1 GBP = 86.20 INR                       

BREAKING NEWS

ഐറിഷ് പാരമ്പര്യം ഉയര്‍ത്തിപ്പിടി ക്കുന്ന ഡന്‍ഗ്ലൂ അന്താരാഷ്ട്ര മ്യൂസി ക്ക് ഫെസ്റ്റിവലിലെ മേരി ഫ്രം ഡന്‍ഗ്ലൂവാകാന്‍ രണ്ട് വര്‍ഷം മുമ്പ് അയര്‍ലന്റിലെത്തിയ ഒരു മലയാളി നഴ്സിനാകുമോ? രോഗികളുടെ നിര്‍ബന്ധത്തിന് വഴങ്ങി മത്സരിക്കാന്‍ ഇറങ്ങിയ അനില ദേവസ്യയുടെ കഥ

Britishmalayali
kz´wteJI³

ആഴ്ച അയര്‍ലണ്ടിലെ കോ ഡോനെഗെലില്‍ വച്ച് നടക്കുന്ന  മേരി ഫ്രം ഡന്‍ഗ്ലൂ അന്താരാഷ്ട്ര മ്യൂസിക്ക് ഫെസ്റ്റിവലില്‍ മലയാളി നഴ്സായ അനില ദേവസ്യ മത്സരാര്‍ത്ഥിയാകും. ഐറിഷ് പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന ഈ മ്യൂസിക്ക് ഫെസ്റ്റിവലില്‍ ഭാഗഭാക്കാകുന്ന ആദ്യത്തെ കുടിയേറ്റ മത്സരാര്‍ത്ഥിയെന്ന റെക്കോര്‍ഡ് ഇതോടെ അനിലയ്ക്ക് സ്വന്തമാകുമെന്നുറപ്പാണ്. ഇതോടെ മേരി ഫ്രം ഡംഗ്ലൂവാകാന്‍ അനിലയ്ക്ക് സാധിക്കുമോ എന്ന പ്രതീക്ഷാനിര്‍ഭരമായ ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.  രോഗികളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഈ മലയാളി നഴ്സ് ഈ മത്സരത്തില്‍ പങ്കെടുക്കാനിറങ്ങുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. 

കേരളത്തില്‍ നിന്നും രണ്ട് വര്‍ഷം മുമ്പ് അയര്‍ലണ്ടിലേക്ക് കുടിയേറിയ അനില ഇന്ത്യയെ പ്രതിനിധീകരിച്ചാണീ മത്സരത്തില്‍ പങ്കെടുക്കാന്‍ പോകുന്നത്.  ശനിയാഴ്ച ആരംഭിക്കുന്ന ഈ മത്സരത്തില്‍ പ്രാദേശിക ആര്‍ട്ടിസ്റ്റുകള്‍ക്കും മ്യുസീഷ്യന്‍സിനും പുറമെ ലോകത്തിന്റെ വിവിധ ഭാഗങ്ങല്‍ നിന്നുള്ളവരും പങ്കെടുക്കാനെത്തുന്നുണ്ട്. ഡംഗ്ലൂ കമ്മ്യൂണിറ്റി ഹോസ്പിറ്റലിലെ ഒരു ജെറിയാട്രിക് നഴ്സായാണ് അനില സേവനമനുഷ്ഠിച്ച് വരുന്നത്. യാതൊരു വിധ ഐറിഷ് പാരമ്പര്യവുമില്ലാതെ ഡംഗ്ലൂ  അന്താരാഷ്ട്ര മ്യൂസിക്ക് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന ആദ്യത്തെ മത്സരാര്‍ത്ഥിയെന്ന ബഹുമതിയും ഇതോടെ അനിലയ്ക്ക് സ്വന്തമാകും. 

