1 GBP = 86.20 INR                       

BREAKING NEWS

റൊണാള്‍ഡീന്യോയ്ക്ക് ബ്രസീലില്‍ നിന്ന് കിട്ടിയത് മുട്ടന്‍ പണി; നികുതികളും പിഴകളും അടയ്ക്കുന്നതില്‍ വീഴ്ചവരുത്തിയതിനെ തുടര്‍ന്ന് കണ്ടുകെട്ടിയത് താരത്തിന്റെ 57 വസ്തുവകകള്‍; കൈയിലുണ്ടായിരുന്ന രണ്ട് പാസ്പോര്‍ട്ടും പിടിച്ചെടുത്തതോടെ നട്ടം തിരിയുന്നത് ലോകകപ്പ് നേടിയ ദേശീയ ഫുട്‌ബോള്‍ ടീമിലെ അംഗം; വിനയായത് നിയമം ലംഘിച്ച് വീട്ടിലേക്ക് പാലം നിര്‍മ്മിച്ചത്

Britishmalayali
kz´wteJI³

സാവോപൗലോ: നികുതികളും പിഴകളും അടയ്ക്കുന്നതില്‍ വീഴ്ചവരുത്തിയതിനെ തുടര്‍ന്ന് മുന്‍ ഫുട്ബോള്‍ താരം റൊണാള്‍ഡീന്യോയുടെ 57 വസ്തുവകകള്‍ കണ്ടുകെട്ടി. അതില്‍ 55 എണ്ണവും ബ്രസീലിലെ റയോ ഡി ജനീറോയിലാണ്. പോര്‍ട്ടോ അലെഗ്രയിലെ തന്റെ ലേക്ക് ഹൗസിലേക്ക് പാലം നിര്‍മ്മിച്ചതിന് റൊണാള്‍ഡീന്യോയുടെ പേരില്‍ ഏകദേശം പതിനേഴ് കോടി രൂപ പിഴചുമത്തിയിരുന്നു. പാലം നിര്‍മ്മിച്ചത് കാരണമുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ കണക്കിലെടുത്തായിരുന്നു അത്. നികുതിയിനത്തിലും മറ്റുമായി പതിനാലു കോടിയോളം രൂപ ഇനിയും അടയ്ക്കാനുണ്ട്. ഇതാണ് താരത്തിന് തിരിച്ചടിയായത്. ഇതിനെ തുടര്‍ന്ന് താരത്തിന്റെ സ്പാനിഷ്, ബ്രസീലിയന്‍ പാസ്‌പോര്‍ട്ടുകളും പിടിച്ചെടുത്തു. എന്നാല്‍ താരത്തിന്റെ വക്കീല്‍ പറയുന്നത് റൊണാള്‍ഡീന്യോയുടെ വസ്തു വകകള്‍ക്ക് നിയന്ത്രണം വീണിട്ടില്ലെന്നാണ്.

ബ്രസീലിന്റെ മുന്‍ ക്യാപ്റ്റന്‍ കഫുവും നേരത്തേ ഇതേപ്രശ്‌നം നേരിട്ടിരുന്നു. അന്ന് കഫുവിന്റെ ഉടമസ്ഥതയിലുള്ള വിവിധ വീടുകള്‍ കോടതി കണ്ടുകെട്ടി. കഴിഞ്ഞ വര്‍ഷമായിരുന്നു താരം അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന വിരമിച്ചത്. ലോകകപ്പ് നേടിയ താരം ഒരുതവണ ലോകകളിക്കാരനുള്ള ബഹുമതിയും നേടിയിരുന്നു. 2003ല്‍ ബാഴ്‌സയിലെത്തിയ റൊണാള്‍ഡീന്യോ അഞ്ചുവര്‍ഷം കളിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category