1 GBP = 92.20 INR                       

BREAKING NEWS

നിശ്ശബ്ദനായ കൊലയാളിയെ പോലെ ജേക്കബ് തോമസ് ഇതുവരെ പമ്മിയിരുന്നത് അടപടലം തീര്‍ക്കാനായിരുന്നു എന്ന് പിണറായി അറിയുമ്പോഴേക്കും ഒരുപാട് വൈകിയിരിക്കുന്നു.. ഖജനാവ് മുടിച്ച് സെന്‍കുമാറിനെ തീര്‍ത്തപോലെ നേരിടാന്‍ പോലും കഴിയാത്തവിധം നേടിയത് ചരിത്ര വിജയം; പിടിവാശികളും ധാര്‍ഷ്ട്യവും നാശത്തിന്റെ പടുകുഴിയിലേക്ക് തള്ളി നീക്കുന്ന കാര്യം പിണറായി ഇനി എന്നറിയും? പിണറായി ഭരണത്തിന് ശരിക്കും എന്താണ് സംഭവിച്ചത്

Britishmalayali
kz´wteJI³

ന്റെ മനസ്സ് പോകുന്നത് മൂന്നര വര്‍ഷം മുമ്പുള്ള കേരളത്തിലേക്കാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാനകാലം. വഴിയേപോകുന്നതൊക്കെ വിവാദമാകുന്നു. പെണ്ണും പിടക്കോഴിയും എല്ലാകാലത്തും ചര്‍ച്ചയാകുന്നു. എങ്ങനെയെങ്കിലും ഒരു ഭരണമാറ്റം കേരളം ആഗ്രഹിക്കുന്നു. അതിന് പ്രധാനപ്പെട്ട കാരണം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അഴിമതിയും പെണ്ണുകേസും മാത്രമായിരുന്നില്ല. ധീരനായ ഒരു മുഖ്യമന്ത്രി കേരളത്തിന് ലഭിക്കാന്‍ പോകുന്നു എന്ന പ്രതീക്ഷയായിരുന്നു. ആ ധീരന്‍ മറ്റാരും ആയിരുന്നില്ല. ഇരട്ടച്ചങ്കന്‍ എന്ന് സോഷ്യല്‍ മീഡിയ ആവേശത്തോടെ വിളിച്ചിരുന്ന പിണറായി വിജയന്‍. പിണറായി വിജയന്‍ എന്ന കരുത്തന്‍ കേരളത്തിന്റെ മുഖ്യമന്ത്രി ആകുമ്പോള്‍ കേരളത്തിന്റെ ഭൂപടം തന്നെ മാറിമറിയും എന്ന് വിശ്വസിച്ച പാണന്മാരില്‍ സിപിഎമ്മുകാര്‍ മാത്രമായിരുന്നില്ല. അടിയുറച്ച കോണ്‍ഗ്രസുകാരും ഒന്നാന്തരം ബിസിനസ്സുകാരും പോലും പിണറായി വിജയന്‍ എന്ന കരുത്തന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ പ്രതീക്ഷയോടെ കാത്തിരുന്നു. ആ പ്രതീക്ഷ സഫലമാക്കിക്കൊണ്ട് വലിയ ഭൂരിപക്ഷത്തില്‍ തന്നെ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റു.

