kz´wteJI³
ലണ്ടന്‍: യുകെയിലേയ്ക്കുള്ള വിദേശ നഴ്സുമാരുടെ റിക്രൂട്ട്മെന്റ് എളുപ്പമാക്കന്‍ പുതിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് എന്‍എംസി. ഐഇഎല്‍ടിഎസ് 6.5 ആക്കുകയും ഒഇടി ബദല്‍ ഇംഗ്ലീഷ് ടെസ്റ്റാക്കി പരിഷ്കരിക്കുകയും ചെയ്തതിന്റെ പിന്നാലെ റിക്രൂട്ട്മെന്റ് പ്രൊസസിന്റെ സമയം ലാഭിക്കാനുള്ള പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതനുസരിച്ച് നഴ്സിങ് റിക്രൂട്ട്മെന്റ് നടപടി ക്രമങ്ങള്‍ ഇനി മുതല്‍ സമ്പൂര്‍ണമായി ഓണ്‍ലൈനിലാകും. പഠിച്ചിരുന്ന നഴ്സിങ് കോളേജില്‍ പോയി ട്രാന്‍സ്ക്രിപ്റ്റ് വാങ്ങുകയും പഠിച്ച സംസ്ഥാനത്തെ നഴ്സിങ് കൗണ്‍സിലില്‍ പോയി സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷന് നടത്തുകയും ചെയ്യുന്ന സമ്പ്രദായം ഇല്ലാതാവുകയാണ്.
കഴിഞ്ഞ രണ്ടര വര്‍ഷമായി എന്‍എംസി നല്കിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളും ഇളവുകളും തുടരുന്നതിനിടെയാണ് ഇപ്പോള്‍ പുതിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോഴും അപേക്ഷകള്‍ ഓണ്‍ലൈനാണെങ്കിലും രജിസ്ട്രേഷന് റഫറന്‍സ് എന്ന ഘട്ടം കൂടി ഓണ്‍ലൈനാക്കി മാറ്റുകയാണ്. നിലവില്‍ നഴ്സുമാര്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന റഫറന്‍സ് ഫോം പഠിക്കുന്ന നഴ്സിംഗ് സ്കൂളിലോ കോളേജില്‍ നല്കി അവര്‍ പൂരിപ്പിച്ച് നേരിട്ട് എന്എംസിയിലേക്ക് അയക്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്.
ഇനി മുതല്‍ ഓണ്‍ലൈന്‍ അപേക്ഷാ ഫോമില്‍ നഴ്സിംഗ് പഠനം തുടങ്ങിയതും അവസാനിച്ചതുമായ തീയതിയും വര്‍ഷവും നല്‍കുകയും വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും റഫറന്‍സ് നല്കുവാന് ചുമതലയുള്ള ആളുടെ പേരും മെയില്‍ ഐഡിയും എന്‍എംസി വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്താല്‍ മതി. ഉടന്‍ തന്നെ റഫറന്‍സിനായി എന്‍എംസി വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് ഇമെയില്‍ അയക്കുകയും മറുപടി ലഭിക്കുകയും ചെയ്യുന്നതോടെ കോളേജില്‍ നിന്നുള്ള റഫറന്‍സ് വേരിഫിക്കേഷന് എളുപ്പത്തില്‍ പൂര്‍ത്തിയാവുകയും ചെയ്യും.
സാധാരണ ഗതിയില്‍ മൂന്നു മുതല്‍ ആറാഴ്ച വരെ എടുക്കുന്ന പ്രൊസസിംഗ് ടൈം പുതിയ പരിഷ്കാരത്തിലൂടെ മണിക്കൂറുകള്‍ കൊണ്ടു തന്നെ പൂര്‍ത്തിയാക്കുവാന്‍ സാധിക്കും. മാത്രമല്ല, നഴ്സുമാര്‍ പഠിച്ച സ്ഥാപനങ്ങളില്‍ പോയി റഫറന്‍സ് എടുത്ത് കൊറിയറിലോ സ്പീഡ് പോസ്റ്റിലോ അപേക്ഷ ഫോം അയച്ചു നല്‍കുക എന്ന ബുദ്ധിമുട്ടും ഇതുവഴി മാറികിട്ടും.
അതുപോലെ തന്നെ ഇനി മുതല്‍ രജിസ്ട്രേഷന് ബോഡിയില്‍ നിന്നുള്ള വേരിഫിക്കേഷനും എളുപ്പത്തില്‍ പൂര്‍ത്തിയാകും. കേരളത്തില്‍ പഠിച്ച, കേരളാ നഴ്സിംഗ് കൗണ്‍സിലില്‍ രജിസ്ട്രേഷന് ഉള്ള നഴ്സ്, ഏതൊക്കെ നഴ്സിംഗ് കൗണ്സിലുകളിലാണ് രജിസ്ട്രേഷന് നടത്തിയിരിക്കുന്നത് എന്നതിന്റെ വിവരവും ആ നഴ്സിംഗ് കൗണ്‍സിലിന്റെ ഇമെയില്‍ ഐഡിയും എന്‍എംസിയുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തു കഴിഞ്ഞാല്‍ എന്‍എംസി നേരിട്ടു തന്നെ കേരളത്തില്‍ നിന്നോ ഇന്ത്യയിലെ മറ്റു കൗണ്‍സിലുകളില്‍ നിന്നോ വേരിഫിക്കേഷന് എടുക്കുന്നതാണ്.
