‍ക്കല സ്വദേശിയായ ജെമീന്‍ ശ്രീധരന്‍ ലണ്ടന്‍ കിംഗ്‌സ് കോളേജ് ഹോസ്പിറ്റലില്‍ കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റും നാഡീശാസ്ത്ര ഗവേഷകനുമാണ്. നിലവില്‍ ചികിത്സ ഇല്ലാത്ത മോട്ടോര്‍ ന്യൂറോണ്‍ രോഗത്തിന് ഫലപ്രദമായ ചികിത്സ കണ്ടെത്താനുള്ള ഗവേഷണത്തിലാണ് ജെമീന്‍ ഇപ്പോള്‍. കിംഗ്‌സ് കോളേജിലെയും ലണ്ടന്‍ യൂണിവേഴ്സിറ്റി കോളേജിലെയും മൂന്നു ഗവേഷകര്‍ക്കൊപ്പമാണ് യാത്ര. ലണ്ടനില്‍ നിന്ന് ഫ്രാന്‍സില്‍ എത്തി, പാരീസും ആല്‍പ്സ് പര്‍വത നിരകളും കടന്ന് എട്ട് ദിവസം കൊണ്ട് 1,067 കിലോമീറ്ററാണ് യാത്രയില്‍ പിന്നിടുക

വര്‍ക്കല അയിരൂര്‍ സംഗമത്തില്‍ പരേതനായ ശ്രീധരന്റെയും ബേബി ശ്രീധരന്റെയും മകനാണ് ജെമീന്‍. ലണ്ടനിലാണ് ജനിച്ചു വളര്‍ന്നത്. ഡോ. ജെമീന്‍ ലണ്ടന്‍ കിംഗ്‌സ് കോളേജില്‍ നിന്ന് മെഡിസിനില്‍ ബിരുദവും ന്യൂറോളജിയില്‍ സ്‌പെഷ്യലൈസേഷനും നേടി. ന്യൂറോണ്‍ ഡിസീസിന്റെ ജനിതക സവിശേഷതയെപ്പറ്റി അവിടെ തന്നെ പിഎച്ച്.ഡിയും ചെയ്തു. കിംഗ്‌സ് കോളേജിലെ മൊറീസ് വോഹ്ള്‍ ക്ലിനിക്കല്‍ ന്യൂറോ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ന്യൂറോ സയന്റിസ്റ്റാണിപ്പോള്‍. 

അമേരിക്കയിലെ മസാച്ചുസെറ്റ്സ് യൂണിവേഴ്‌സിറ്റിയില്‍ എം.എന്‍.ഡി, മറവിരോഗം എന്നിവയില്‍ ഉപരിപഠനം. കേംബ്രിഡ്ജിലെ ബാബ്രഹാം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷണം നടത്തി. രണ്ട് വര്‍ഷം മുന്‍പ് കിംഗ്‌സ് കോളേജില്‍ സ്വന്തമായി ലാബ് സ്ഥാപിച്ചു. അവിടെ മനുഷ്യരുടെയും മൃഗങ്ങളുടെയും മൂല കോശ (stem cell) മോഡല്‍ ഉപയോഗിച്ച് രോഗ ഗവേഷണം നടത്തുകയാണ്.
(കടപ്പാട്- കേരള കൗമുദി)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category