1 GBP = 92.00 INR                       

BREAKING NEWS

ഉന്നോവയുടെ കണ്ണുനീര്‍ കാണാനാവാതെ എങ്ങനെ നമുക്ക് മനുഷ്യരെന്ന് അഭിമാനിക്കാന്‍ കഴിയും ? ആ നരാധമനെ തള്ളിപ്പറഞ്ഞ് പെണ്‍കുട്ടിയുടെ കുടുംബത്തിന് ആശ്രയം ഒരുക്കേണ്ടത് മോദിയുടേയും അമിത്ഷായുടേയും സംയുക്ത ബാധ്യതയാണ്; ഉത്തരം കിട്ടാതെ പോകുന്ന അനേകം ദുരൂഹ മരണങ്ങളുടെ പട്ടികയില്‍ ഈ ഞെട്ടിക്കുന്ന ദുരന്തവും

Britishmalayali
kz´wteJI³

തിരുവനന്തപുരം; രാജ്യത്ത് എവിടെ നടക്കുന്ന ഏതു വാര്‍ത്തയും മറുനാടാന്‍ പ്രസിദ്ധപ്പെടുത്താറുണ്ട്. നീതി നിഷേധത്തിന്റെയും നിയമലംഘനത്തിന്റെയും വാര്‍ത്തകള്‍ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ അതി ശക്തമായ രീതിയില്‍ അവതരിപ്പിക്കാന്‍ നമ്മള്‍ മടി കാട്ടാറില്ല. എന്നാല്‍ കേരളത്തിന്റെ പുറത്തുനടക്കുന്ന അക്രമങ്ങളും കൊലപാതകങ്ങളും നിയമലംഘനങ്ങളും ഗൗരവവുമായി എടുക്കുന്നതിനും ചര്‍ച്ചയാക്കുന്നതിനും കേരളത്തിന്റെ പുരോഗമന നവോഥാന നായകന്മാര്‍ മത്സരിക്കുന്നതുകൊണ്ട് എന്റെ വ്യക്തിപരമായ ശ്രദ്ധ കേരളത്തില്‍ മാത്രമായി ഒതുങ്ങുന്നു.

അതുകൊണ്ടാണ് ഉന്നോവോ പീഡന കേസിന്റെ ഭീകരത മനസിലാക്കാന്‍ ഇന്നുവരെ എനിക്ക് വ്യക്തപരമായി വേണ്ടി വന്നത്. അതിന്റെ തീവ്രത മനസിലാക്കാന്‍ വാര്‍ത്തകള്‍ പരിശോധിച്ചപ്പോള്‍ മറുനാടന്‍ എത്രയോ തീവ്രമായ റിപ്പോര്‍ട്ടുകള്‍ നല്‍കിയെന്ന് കണ്ടെത്തി. ഇത്രയും ക്രൂരവും നിന്ദ്യവുമായ ലൈംഗിക കുറ്റകൃത്യം നമ്മുടെ രാജ്യത്ത് നടന്നിട്ടും അതിന്റെ അതി ദാരുണമായ സാഹചര്യത്തെക്കുറിച്ച് ശക്തമായി പ്രതികരിക്കുന്നതിന് ആ പെണ്‍കുട്ടിയുടെ ജീവന്‍ വെന്റിലേന്ററില്‍ ആകുന്നതുവരെ വേണ്ടി വന്നു എന്നതില്‍ ഞാന്‍ വ്യക്തിപരമായി ഞാന്‍ ആദ്യമേ ഖേദം പ്രകടിപ്പിക്കട്ടെ. ഉത്തരേന്ത്യയിലെ ആള്‍ക്കൂട്ട കൊലപാതകത്തിന്റെയും പശുവിന്റെ പേരിലുള്ള തല്ലിക്കൊലകളുടെയും നിറപിടിപ്പിച്ച കഥകളില്‍അത് മാഞ്ഞുപോയതാകാം .

പേരിന് പോലും അധികാരമില്ലാതെ സര്‍വ്വ അധികാരങ്ങളും കൈകലാക്കി ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ ഒരു എംഎല്‍എ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ആ പീഡനത്തിനെതിരെ കേസെടുക്കാന്‍ പൊലീസ് മടിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ ആത്മഹത്യ ഭീഷണി മുഴക്കിയ സാഹചാര്യം എത്ര വേദനാജനകമാണ്. തുടര്‍ന്ന് ആ പെണ്‍കുട്ടിയുടെ പിതാവിനെ കള്ളക്കേസില്‍ കുടുക്കി അകത്തിടുകയും അയാളെ ക്രൂരമായി കസ്റ്റഡിയില്‍ വച്ചു മര്‍ദ്ദിക്കുകയും മര്‍ദ്ദനത്തിന് ഇരയായി അയാള്‍ മരിക്കുകയും ചെയ്യുമ്പോള്‍ എത്ര ഭീതിതമാണ് സാഹചര്യം എന്നറിയുക.

ഭരണ കക്ഷി എംഎല്‍എയ്ക്കെതിരെ ശബ്ദമുയര്‍ത്തിയ നാലുബന്ധുക്കള്‍ രണ്ടു വര്‍ഷത്തിനിടയില്‍ ദാരുണമായി കൊല്ലപ്പെടുന്നു. അതില്‍ രണ്ടുപേര്‍ ഈ പീഡന കേസിലെ നിര്‍ണായക സാക്ഷികളാണ്. തന്റെ പ്രായപൂര്‍ത്തിയാകാത്ത മകളുടെ മാനം കട്ടവനെതിരെ നീതി തേട തെരുവില്‍ അലഞ്ഞ പിതാവിനെ പൊലീസ് തന്നെ തല്ലിക്കൊല്ലുന്നു. ശബ്ദമുയര്‍ത്തിയ ബന്ധുക്കള്‍ക്കെതിരെ കള്ളക്കേസെടുക്കുന്നു. ഒടുവില്‍ പെണ്‍കുട്ടിയെ തന്നെ കൊല്ലുന്നതിന് ഒരു വാഹാനാപകടം സൃഷ്ടിക്കുന്നു. കൂടുതല്‍ കാണാന്‍ ഇന്‍സ്റ്റന്‍ഡ് റെസ്പോണ്‍സ് സന്ദര്‍ശിക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category