1 GBP = 94.40 INR                       

BREAKING NEWS

ഭൂതകാലം അദ്ദേഹത്തിനൊരു പ്രശ്നമായിരുന്നില്ല; എന്റെ മകളെ സ്വന്തം മകളായി കണ്ടു; പരസ്പരം പിന്തിരിപ്പിക്കാന്‍ ഞങ്ങളിരുവരും ശ്രമിച്ചില്ല; പരസ്പരം ഉയരാന്‍ ഞങ്ങള്‍ പരസ്പരം സഹായിച്ചു; മറ്റെന്തിനേക്കാളും കൂടുതല്‍ അദ്ദേഹമെന്നെ സ്നേഹിച്ചു; ഉപാധികളില്ലാത്ത സ്നേഹം നല്‍കാന്‍ ജീവിതം ഒരു സെക്കന്റ് ചാന്‍സ് ഒരു സര്‍പ്രൈസ് പോലെ കാത്തുവച്ചിട്ടുണ്ടാകും; ജീവിതം വച്ചുനീട്ടിയ രണ്ടാമത്തെ അവസരത്തില്‍ പ്രണയത്തെക്കുറിച്ച് വാചാലയായി വീട്ടമ്മ

Britishmalayali
kz´wteJI³

ജീവിതം നല്‍കുന്ന സെക്കന്റ് ചാന്‍സുകളെ പുറംകാലുകൊണ്ടു തട്ടിക്കളയരുതെന്ന് സ്വന്തം ജീവിതകഥ പങ്കുവച്ചുകൊണ്ട് ഓര്‍മിപ്പിക്കുകയാണ് ഒരു സ്ത്രീ. ഉപാധികളില്ലാത്ത സ്നേഹം നല്‍കാന്‍ ജീവിതം ഒരു സെക്കന്റ് ചാന്‍സ് ഒരു സര്‍പ്രൈസ് പോലെ കാത്തുവച്ചിട്ടുണ്ടാകും എന്നാണ് അവര്‍ നമ്മളെ പഠിപ്പിക്കുന്നത്. ജീവിതം വച്ചുനീട്ടിയ രണ്ടാമത്തെ അവസരത്തില്‍ പ്രണയവും സുന്ദരമായ ഒരു കുടുംബജീവിതവും ലഭിച്ചതിനെക്കുറിച്ച് ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക് പേജിലൂടെയാണ് അവര്‍ അവരുടെ ജീവിതം പങ്കുവച്ചത്.

'എന്റെ 12ാം ക്ലാസ് പഠനത്തിന് ശേഷം ഒരു വര്‍ഷത്തെ കാലയളവിനുള്ള ഞാന്‍ പ്രണയത്തില്‍ വീഴുകയും വിവാഹം കഴിയുകയും ചെയ്തു. ആദ്യ കാലങ്ങളില്‍ വലിയ കുഴപ്പങ്ങളൊന്നുമില്ലായിരുന്നെങ്കിലും പോകെ പോകെ ജീവിതം കീഴ്മേല്‍ മറിഞ്ഞു. കാര്യങ്ങളെല്ലാം കൈവിട്ടിരുന്നു. വിവാഹം കഴിഞ്ഞ് അദ്ദേഹം എന്നെ പഠിക്കാന്‍ പോകാനോ, ജോലിക്കു പോകാനോ അനുവദിച്ചില്ല. ഞാന്‍ വീട്ടില്‍ത്തന്നെയിരിക്കണമെന്ന് അദ്ദേഹം ശഠിച്ചു. അത് ഒരു അടിമയ്ക്ക് തുല്യമായിരുന്നു. സ്വതന്ത്രമായി ചിന്തിക്കാന്‍ പോലും അവസരം ഇല്ലാതിരുന്നു നാളുകള്‍.

ആദ്യം ഉണ്ടായിരുന്ന ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ പലകാര്യങ്ങളിലും പ്രകടമായിത്തുടങ്ങി. ഇതിനിടെ ഞങ്ങള്‍ക്കൊരു മകള്‍ ജനിച്ചു. ഏഴുവര്‍ഷത്തോളം മകള്‍ മാത്രമായിരുന്നു എന്റെ ഏക ആശ്രയം. എനിക്ക് സാമ്പത്തികമായി സ്വതന്ത്രയാകണമായിരുന്നു എനിക്ക്. ഏഴുവര്‍ഷത്തിനു ശേഷം ഇനിയൊരിക്കലും സന്തോഷത്തോടെ മുന്നോട്ടു പോകാന്‍ സാധിക്കില്ല എന്ന് പൂര്‍ണ ബോധ്യം വന്നതോടെ ഞാന്‍ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടി.

