1 GBP = 87.20 INR                       

BREAKING NEWS

സിപിഎമ്മുകാര്‍ കൊലക്കത്തിയെടുക്കുമ്പോള്‍ മാത്രം വികാരം പൊട്ടിയൊലിക്കുകയും എസ്ഡിപിഐക്കാര്‍ കത്തിയെടുക്കുമ്പോള്‍ എല്ലാവരും മൗനം പാലിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്? ഒരു ബൂത്ത് പ്രസിഡന്റിനെ കൊന്ന് തള്ളിയിട്ടും എസ്ഡിപിഐയുടെ പേര് പറയാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഭയപ്പെടുന്നത് ആരെ? ലക്ഷങ്ങള്‍ ബക്കറ്റില്‍ പിരിച്ചിട്ടും അഭിമന്യുവിന്റെ ജീവന്‍ എടുത്ത എസ്ഡിപിഐക്കാരനെ അറസ്റ്റ് ചെയ്യാനാകാത്തത് എന്തുകൊണ്ട്? കോണ്‍ഗ്രസും സിപിഎമ്മും ലീഗും ഒരുപോലെ എസ്ഡിപിഐയെ ഭയപ്പെടുമ്പോള്‍

Britishmalayali
kz´wteJI³

ചാവക്കാട് നൗഷാദ് എന്നൊരു കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റിനെ ഒരു കൂട്ടം അക്രമികള്‍ വെട്ടിക്കൊന്നിരിക്കുന്നു. സംഭവം രണ്ട് ദിവസം മുന്‍പ് നടന്നതാണ്. മരണം ഉണ്ടായത് ഇന്നലെ വെളുപ്പിനും. ഇന്നലത്തെ സോഷ്യല്‍ മീഡിയയിലോ അന്തി ചര്‍ച്ചകളിലോ അതൊരു വിവാദമായി മാറിയില്ല. ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രോഷത്തോടെ രംഗത്ത് ഇറങ്ങിയപ്പോള്‍ കോണ്‍ഗ്രസിന്റെ നേതാക്കള്‍ പ്രതിഷേധത്തിന്റെ സൂചനകളുമായി രംഗത്ത് എത്തി. പക്ഷേ ഇവരാരും ആരാണ് കൊലപാതകികള്‍ എന്ന് പറയാന്‍ മടിച്ചു. കേരളത്തിലെ ചാനലുകള്‍ക്ക് ഒക്കെയും കൊലയാളികളുടെ രാഷ്ട്രീയം പറയാന്‍ ഭയമാണ്.

ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിട്ടും ആരാണ് കൊന്നത് എന്ന് പറയാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒക്കെ തന്നെ മടിച്ച് നില്‍ക്കുന്നു. കൊലപാതകികളെ കണ്ടെത്തേണ്ട പൊലീസിനും സര്‍ക്കാരിനും പോലും ആരാണ് കൊലയാളികള്‍ എന്ന് പറയാന്‍ ഭയമാണ്. അതുകൊലപാതകികളെ തിരിച്ചറിയാത്തതുകൊണ്ടോ അല്ലെങ്കില്‍ കൊലയാളികളുടെ രാഷ്ട്രീയം തിരിച്ചറിയാത്തതുകൊണ്ട് അല്ല. നേരെമറിച്ച് ആ കൊലപാതകം നടത്തിയത് എസ്ഡിപിഐ എന്ന രാഷ്ട്രീയപാര്‍ട്ടിയായത്കൊണ്ടാണ്. കഴിഞ്ഞ കുറച്ച് കാലമായി കേരളത്തില്‍ നടക്കുന്ന ഒട്ടുമിക്ക രാഷ്ട്രീയകൊലകളുടെ ഒരു വശത്ത് നിര്‍ഭാഗ്യവശാല്‍ ഈ പാര്‍ട്ടി തന്നെ എത്തുന്നു.സിപിഎമ്മുകാരും ിജെപിക്കാരും ഏറ്റുമുട്ടി കൊല്ലപ്പെടുന്നതിന്റെ അത്രയും ആളുകള്‍ ഇരയാക്കപ്പെടുന്നില്ലെങ്കിലും തീവ്രമായ മതവികാരത്തിന്റേയും വര്‍ഗ്ഗീയതയുടേയും അഗ്‌നിയില്‍ മുളപ്പിച്ചെടുത്ത ഈ കൊലപാതകത്തിന് മറ്റേതൊരു രാഷ്ട്രീയ കൊലപാതകത്തിനെക്കാളും ശക്തിയുണ്ട്.

എന്നിട്ടും കൊന്നത് എസ്ഡിപിഐ ആണെന്ന് പറയാന്‍ ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികളും ചാനലുകളും മാധ്യമങ്ങളും ഭയപ്പെടുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം ശക്തമായപ്പോള്‍ ഉമ്മന്‍ ചാണ്ടിയും വി എം സുധീരനും അടക്കമുള്ള നേതാക്കള്‍ എസ്ഡിപിഐക്കെതിരെ നിലപാടെടുത്തത് കണ്ടില്ല എന്ന് നടിക്കുന്നില്ല. പ്രത്യേകിച്ച് വി എം സുധീരന്റെ അതിശക്തമായ വാക്കുകള്‍ക്ക് അംഗീകാരം കൊടുക്കേണ്ടത് തന്നെയാണ്. പക്ഷേ എന്നിട്ടും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കൊലപാതകികളുടെ രാഷ്ട്രീയം തിരിച്ചറിയാനോ അപലപിക്കാനോ ഭയമാണ്.


കോണ്‍ഗ്രസിന്റെ പല നേതാക്കളും പ്രതിഷേധത്തിന്റേയും അപലപനത്തിന്റേയും ഭാഷയുമായി രംഗത്ത് എത്തിയെങ്കിലും എസ്ഡിപിഐ എന്ന വര്‍ഗ്ഗീയ രൂപത്തിന് നേരെ ശബ്ദമുയര്‍ത്താന്‍ ഭയപ്പെടുന്നു. എന്താണ് അങ്ങനെ സംഭവിക്കാന്‍ കാരണം. സിപിഎമ്മുകാരുടെ കൊലക്കത്തിക്ക് എതിരെ ദിവസങ്ങളോളം അന്തിചര്‍ച്ച നടത്തുകയും നേതാക്കളെ ഇരുത്തിപ്പൊരിക്കുകയും ചെയ്യുന്ന ചാനലുകള്‍ക്ക് ആരെയാണ് ഭയം. കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിയുണര്‍ത്തുന്ന വിധത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ചര്‍ച്ചയാക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എന്ത്കൊണ്ടാണ് എസ്ഡിപിഐയെ മാത്രം ഭയം.

അതായത് കേരളം ഒരുപോലെ എസ്ഡിപിഐ എന്ന പ്രസ്ഥാനത്തെ ഭയപ്പെടുന്നു എന്ന് അര്‍ത്ഥം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തടുപുഴ ന്യൂമാന്‍ കോളേജിലെ ഒരു അദ്ധ്യാപകന്റെ കൈ വെട്ടിയെടുത്ത് തുടങ്ങിയ ഭീകരത അഭിമന്യു എന്ന ചെറുപ്പക്കാരന്റെ നെഞ്ചില്‍ കത്തി കുത്തിയിറക്കിയിട്ടും തീരുന്നില്ല എന്നതിന്റെ തെളിവാണ് ചാവക്കാട്ടെ നൗഷാദിന്റെ കൊലപാതകം.ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണ രൂപം വീഡിയോയില്‍ കാണുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category