ഇതിന് മുമ്പത്തെ മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഐറിഷ് പാരമ്പര്യം നിര്‍ബന്ധമായിരുന്നു. എന്നാല്‍ ഫെസ്റ്റിന്റെ വൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതിനായി ഈ വര്‍ഷം മുതല്‍ സംഘാടകര്‍ നിയമത്തില്‍ മാറ്റം വരുത്തുകയും ഐറിഷ് പാരമ്പര്യമില്ലാത്തവര്‍ക്ക് കൂടി വാതിലുകള്‍ തുറന്ന് കൊടുക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്നാണ് അനിലയ്ക്ക് മത്സരിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത്. റോസ് ഓഫ് ട്രാലീ എന്ന മത്സരത്തില്‍ പങ്കെടുക്കുന്നതിനും അനില അപേക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് ഐറിഷ് പാരമ്പര്യം വേണമെന്നതിനാല്‍ ഇതില്‍ അനിലയ്ക്ക് അവസരം ലഭിച്ചേക്കില്ല. ഇതിന് പുറമെ ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രായം 29ല്‍ കുറവായിരിക്കണമെന്നും അവിവാഹിതരായിരിക്കണമെന്നും നിര്‍ബന്ധമുണ്ട്. 

അനിലയ്ക്ക് പുറമെ 14 സ്ത്രീകളാണ് ഈ വര്‍ഷം ഡന്‍ഗ്ലൂ അന്താരാഷ്ട്ര മ്യൂസിക്ക് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്. ഇതില്‍ വിജയിക്കുന്നവര്‍ക്ക് മേരി ഫ്രം ഡന്‍ഗ്ലൂ എന്ന കിരീടം ലഭിക്കുകയും ചെയ്യും. ദല്‍ഹിയില്‍ നിന്നും നഴ്സിംഗില്‍ യോഗ്യത നേടിയ അനില 2017ലായിരുന്നു അയര്‍ലണ്ടിലേക്ക് കുടിയേറിയിരുന്നത്. കുറഞ്ഞ ജനസംഖ്യയും കുറഞ്ഞ മലിനീകരണവും കുറഞ്ഞ കുറ്റകൃത്യങ്ങളും വര്‍ധിച്ച സ്വാതന്ത്ര്യവും ഉള്ള അന്തരീക്ഷത്തില്‍ ജോലി ചെയ്യുന്നതിനാണ് താന്‍ അയര്‍ലണ്ടിലെത്തിയതെന്നാണ് അനില പറയുന്നത്. 

ഡന്‍ഗ്ലൂവില്‍ പങ്കെടുക്കാന്‍ രോഗികള്‍ക്ക് പുറമെ തദ്ദേശവാസികളും തന്നെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് അനില വെളിപ്പെടുത്തുന്നത്. 2017ല്‍ ഡന്‍ഗ്ലൂവില്‍ എത്തിയ സമയത്ത് പലവിധ വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നുവെങ്കിലും നിലവില്‍ ഇവിടെ വളരെ സുഖപ്രദമായിരിക്കുന്നുവെന്നാണ് അനില പറയുന്നത്. താന്‍ എത്തിയ പാടെ കടുത്ത വിന്ററിന് മുന്നില്‍ പകച്ച് പോയിരുന്നുവെന്നും എന്നാല്‍ പിന്നീട് ഈ സാഹചര്യവുമായി പൊരുത്തപ്പെട്ടുവെന്നും ഇവിടുത്തുകാര്‍ വളരെ നല്ലവരാണെന്നും അനില വെളിപ്പെടുത്തുന്നു. താന്‍ ജോലി ചെയ്യുന്ന ലോക്കല്‍ ഹോസ്പിറ്റലിലെ  34 രോഗികളും താന്‍ ഈ മത്സരത്തില്‍ വിജയിക്കുമെന്നാണ് പ്രതീക്ഷ പ്രകടിപ്പിച്ചിരിക്കുന്നതെന്നും ഇവരില്‍ മിക്കവര്‍ക്കും ഡിമെന്‍ഷ്യയുണ്ടെന്നും അനില പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category