1 GBP = 86.00INR                       

BREAKING NEWS

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോടുള്ള പ്രേമം തന്റെ മണിയറയിലും നിറച്ച് സെവന്‍സ് താരം; കിടക്കവിരിയും തലയണയും മുതല്‍ മണിയറിയലെ അലമാര വരെ യുണൈറ്റഡ് പതാകയുടെ ചുവപ്പില്‍ പുതഞ്ഞ്; നവവരന്റെ കളിക്കമ്പത്തില്‍ തെല്ലൊന്നമ്പരന്ന് പ്രിയതമ; ഇഷ്ടതാരമായ മെസിയെ പുറത്ത് നിര്‍ത്തി ബ്രസീല്‍ ആരാധാകരായ ചങ്ങായിമാര്‍

Britishmalayali
kz´wteJI³

മലപ്പുറം: മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോടുള്ള പ്രേമം തന്റെ മണിയറയിലും നിറയ്ക്കുകയാണ് അരീക്കോട് സ്വദേശി ഒ.റിയാസ്. വിവാഹശേഷം നവവധു എത്തിയപ്പോള്‍ കണ്ടത് കിടക്കവിരിയും തലയണയും മുതല്‍ മണിയറിയലെ അലമാര വരെ യുണൈറ്റഡ് പതാകയുടെ ചുവപ്പില്‍. റൂഫില്‍ മാഞ്ചസ്റ്റര്‍ മുദ്ര. തെല്ലൊന്നമ്പരന്നെങ്കിലും നവവധു മുഫീദ റിയാസിന്റെ ഫുട്ബോളിനോടുള്ള മുഹബ്ബത്ത് അറിയാമായിരുന്നതിനാല്‍ അതോടൊപ്പം ചേര്‍ന്നു.

മുന്‍ കേരള അണ്ടര്‍ 17 ഫുട്ബോള്‍ താരമായ റിയാസിന്റെ വിവാഹം. ശനിയാഴ്ചയായിരുന്നു. റിയാസിന്റെ മണിയറ മാത്രമല്ല മാഞ്ചസ്റ്ററിന്റെ ചുവപ്പ് പുതച്ചത്, വീട്ടിലേക്കെത്തുന്ന അതിഥികളെ ആദ്യം കാത്തിരുന്നത് തന്നെ കോലായിലെ ചുമരില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ചുവന്ന ജേഴ്സിയില്‍ ആലേഖനം ചെയ്ത റിയാസിന്റെ പേരും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ എവേ ജേഴ്സിയായ വെള്ള ജേഴ്സിയില്‍ ആലേഖനം ചെയ്ത മുഫീദയുടെ പേരുമാണ്.ജഴ്സി നമ്പര്‍ ആയത് വിവാഹത്തീയതിയായ 27.

ഇഷ്ട താരമായ ലയണല്‍ മെസ്സിയുടെ ഒരു ചിത്രം കൂടി മണിയറയില്‍ വയ്ക്കാനുണ്ടായിരുന്ന റിയാസിന്റെ ആഗ്രഹത്തെ ടാക്കിള്‍ ചെയ്തത് ബ്രസീല്‍ ആരാധകരായ സുഹൃത്തുക്കളാണ്. വിവാഹച്ചടങ്ങില്‍ മാഞ്ചസ്റ്റര്‍ ജേഴ്സി അണിയാനായിരുന്നു പദ്ധതിയെങ്കിലും പിന്നീടത് ഉപേക്ഷിച്ചു.കുവൈത്തിലെ കൊറിയന്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന റിയാസ് വിവാഹത്തിനായി നാ്ട്ടിലെത്തുന്നത് രണ്ടു മാസം മുമ്പാണ്. നാട്ടിലെ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റുകളില്‍ സ്ഥിരം അംഗമാകാറുണ്ട്. കുവൈറ്റ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്മാരാണ് റിയാസ് കളിക്കുന്ന എ.കെ.എഫ്.സി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category