1 GBP = 91.50 INR                       

BREAKING NEWS

ഇങ്ങോട്ടൊന്നും പറയണ്ട ഞാന്‍ പറയുന്നത് അങ്ങ് കേട്ടാല്‍ മതി; 'ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്തെ ഏറ്റവും വലിയ ദുരന്തം ആണ് അര്‍ണബ് ഗോസ്വാമി'; മാനസിക രോഗിയാണെന്നും എത്രയും പെട്ടെന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ലെങ്കില്‍ പ്രശ്നമാകുമെന്നും കമന്റുകള്‍; തനിക്ക് സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് അപര്‍ണ സെന്‍ ഒഴിവാക്കിയിട്ടും നിര്‍ത്താതെ സംസാരിക്കുന്ന അര്‍ണബിന്റെ ദൃശ്യങ്ങള്‍ ഏറ്റെടുത്ത് ട്രോളന്മാര്‍

Britishmalayali
kz´wteJI³

ന്യൂ ഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ എന്നതിലുപരി ട്രോളന്മാരുടെ ഇഷ്ടപ്പെട്ട കഥാപാത്രമായി മാറിയിരിക്കുകയാണ് അര്‍ണബ് ഗോസ്വാമി. പലപ്പോഴും സിനിമാ താരങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യം അദ്ദേഹത്തിനും ലഭിക്കാറുണ്ട്. വാര്‍ത്ത അവതരിപ്പിക്കുമ്പോഴും അഭിമുഖങ്ങള്‍ സംഘടിപ്പിക്കുമ്പോഴും തനിക്ക് പറയാനുള്ളത് മാത്രം പറഞ്ഞ് അര്‍ണബ് പരിപാടി അവസാനിപ്പിക്കും. അല്ലെങ്കില്‍ താന്‍ ഉദ്ദേശിക്കുന്ന കാര്യം മാത്രം അഭിമുഖത്തിന് വന്നിരിക്കുന്ന വ്യക്തിയെ കൊണ്ട് പറയിപ്പിക്കും. ഇപ്പോള്‍ വീണ്ടും തന്റെ അവതാരണ ശൈലി കൊണ്ട് അര്‍ണബ് വാര്‍ത്തകളില്‍ നിറയുകയാണ്.

ഇന്ത്യയില്‍ വര്‍ധിച്ച് വരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളുടേയും വര്‍ഗീയ വിദ്വേഷ കുറ്റകൃത്യങ്ങളുടേയും പശ്ചാത്തലത്തില്‍ 49 പ്രമുഖര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എന്തിനാണ് ഇങ്ങനെ ഒരു കത്തയച്ചതെന്ന് വ്യക്തമാക്കുന്നതിനു വേണ്ടി സംവിധായിക അപര്‍ണ സെന്‍ പത്രസമ്മേളനം വിളിച്ചു. ഈ സമ്മേളനത്തിനിടെ റിപ്പബ്ലിക്ക് ടി.വി മേധാവി അര്‍ണാബ് ഗോസ്വാമി തന്റെ റിപ്പോര്‍ട്ടറുടെ ഫോണ്‍ വഴി ചോദ്യം ചോദിക്കാന്‍ ശ്രമിച്ചു. എന്നാല്‍ നിങ്ങള്‍ വീണ്ടും തര്‍ക്കുത്തരം തുടങ്ങിയിരിക്കുകയാണ് അല്ലേ.. നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ എനിക്് താല്‍പര്യമില്ല എന്ന് പറഞ്ഞ് അപര്‍ണ സെന്‍ അര്‍ണബിനെ ഒഴിവാക്കി. എന്നാല്‍ സംസാരിക്കാന്‍ താല്പര്യമില്ല എന്ന് പറഞ്ഞിട്ടും തനിക്ക് പറയാനുള്ളതും ചോദിക്കാനുള്ളതും അര്‍ണബ് നിര്‍ത്താന്‍ കൂട്ടാക്കിയില്ല. സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.

ലോകത്തിന്റെ പല ഭാഗത്ത് നിന്നും നിരവധി പേര്‍ അര്‍ണബിനെ വിമര്‍ശിച്ച് രംഗത്ത് വന്നു. ഫെയ്സ് ബുക്കിലും ട്വിറ്ററിലും തമാശ കലര്‍ന്ന കമന്റുകളാണ് അര്‍ണബിനെതിരെ വരുന്നത്. പ്രശസ്തരായ പല പ്രമുഖരും മാധ്യമ പ്രവര്‍ത്തകരും വരെ അര്‍ണബിന്റെ അവതാരണ രീതിയേയും പെരുമാറ്റത്തെയും ചോദ്യം ചെയ്തുകൊണ്ട് രംഗത്തെത്തി.

വീട്ടിലെത്താമെന്ന് പറഞ്ഞിട്ട് നേരം വൈകുമ്പോള്‍ ഫോണ്‍ ചെയ്ത് വഴക്ക് പറയുന്ന അമ്മമാരെ പോലെയാണ് അര്‍ണബെന്നും അങ്ങോട്ട് ഒന്നും പറയാന്‍ സമ്മതിക്കില്ലെന്നും പറഞ്ഞാണ് ട്വിറ്ററില്‍ ഈ വീഡിയോ പ്രചരിക്കുന്നത്. മാധ്യമ പ്രവര്‍ത്തക കര്‍ണിക കോഹ്ലി പോസ്റ്റ് ചെയ്ത വീഡിയോ നിരവധി പേരാണ് കണ്ടത്. കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും വീഡിയോ മറ്റൊരു തലക്കെട്ടോടെ ട്വീറ്റ് ചെയ്തിട്ടുണ്ട്.

അപകടകരമായ ഈ ജല്‍പനത്തെ വീക്ഷിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവര്‍ക്ക് വാര്‍ത്താമാധ്യമങ്ങളെ വിമര്‍ശിക്കാന്‍ ഒരു അവകാശവുമില്ല. ഇതാണ് മാധ്യമപ്രവര്‍ത്തനം എങ്കില്‍, ഞാനാണ് ഇന്ത്യന്‍ പ്രധാനമന്ത്രി'. എന്നായിരുന്നു മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത് ഈ വീഡിയോയ്ക്ക് മറുപടിയായി പറഞ്ഞത്.

ടെലിവിഷനില്‍ ഒരു മാനസികരോഗ എപ്പിസോഡ് ചെയ്യുക എന്നത് എത്ര ദയനീയമാണെന്നാണ് മാധ്യമപ്രവര്‍ത്തക സ്വാതി ചതുര്‍വേദി അര്‍ണബിന്റെ പ്രകടനത്തെ പറ്റി പറഞ്ഞത്. എന്തായാലും അര്‍ണബ് ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്തെ ഏറ്റവും വലിയ കോമഡിയാണെന്നും അഭിമുഖം നടത്തുന്നതിന് പകരം ആള്‍ക്കാര്‍ക്ക് ക്ലാസ് എടുക്കുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും തുടങ്ങി നിരവധി വിമര്‍ശനങ്ങളാണ് അര്‍ണബിനെതിരെ വരുന്നത്.

 

 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category