1 GBP = 91.50 INR                       

BREAKING NEWS

താരവിവാഹത്തിന് വീണ്ടും അരങ്ങൊരുങ്ങുന്നു; പാക് ക്രിക്കറ്റര്‍ ഹസന്‍ അലി വിവാഹം കഴിക്കാന്‍ പോകുന്നത് ഹരിയാന സ്വദേശിയായ യുവതിയെ; വിവാഹ വാര്‍ത്ത സ്ഥിരീകരിക്കാതെ അലി; ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക തങ്ങളുടെ കുടുംബങ്ങള്‍ കണ്ടുമുട്ടിയതിനു ശേഷം മാത്രമെന്ന് ട്വീറ്റ്

Britishmalayali
kz´wteJI³

ഇസ്ലാമാബാദ്: ഹരിയാന സ്വദേശിയായ ഷാമിയ അര്‍സൂ എന്ന യുവതിയെ അടുത്ത മാസം ദുബായില്‍ വച്ച് താന്‍ വിവാഹം ചെയ്യാന്‍ പോകുകയാണെന്ന വാര്‍ത്തകളോട് പ്രതികരിച്ച് പാക് ക്രിക്കറ്റ് താരം ഹസന്‍ അലി.

ദുബായില്‍ സ്ഥിര താമസമാക്കിയ ഷാമിയ അര്‍സൂ എയ്റോനോട്ടിക്കല്‍ എഞ്ചിനീയര്‍ ആണ്. ഒരു സ്വകാര്യ എയര്‍ലൈന്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു. ജെറ്റ് എയര്‍വേസിലെ ജോലിക്കു ശേഷമാണ് അര്‍സൂ എമിറേറ്റ്സില്‍ എത്തുന്നത്. ഇവര്‍ ഫരീദാബാദിലെ മാനവ് രച്ന യൂണിവേഴ്സിറ്റിയിലാണ് പഠനം പൂര്‍ത്തിയക്കിയത്. അഭ്യൂഹങ്ങള്‍ ശരി വച്ച് യുവതിയുടെ സഹോദരനും രംഗത്തെത്തിയിരുന്നു.

പക്ഷേ വിവാഹം ഉറപ്പിച്ചിട്ടില്ലെന്നും രണ്ടു കുടുംബങ്ങളും പരസ്പരം കണ്ടതിനു ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് അലി ട്വിറ്ററില്‍ കുറിച്ചത്.

ഹരിയാനയിലെ നുഹ് ജില്ലയിലെ ചന്ദേനി ഗ്രാമത്തിലാണ് അര്‍സുവിന്റെ കുടുംബം. സഹീര്‍ അബ്ബാസ്, മൊഹ്‌സിന്‍ ഖാന്‍, ഷോയിബ് മാലിക് എന്നിവര്‍ക്ക് ശേഷം ഇന്ത്യയില്‍ നിന്നം വിവാഹം കഴിക്കുന്ന നാലാമത്തെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരമായിരിക്കും അലി. പാക്കിസ്ഥാന്‍ ഓള്‍റൗണ്ടറായിരുന്ന ഷുഐബ് മാലിക്കിന്റെയും ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെയും വിവാഹം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പാക്കിസ്ഥാനിലെ ബഹാവുദ്ദീന്‍ സ്വദേശിയായ ഹസന്‍ അലി രാജ്യത്തിനായി അരങ്ങേറ്റം കുറിച്ചത് 2016 ലാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category