സാധാരണ ജനങ്ങള്‍ക്കിടയില്‍ മാത്രമല്ല, ഉദ്യോഗവൃന്ദങ്ങളിലും ബിസിനസ്സുകാരുടെ ഇടയിലും ഒക്കെ വലിയ പ്രതീക്ഷയായിരുന്നു പിണറായി വിജയന്‍ നല്‍കിയത്. അകാരണമായി സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്നും മാറ്റി താരതമ്യേന ജൂനിയറായ ലോക്നാഥ് ബെഹ്റയെ ആ പദവിയിലേക്ക് കൊണ്ടുവരുമ്പോള്‍ ചിലരെങ്കിലും നെറ്റി ചുളിച്ചെങ്കിലും സിങ്കം എന്ന് വിളിക്കുന്ന എക്സൈസ് വകുപ്പിന് എക്സൈസ് വകുപ്പും ജേക്കബ് തോമസിന് വിജിലന്‍സും നല്‍കിയത് ഏറെ പ്രതീക്ഷയോടെയാണ് ആളുകള്‍ കണ്ടത്. നളിനി നെറ്റോയെപ്പോലെ ഒരു പ്രഗത്ഭയായ ഉദ്യോഗസ്ഥ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആകുക കൂടി ചെയ്തതോടെ എങ്ങും പ്രതീക്ഷ തളിരിട്ടു. മൂന്നര വര്‍ഷത്തിന് ശേഷം പിണറായി വിജയനും അദ്ദേഹത്തിന്റെ ഓഫീസിനും എന്താണ് സംഭവിച്ചത് എന്ന് ചോദിക്കുകയാണ് ഈ നാട് ഒരുപോലെ. അനേകം ഉപദേശികളും അതിലേറെ പ്രഗത്ഭരും മുഖ്യമന്ത്രിയുടെ ഓഫീസിനെ വലംവെക്കുമ്പോഴും ധാര്‍ഷ്ട്യം മുഖമുദ്രയായി മാറുകയും ജനവിരുദ്ധത അഭിമാനമായി മാറുകയും ചെയ്യുന്ന കാഴ്ച്ചയാണ്.

ശബരിമല വിഷയത്തെ കുറിച്ച് അനേകം തവണ പറഞ്ഞിട്ടുള്ളതാണ്. വീണ്ടും ആവര്‍ത്തിക്കേണ്ടതില്ല. അത്തരത്തിലുള്ള ഗുരുതരമായ പിശകുകള്‍ ഈ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നിരന്തരമായി ഉണ്ടാകുന്നു. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിയത് ലളിതജീവിതം ഉപേക്ഷിച്ച് ധൂര്‍ത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും പാതയിലേക്ക് ഈ സര്‍ക്കാര്‍ പോയതാണ്. മന്ത്രിമാരുടെ എണ്ണത്തിലും അവരുടെ പേഴ്സണല്‍ സ്റ്റാഫിന്റെ സമീപനത്തിലും മാത്രമല്ല, വേണ്ടപ്പെട്ടവര്‍ക്കും ഇഷ്ടക്കാര്‍ക്കും വാരിക്കോരി കൊടുക്കുന്നതിലും ലാളിത്യം മാറ്റിമറിച്ച സര്‍ക്കാരിന്റെ ഞെട്ടിക്കുന്ന കാഴ്ച്ചകള്‍ നമ്മള്‍ കണ്ടു. അതിനേക്കാള്‍ അത്ഭുതപ്പെടുത്തിയത് നന്നായി പണിയെടുക്കുന്ന ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെയെല്ലാം മൂലയ്ക്കിരുത്തി, അഴിമതിക്കാരെയും കള്ളന്മാരെയും താക്കോല്‍ സ്ഥാനങ്ങള്‍ ഏല്‍പ്പിക്കുന്ന കാഴ്ച്ചയാണ്.

മതങ്ങളോടും മതപുരോഹിതന്മാരോടും കൃത്യമായ അകലം പാലിച്ച് കയ്യടി നേടിയ പിണറായി വിജയന്‍ പൊടുന്നനെ ന്യൂനപക്ഷ മതസ്ഥാപനങ്ങളോടും അവരുടെ അധികാരികളോടും അമിത വാത്സല്യം കാണിക്കുന്നതും നമ്മള്‍ അറിഞ്ഞു. ഈ കൂട്ടത്തില്‍ ഏറ്റവും ഭയാനകമായ വെര്‍ഷനായിരുന്നു ജേക്കബ് തോമസ് എന്ന ഐപിഎസ് ഉദ്യോഗസ്ഥനോട് ചെയ്തത്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണ്ണരൂപം വീഡിയോയില്‍ കാണുക..

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category