1 GBP = 92.00 INR                       

BREAKING NEWS

കുട്ടിപീഡകരെ കുടുക്കാനുള്ള കെണിയില്‍ ഇക്കുറി വീണത് ന്യൂഹാം മലയാളി; 11കാരിയെ സ്വന്തമാക്കാനെത്തിയ ബൈജു സലീമിനെ കാത്തിരുന്നത് കുട്ടി പീഡക വേട്ടക്കാര്‍; എന്റെ ഭാര്യ... എന്റെ കുഞ്ഞ്... എന്ന് പറഞ്ഞ് നിലവിളിക്കുന്ന വീഡിയോ പുറത്ത്; പോലീസെത്തി അറസ്റ്റ് ചെയ്ത മലയാളിയെ റിമാന്റ് ചെയ്ത് കോടതി

Britishmalayali
kz´wteJI³

11 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കുറ്റത്തിന് ലണ്ടനിലെ ന്യൂഹാമിലുള്ള മലയാളി ബൈജു സലീമിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടി പീഡക വേട്ടക്കാര്‍ സമര്‍ത്ഥമായി ഒരുക്കിയ കെണിയിലാണ് ബൈജു വീണിരിക്കുന്നത്. 11 കാരിയാണെന്ന വ്യാജനേ കുട്ടി പീഡക വേട്ടക്കാര്‍ ബൈജുവുമായി ചാറ്റുകയും അയാളെ തന്ത്രപരമായി തങ്ങളുടെ കെണിയിലേക്ക് എത്തിച്ചു കുടുക്കുകയുമായിരുന്നു. അറസ്റ്റിലായ ബൈജു എന്റെ ഭാര്യ... എന്റെ കുഞ്ഞ്... എന്നിങ്ങനെ പറഞ്ഞ് ഉച്ചത്തില്‍ വിലപിക്കുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്. അറസ്റ്റിലായ മലയാളി പീഡകനെ കോടതി ഇപ്പോള്‍ റിമാന്റ് ചെയ്തിരിക്കുകയാണ്.

ഇക്കഴിഞ്ഞ ജൂലൈ 28ന് സ്‌കോര്‍പിയോന്‍ ഹണ്ടേര്‍സ് യുകെ നടത്തിയ പെഡോഫയല്‍ ഹണ്ടര്‍ സ്റ്റിംഗ് ഓപ്പറേഷനിലാണ് ബൈജു കുടുങ്ങിയത്. തുറന്ന ചാറ്റിനൊടുവില്‍ 11കാരി സെക്സ് വാഗ്ദാനം ചെയ്ത് വിളിച്ചപ്പോള്‍ അതില്‍ മയങ്ങിയെത്തിയ ബൈജുവിനെ കാത്തിരുന്നത് പോലീസായിരുന്നു. അറസ്റ്റിലായ യുവാവിനെ ജൂലൈ 31നാണ് കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് കേസ് ചാര്‍ജ് ചെയ്ത് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഇയാളെ ഈ മാസം അവസാനം ക്രൗണ്‍ കോടതിയില്‍ ഹാജരാക്കുമെന്നാണ് സ്‌കോര്‍പിയോണ്‍ യുകെയുടെ ഫേസ്ബുക്ക് പോസ്റ്റ് വെളിപ്പെടുത്തുന്നത്.

ഇത്തരക്കാരെ കുടുക്കുന്നതിനായി സൃഷ്ടിക്കുന്ന വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലേക്ക് ഫ്രണ്ട് റിക്വസ്റ്റുകളും ചാറ്റുകളും പെരുകുന്ന അവസ്ഥയാണുള്ളതെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വെളിപ്പെടുത്തുന്നു. താന്‍ സാറാ എന്ന പേരിലുണ്ടാക്കിയ അക്കൗണ്ടിലേക്ക് ഇത്തരത്തില്‍ നിരവധി ഫ്രണ്ട് റിക്വസ്റ്റുകളും മെസേജുകളും വരാറുണ്ടെന്നാണ് പ്രീഡിയേറ്റര്‍ എക്സ്പോഷന്‍ ബിബിസിയോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഇത്തരക്കാരുടെ സന്ദേശങ്ങള്‍ക്ക് മറുപടിയേകുന്നതിനും അവരെ വലയില്‍ കുടുക്കുന്നതിനുമായി തങ്ങള്‍ മണിക്കൂറുകളോളം സോഷ്യല്‍മീഡിയക്ക് മുന്നില്‍ ചെലവഴിക്കേണ്ടി വരുന്നുവെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ വെളിപ്പെടുത്തുന്നുണ്ട്.