അതിനാല്‍ തന്നെ, ഇനി മുതല്‍ യാതൊരു വിധ പേപ്പറുകളും ഒരു കുട്ടികളും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് എന്എംസിയിലേക്ക് അയക്കേണ്ട സ്ഥിതിവിശേഷം ഉണ്ടാകുന്നില്ല. ഇതും നഴ്സുമാരുടെ സമയ നഷ്ടത്തിനും ബുദ്ധിമുട്ടുകള്‍ക്കും പരിഹാരമാകും. 2019 സെപ്റ്റംബര്‍ അവസാനം മുതലാണ് ഈ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരികയെന്നാണ് എന്‍എംസി അറിയിച്ചിരിക്കുന്നത്.
അതുപോലെ തന്നെ, സിബിടി എന്ന തിയറി ടെസ്റ്റും ഒ.എസ്.സി.ഇ എന്നു പറയുന്ന പ്രാക്ടിക്കല്‍ ടെസ്റ്റും നഴ്സുമാര്‍ക്ക് കുറച്ചു കൂടി എളുപ്പമാകുന്ന തരത്തില്‍ മാറ്റുവാനും തീരുമാനിച്ചിട്ടുണ്ട്. 2020 ജനുവരിയോടെയായിരിക്കും ഈ മാറ്റം വരിക. ഇതു സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ.
അതുപോലെ തന്നെ, നിരവധി തവണ വിവരങ്ങള്‍ ശേഖരിക്കുന്നത് ഒഴിവാക്കാനായി വിസാ ആപ്ലിക്കേഷന്‍ സമയത്ത് യുകെ വിസാ ആന്റ് ഇമിഗ്രേഷന്‍ പൊലീസ് ക്ലിയറന്‍സ് വാങ്ങുന്നതിനാല്‍ എന്‍എംസി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത് നിര്‍ത്തുമെന്നുമാണ് എന്‍എംസി നല്കിയ വിവരങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.
.jpg)
2018 മുതല്ക്കു തന്നെ എന്‍എച്ച്എസ് ഹോസ്പിറ്റലുകളും ട്രസ്റ്റുകളും അതുപോലെ സ്വകാര്യ തൊഴിലുടമകളും നഴ്സുമാരെ കണ്ടെത്താന്‍ ബുദ്ധിമുട്ടു നേരിടുന്ന സാഹചര്യത്തിലാണ് ഈ ഇളവുകള്‍ നല്‍കുന്നതെന്ന് എന്‍എംസി വ്യക്തമാക്കുന്നു. നഴ്സുമാരുടെ കുറവ് പരിഹരിക്കുന്നതിന് മാര്‍ഗങ്ങള്‍ തേടുകയാണ് എന്‍എംസി ഇപ്പോള്‍. എന്‍എംസിയുടെ രജിസ്ട്രേഷന് കടമ്പകള്‍ കടന്നു കിട്ടുവാന്‍ ബുദ്ധിമുട്ടുകള്‍ ഏറെയാണ്. ഇതു സമയമെടുക്കുന്നതും സങ്കീര്‍ണതകള്‍ നിറഞ്ഞതുമാണ്. ഇതെല്ലാം കുറയ്ക്കുന്നതിനു വേണ്ടിയാണ് പുതിയ മാറ്റങ്ങള്‍ വരുത്തിയത്. ഇനിയും നിരവധി പരിഷ്കാരങ്ങള്‍ ഉണ്ടാകുമെന്നാണ് വിവരം. അവരവരുടെ രാജ്യങ്ങളില്‍ രജിസ്ട്രേഷന് നടത്തിയിട്ടുള്ള നഴ്സുമാര്‍ക്ക് വളരെ എളുപ്പത്തില്‍ യുകെയില്‍ എത്തി രജിസ്ട്രേഷന് നടത്തി നഴ്സിംഗ് പ്രാക്ടീസ് നടത്താവുന്ന സാഹചര്യമാണ് ഇനി ഉണ്ടാകുവാന്‍ പോകുന്നത്.
നഴ്സിംഗ് ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളതിനൊപ്പം ഐഇഎല്‍ടിഎസില്‍ റീഡിംഗ്, ലിസണിംഗ്, സ്പീക്കിംഗ് എന്നിവയ്ക്ക് ഏഴും റൈറ്റിംഗിന് 6.5ഉം ഉണ്ടായിരിക്കുക, അല്ലെങ്കില്‍ ഒഇടിയില്‍ നാലു മൊഡ്യൂളുകള്‍ക്കും ബി ഗ്രേഡ് എന്നിവ ഉള്ളവര്‍ക്ക് തികച്ചും സൗജന്യമായി ബ്രിട്ടനില്‍ നഴ്സിംഗ് ജോലിയില്‍ പ്രവേശിക്കുവാന്‍ സാധിക്കും. അവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റും വിസ ഫീസും മൂന്നു മാസത്തെ താമസവും അടക്കം ഒരു പൈസ പോലും മുടക്കാതെ ബ്രിട്ടനിലെത്താം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam