1 GBP = 91.30 INR                       

BREAKING NEWS

രാജാവായ എംബി രാജേഷിന് ആരതി ഉഴിയുന്നതു പോലെയാണോ കീഴാളയായ രമ്യ ഹരിദാസിനോട് അങ്ങനെ ചെയ്യുന്നത്? അഗ്രഹാരത്തിലെ പട്ടിണിക്കാരെ ഓര്‍ത്ത് വേദനിക്കുന്ന പാര്‍ട്ടി സഖാക്കള്‍ എങ്ങനെ സഹിക്കും ഈ ദുശ്ശകുനം; ചിറ്റൂരിലെ പാവപ്പെട്ട സ്ത്രീകളെ കൊണ്ട് ആരതി ഉഴിഞ്ഞും കാലില്‍ തൊട്ടും കൊച്ചംമ്പ്രാട്ടി കളിക്കുന്ന രമ്യാ ഹരിദാസിനെ വെറുതെ വിടുന്ന പ്രശ്‌നമില്ല

Britishmalayali
kz´wteJI³

തിരുവനന്തപുരം; ഈ രമ്യാഹരിദാസിനോട് നമ്മള്‍ സഖാക്കള്‍ നേരത്തെ പറഞ്ഞതാണ് വേണ്ടാത്ത പണിക്ക് പോകരുതെന്ന്. ആലത്തൂര്‍ പോലെ ഞങ്ങളുടെ ഒരു കുത്തക മണ്ഡലത്തില്‍ മത്സരിക്കാന്‍ എങ്ങനെ ധൈര്യം വന്നു 30 വയസുമാത്രം പ്രായമായ കീഴാള വര്‍ഗ്ഗ പ്രതിനിധിയായ രമ്യയ്ക്ക്. ഞങ്ങളുടെ പികെ ബിജു സഖാവ് പേരിനെങ്കിലും കീഴാളന്‍ ആണെങ്കിലും ജീവിതം കൊണ്ട് അങ്ങനെ അല്ല എന്ന് അറിയാവുന്നതു കൊണ്ടാണ് ഞങ്ങള്‍ ആ മണ്ഡലത്തിന്റെ കുത്തക അവകാശം ബിജു സഖാവിന് കൊടുത്തിരുന്നത്. അതിനെ അട്ടിമറിക്കാന്‍ ഇല്ലോളം ഇല്ലാത്ത ഒരു പെണ്‍ വന്നാല്‍ ഞങ്ങള്‍ വെറുതെ ഇരിക്കുമെന്ന് കരുതിയോ?

അതുകൊണ്ടാണ് ആദ്യം ഞങ്ങള്‍ അവഗണിച്ചും പിന്നെ ഞങ്ങള്‍ തെറിവിളിച്ചും പിന്നെ ഞങ്ങള്‍ അപവാദം പറഞ്ഞും ഒടുവില്‍ ഞങ്ങള്‍ കയ്യൂക്ക് കാട്ടിയും രമ്യയെ ഓടിക്കാന്‍ നോക്കിയത്. എന്നിട്ടും അവള്‍ പാഠം പഠിച്ചില്ല. ഒടുവില്‍ അവള്‍ ജയിച്ചു. എങ്ങനെ കമ്മ്യൂണിസ്റ്റ് കോട്ട കൊത്തളങ്ങള്‍ വിറപ്പിച്ചുകൊണ്ട്. ഞങ്ങള്‍ വെറുതെ ഇരിക്കുമെന്ന് കരുതിയോ?ഞങ്ങളുടെ സഖാക്കളെപ്പോലും കുത്തി നോവിക്കാന്‍ മടിയില്ലാത്തവരാണ് ഞങ്ങള്‍. അല്ലെങ്കില്‍ യൂണിവേഴ്സിറ്റി കോളേജില്‍ എന്താണ് സംഭവിച്ചത്. കുത്തിയതും കത്തി കൊടുത്തതും ആരാണ് എല്ലാം ഞങ്ങളുടെ സഖാക്കളാണ്.

തീര്‍ന്നില്ല, ഞങ്ങളുടെ സഖാക്കളെ കുത്തിവീഴ്ത്തിയാലും ഞങ്ങള്‍ക്ക് വേണ്ടപ്പെട്ടവരാണെങ്കില്‍ ഞങ്ങള്‍ വെറുതെ വിട്ടെന്ന് വരും. കയ്യ് വെച്ചെന്ന് വരില്ല. അതുകൊണ്ടാണെല്ലോ അഭിമന്യു എന്ന സഖാവിനെ കുത്തിവീഴ്ത്തിയവന്റെ രോമത്തില്‍പ്പോലും ഞങ്ങള്‍ ഇതുവരെ തൊടാത്തത്. പക്ഷേ അഭിമന്യുവിന്റെ വീട്ടുകാര്‍ക്ക് വിഷമിക്കേണ്ട കാര്യമില്ല. ബക്കറ്റ് പിരിവ് നടത്തി ലക്ഷങ്ങള്‍ കൊടുത്തു. വീടുവച്ചുകൊടുത്തു, പെങ്ങളുടെ കല്യാണം നടത്തികൊടുത്തു. പോരെ. അതിനിടയിലാണ് രമ്യാ ഹരിദാസ് എന്ന ഒരുത്തി തങ്ങളെ പാഠം പഠിപ്പിക്കാന്‍ എത്തുന്നത്.

തവള ചാടിയാല്‍ എവിടെ വരെ പോകുമെന്ന് ഞങ്ങള്‍ക്കറിയാം. അതുകൊണ്ടാണ് ജയിച്ചെങ്കിലും ഇനി അതിനൊരു അവസരം തരാത്ത വിധം ഞങ്ങള്‍ ചുറ്റിവരിഞ്ഞു കൊണ്ടിരിക്കുന്നത്. അല്ലെങ്കില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ ഒരു രസീതുകൊടുത്ത് പണം പിരിച്ച് ഒരു കാറു വാങ്ങി തന്നാല്‍ ഞങ്ങള്‍ക്ക് എന്തിന് കുരു പൊട്ടണം. ഒരു രസീതും കൊടുക്കാതെ നാട്ടുകാരുടെ പണം പിരിച്ച് കാര്‍ മാത്രമല്ല വീടും വാങ്ങുമെന്ന് എല്ലാവര്‍ക്കും അറിയാവുമെന്നിരിക്കെ ഞങ്ങള്‍ എന്തിനാണ് ഇതിന്റെ പേരില്‍ ബഹളം വച്ചത്. കൂടുതല്‍ കാണുവാന്‍ ഇന്‍സ്റ്റന്‍ഡ് റെസ്പോണ്‍സ് സന്ദര്‍ശിക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category