1 GBP = 91.50 INR                       

BREAKING NEWS

നമ്മുടെ ചന്ദ്രയാന്റെ ആയുസ് ഇരട്ടിയായേക്കും; ഒരു കൊല്ലം ആയുസ്സെന്ന് കരുതിയെങ്കിലും ഇന്ധന ശതമാന റിപ്പോര്‍ട്ട് വന്നപ്പോള്‍ രണ്ട് കൊല്ലം ആകുമെന്ന് ഐഎസ്ആര്‍ഒ; ലോകത്തെ അത്ഭുതപ്പെടുത്തുന്ന ഇന്ത്യന്‍ മികവിന് മറ്റൊരു നേട്ടം കൂടി

Britishmalayali
kz´wteJI³

ഹിരാകാശ രംഗത്ത് ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിക്കൊണ്ട് ചന്ദ്രയാന്‍ 2 വിജയകരമായി വിക്ഷേപിച്ചിരിക്കുകയാണല്ലോ. നമ്മുടെ ചന്ദ്രയാന്റെ ആയുസ് ഇരട്ടിയായേക്കുംമെന്ന സന്തോഷകരമായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അതായത് ചന്ദ്രയാന്റെ ആയുസ് ഒരു കൊല്ലം മാത്രമാണ് തുടക്കത്തില്‍ കരുതിയിരുന്നതെങ്കിലും ഇന്ധന ശതമാന റിപ്പോര്‍ട്ട് വന്നപ്പോള്‍ രണ്ട് കൊല്ലം ആകുമെന്ന് ഐഎസ്ആര്‍ഒ സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതോടെ ലോകത്തെ അത്ഭുതപ്പെടുത്തുന്ന ഇന്ത്യന്‍ മികവിന് മറ്റൊരു നേട്ടം കൂടി കൈവന്നിട്ടുമുണ്ട്. 

ചന്ദ്രയാന്‍ 2ന്റെ ഓര്‍ബിറ്റര്‍ ചന്ദ്രന് ചുറ്റും ഒരു വര്‍ഷം മാത്രമാണ് പ്രദക്ഷിണം വയ്ക്കുകയെന്നായിരുന്നു ഐഎസ്ആര്‍ഒ കണക്കാക്കിയിരുന്നത്. എന്നാല്‍ ഇതിന് രണ്ട് വര്‍ഷം നിലനില്‍ക്കാനാകുമെന്നാണ് പുതിയ അനുമാനം. ഈ മിഷനുമായി ബന്ധപ്പെട്ട അഞ്ച് പേരാണ് ഇത് സംബന്ധിച്ച നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. നേരത്തെ കണക്കാക്കിയതില്‍ നിന്നും എടുത്ത് പറയാവുന്ന നേട്ടമാണ് ഇതിലൂടെ കൈവരിക്കാനാവുന്നത്. ദീര്‍ഘകാലം നിലനിര്‍ത്തണമെന്ന് പദ്ധതിയിട്ടായിരുന്നു ചന്ദ്രയാന്‍ 1 അയച്ചിരുന്നത്. എന്നാല്‍  ഇതിലെ പവര്‍ കണ്‍വെര്‍ട്ടറുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാരണം ഇതിന്റെ ആയുസ് കുറയുകയായിരുന്നു. 

ചന്ദ്രയാന്‍ 2 വിക്ഷേപിച്ചപ്പോള്‍ ഇത്തരം തകരാറുകള്‍ പരിഹരിച്ചായിരുന്നു ഇതിനെ വിക്ഷേപിച്ചിരുന്നത്. ഇതിനാല്‍ ഇതിന് രണ്ട് വര്‍ഷത്തോളം നിലനില്‍ക്കാനാവുമെന്നാണ് ഈ പ്രൊജക്ടുമായി  ബന്ധപ്പെട്ട ഉറവിടം വെളിപ്പെടുത്തിയിരിക്കുന്നത്. ചന്ദ്രയാന്‍ രണ്ടില്‍ വിക്ഷേപിക്കുമ്പോള്‍ ഉണ്ടായ മൊത്തം ഇന്ധനത്തിന്റെ അളവ് 1697  കിലോഗ്രാമായിരുന്നു.  ഓര്‍ബിറ്റര്‍  ആദ്യത്തെ രണ്ട് മാനോവറുകള്‍ക്കുമായി ഇതില്‍ 130 കിലോ ഇന്ധനമാണ് ഉപയോഗിച്ചിരുന്നത്.  ഭൂമിക്ക് ചുറ്റും ശേഷിക്കുന്ന മാനോവറുകള്‍ക്കായി വേണ്ടി വരുന്നത് 657.3 കിഗ്രാം ഇന്ധനമാണ്. 

ചന്ദ്രന് ചുറ്റുമുള്ള മാനോവറുകള്‍ക്കായി വേണ്ടി വരുക 749.5 കിഗ്രാം ഇന്ധനമായിരിക്കും. ഇത് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുമ്പോള്‍ ഇതില്‍ 290. 2 കിഗ്രാം ഇന്ധനമായിരിക്കുമുണ്ടാകാന്‍ പോകുന്നത്. 130 കിലോഗ്രാം ഇന്ധനം ചെലവാക്കിയ രണ്ട് മാനോവറുകള്‍ പൂര്‍ത്തിയാക്കിയിരുന്നത് ജൂലൈ 24നും 26നുമായിരുന്നു.  വിക്രം എന്ന ലാന്‍ഡര്‍ വേര്‍പെടുന്നത് വരെയുളള എല്ലാ മാനോവറുകള്‍ക്കും വേണ്ടി വരുന്ന ഇന്ധനം ഓര്‍ബിറ്ററിലെ പ്രൊപ്പെല്ലന്റുകള്‍ നല്‍കുമെന്നാണ് ഐഎസ്ആര്‍ഒ ചെയര്‍മാനായ കെ. ശിവന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നത്. സെപ്പറേഷന് മുമ്പ് ഒമ്പതോ അതിലധികമോ മാനോവറുകളാണ് വേണ്ടി വരുന്നത്.  ഇതിനിടെ കൂടുതല്‍ ഇന്ധനമാണ് ഉപയോഗിക്കപ്പെടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category