1 GBP = 87.20 INR                       

BREAKING NEWS

സൈബര്‍ ലോകത്ത് തരംഗം തീര്‍ത്ത് 'ഒരു ന്യൂയോര്‍ക്ക് ലവ് സ്റ്റോറി! മതത്തിന്റെയും രാജ്യത്തിന്റെയും ലിംഗഭേദത്തിന്റെയും വേലിക്കെട്ടുകള്‍ തകര്‍ത്തൊരു വ്യത്യസ്ത പ്രണയം; ഇന്ത്യന്‍ ഹിന്ദു സുന്ദരി അഞ്ജലി ചക്ര ജീവിതപങ്കാളിയാക്കിയത് മുസ്ലീമായ പാക്കിസ്ഥാനി ആര്‍ട്ടിസ്റ്റ് സുന്ദാസ് മാലിക്കിനെ; മഴനനഞ്ഞ് കെട്ടിപ്പുണര്‍ന്നും ചുണ്ടു കൊരുത്തും സ്വവര്‍ഗദമ്പതികള്‍ പ്രണയം പങ്കുവയ്ക്കുന്ന മധുരചിത്രങ്ങള്‍ക്ക് ആരാധകരേറെ

Britishmalayali
kz´wteJI³

ന്യൂയോര്‍ക്ക്: ഈ പ്രണയത്തിന് ദേശമോ മതമോ അതിര്‍ത്തിയോ ഒന്നും ഒരു പ്രശ്നമായില്ല. സൈബര്‍ ലോകം ഇവരുടെ ചിത്രങ്ങള്‍ ആഘോഷമാക്കുകയണ്. 'ഒരു ന്യൂയോര്‍ക്ക് ലവ് സ്റ്റോറി' എന്ന തലക്കെട്ടില്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നിറയുന്നു. ഇന്ത്യന്‍ - പാക്കിസ്ഥാനി സ്വവര്‍ഗ ദമ്പതികളുടെ ഫോട്ടോഷൂട്ടാണ് ഓണ്‍ലൈനില്‍ വൈറലാകുന്നത്.

പാക്കിസ്ഥാനില്‍ നിന്നുള്ള ആര്‍ട്ടിസ്റ്റ് സുന്ദാസ് മാലിക് ഇന്ത്യയില്‍ നിന്നുള്ള അഞ്ജലി ചക്ര എന്നീ പെണ്‍കുട്ടികളുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ലോകമെങ്ങും ഉള്ളവരുടെ ഹൃദയം കവരുന്നത്. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ സുന്ദാസും അഞ്ജലിയും ന്യൂയോര്‍ക്കില്‍ നിന്നെടുത്ത ചിത്രങ്ങള്‍ ട്വിറ്ററില്‍ തിങ്കളാഴ്ച പങ്കുവെച്ചത് ഇവരുടെ ഫോട്ടോഗ്രാഫര്‍ സരോവറാണ്.

പരമ്പരാഗത വസ്ത്രങ്ങളും ആഭരണങ്ങളും ഇവര്‍ ചിത്രങ്ങളില്‍ ധരിച്ചിരിക്കുന്നു. മഴച്ചാറ്റലില്‍ സുതാര്യമായ കുടക്കീഴില്‍ ചുംബിക്കുന്ന ദമ്പതികളുടെ ചിത്രത്തിന് കൂടുതല്‍ മിഴിവേകി പശ്ചാത്തലത്തില്‍ ന്യൂയോര്‍ക്ക് നഗരവുമുണ്ട്. 'ഒരു ന്യൂയോര്‍ക്ക് ലവ് സ്റ്റോറി' എന്ന അടിക്കുറിപ്പോടെയാണ് സരോവര്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. സുന്ദരമായ ഫ്രേമുകളില്‍ അതിസുന്ദരികളായ പെണ്‍കുട്ടികള്‍ പ്രണയം പങ്കിടുന്ന ചിത്രങ്ങള്‍ ഇതിനകം തരംഗമായിക്കഴിഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category