എന്റെ അച്ഛന്‍ എനിക്ക് സമ്മാനമായിത്തന്ന വീട്ടിലേക്ക് ഞാനും മകളും താമസിക്കാന്‍ തുടങ്ങി. അച്ഛനെന്നെ ഒരുപാടു സഹായിച്ചു ഒപ്പം ഞാനൊരു കോഴ്സും ചെയ്തു. ബ്യൂട്ടീഷനാകാനുള്ള കോഴ്സ് ആയിരുന്നു അത്. ചിലപ്പോഴൊക്കെ മകളെയും ഞാന്‍ ജോലിക്കായി ഒപ്പം കൂട്ടും. ഒറ്റയ്ക്ക് കുഞ്ഞുങ്ങളെ വളര്‍ത്തുന്ന അമ്മമാരെ മുന്‍വിധിയോടെയാണ് സമൂഹം നോക്കിക്കാണുന്നത്. അത് വളരെ പ്രയാസകരമായിരുന്നു. സഞ്ജയ്യെ കണ്ടുമുട്ടുന്നതു വരെ മാത്രമേ എനിക്ക് അതു സഹിക്കേണ്ടി വന്നുള്ളൂ.

ഞാന്‍ താമസിക്കുന്ന കെട്ടിടത്തിന്റെ എതിര്‍വശത്തുള്ള കെട്ടിടത്തിലാണ് അദ്ദേഹം താമസിച്ചിരുന്നത്. ബാല്‍ക്കണിയില്‍ വച്ച് ഞങ്ങള്‍ മിക്കവാറും കാണുമായിരുന്നു. ഒരിക്കല്‍ അയല്‍ക്കാരുടെ കൈയില്‍ നിന്ന് എന്റെ ഫോണ്‍ നമ്പര്‍ വാങ്ങി അദ്ദേഹം എന്നെ വിളിച്ചു. അദ്ദേഹത്തിന്റെയൊപ്പം പുറത്തു ചെല്ലണമെന്നായിരുന്നു ആവശ്യം. ഞാന്‍ എന്റെ ഭൂതകാലത്തെക്കുറിച്ച് അദ്ദേഹത്തോടു പറഞ്ഞു. എനിക്കൊരു മകളുണ്ടെന്നും പറഞ്ഞു. പക്ഷേ അതൊന്നും ഒരു പ്രശ്നമേയല്ലെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തൊടൊപ്പം പുറത്തു ചെല്ലണമെന്ന് അദ്ദേഹം ശഠിച്ചു. അങ്ങനെ ഞങ്ങള്‍ മീറ്റ് ചെയ്തു. ആദ്യകാഴ്ചയില്‍ത്തന്നെ ഞങ്ങള്‍ പ്രണയത്തിലായി. അദ്ദേഹമെന്റെ മനം കവര്‍ന്നു. മഴയത്ത് ബൈക്കില്‍ കറങ്ങിയും മണിക്കൂറുകള്‍ സംസാരിച്ചും ഞങ്ങള്‍ പ്രണയിച്ചു. ഏറ്റവും സന്തോഷം നല്‍കിയ കാര്യമെന്താണെന്നു വച്ചാല്‍ അദ്ദേഹം എന്റെ മകളെ എല്ലാത്തിനും ഒപ്പം കൂട്ടി എന്നുള്ളതാണ്.

ഒരുമിച്ചു ചിലവഴിച്ച ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹം എന്നോട് വിവാഹാഭ്യര്‍ഥന നടത്തി. അദ്ദേഹത്തോടൊപ്പം ഒരു ജന്മം മുഴുവന്‍ ചിലവഴിക്കണമെന്നുണ്ടായിരുന്നെങ്കിലും എനിക്ക് ഭയമുണ്ടായിരുന്നു. എന്റെ പക്കല്‍ നിന്ന് യെസ് കിട്ടിയ അന്നു തന്നെ ഞങ്ങള്‍ പുതിയൊരു ജീവിതം ആരംഭിച്ചു. 26 വര്‍ഷത്തെ ജീവിതത്തിനിടയില്‍ ഒരുപാട് ഉയര്‍ച്ചതാഴ്ചകളൊക്കെ സംഭവിച്ചിരുന്നു. പക്ഷേ ഞങ്ങള്‍ക്കിടയില്‍ എന്നും പരസ്പര ബഹുമാനമുണ്ടായിരുന്നു.

പരസ്പരം പിന്തിരിപ്പിക്കാന്‍ ഞങ്ങളിരുവരും ശ്രമിച്ചില്ല. പരസ്പരം ഉയരാന്‍ ഞങ്ങള്‍ പരസ്പരം സഹായിച്ചു. മറ്റെന്തിനേക്കാളും കൂടുതല്‍ അദ്ദേഹമെന്നെ സ്നേഹിച്ചു. എന്റെ എല്ലാ വേദനകളും മുറിവുകളും ഉണക്കിയത് അദ്ദേഹത്തിന്റെ സ്നേഹമാണ്. ഞങ്ങള്‍ക്ക് രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ ജനിച്ചതോടെ ഞങ്ങളുടെ കുടുംബം വലുതായി. ഈ അനുഭവങ്ങളില്‍ നിന്നെല്ലാം ഞാന്‍ ഒരു കാര്യം പഠിച്ചു. ജീവിതത്തില്‍ പ്രതീക്ഷകള്‍ ഇനിയില്ല എന്നൊരു ഘട്ടം വരുമ്പോള്‍ അതാണ് അവസാനം എന്ന് ഒരിക്കലും ചിന്തിക്കരുത്. അത് സമയത്തിന്റെ പ്രശ്നം മാത്രമാണ്..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category