താന്‍ അബദ്ധത്തില്‍ തെറ്റു ചെയ്ത് പോയതാണെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും എന്റെ ഭാര്യ... എന്റെ മകന്‍... എന്നിങ്ങനെ പറഞ്ഞ് ദയനീയമായി പൊട്ടിക്കരയുന്ന ബൈജുവിന്റെ വീഡിയോ സ്‌കോര്‍പിയോണ്‍ യുകെയുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തു വിട്ടിട്ടുണ്ട്. പോലീസുകാര്‍ക്കു മുന്നില്‍ കൈകൂപ്പി നിന്നു കൊണ്ടാണ് ബൈജു പൊട്ടിക്കരയുന്നത്. 11കാരിയെ ഇത്തരത്തില്‍ ലൈംഗികമായി ചൂഷണം ചെയ്യുന്നത് കുറ്റമല്ലേയെന്ന് ബൈജുവിന്റെ ചുറ്റിലും നിന്ന ഓഫീസര്‍മാര്‍ ചോദിക്കുമ്പോള്‍ അയാള്‍ നിസ്സഹായനായി ഐ ആം സോറി... ഐ ആം സോറി എന്നിങ്ങനെ ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ചെയ്ത തെറ്റിന് ശിക്ഷ അനുഭവിച്ചേ മതിയാവൂ എന്ന് ഓഫീസര്‍മാര്‍ കാര്‍ക്കശ്യത്തോടെ പറയുമ്പോള്‍ ബൈജു ദയനീയമായി പൊട്ടിക്കരയുന്നുമുണ്ട്.

ബാലപീഡനം യുകെയില്‍ വര്‍ധിച്ചു വരുന്ന സാമൂഹിക പ്രശ്‌നമായി മാറിയതിനെ തുടര്‍ന്നാണ് സ്‌കോര്‍പിയോണ്‍ യുകെ പോലുള്ള ഓണ്‍ലൈന്‍ ഗ്രൂപ്പുകള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളായി ചമഞ്ഞ് ബാലപീഡകരെ വശീകരിച്ച് കെണിയില്‍ പെടുത്തി നിയമത്തിന് മുന്നിലെത്തിക്കാന്‍ തുടങ്ങിയിരിക്കുന്നത്. ഇത്തരക്കാര്‍ നടത്തുന്ന അശ്ലീല ചാറ്റുകളും വോയ്സ് മെസേജുകളും തെളിവായി രേഖപ്പെടുത്തുകയും അത് പോലീസിന് കൈമാറി പീഡകരെ പിടികൂടുകയുമാണ് ഇവര്‍ ചെയ്യുന്നത്. ഏറ്റവും പുതിയ സംഭവത്തില്‍ ബൈജുവിനെതിരെ തെളിവായി മാറിയിരിക്കുന്നത് അയാളുടെ അശ്ലീലം നിറച്ച ഫേസ്ബുക്ക് ചാറ്റുകളായിരുന്നു. ഇത്തരത്തിലുളള നിരവധി ഓപ്പറേഷനുകള്‍ സമീപ വര്‍ഷങ്ങളിലായി പതിവായി അരങ്ങേറുന്നുണ്ട്.

ഉദാഹരണമായി 2016ല്‍ എന്‍എച്ച്എസിലെ ഉദരരോഗ വിദഗ്ധനായ ഡോ. ഖാലിദ് സക്കറിയ എന്ന 41 കാരന്‍ ഓണ്‍ലൈനിലൂടെ സെക്‌സ് ക്ലാസ് എടുത്തതിന്റെ പേരില്‍ ഇത്തരത്തില്‍ കുടുങ്ങിയിരുന്നു. ഇതിന്റെ ലേബലില്‍ സ്ത്രീകളോട് ലൈംഗികപരമായി ചാറ്റുകയെന്നതും ഇയാളുടെ സ്ഥിരം കലാപരിപാടിയായിരുന്നു. അവസാനം 13കാരിയുടെ വ്യാജപ്രൊഫൈലില്‍ എത്തിയ പോലീസ് ഡോക്ടറുമായി ചാറ്റി ഇദ്ദേഹത്തെ പിടികൂടുകയായിരുന്നു. താനൊരു ഡോക്ടറാണെന്നതിനാല്‍ ആര്‍ക്കും തന്നെ വിശ്വസിക്കാമെന്നും സ്ലോ ലൗവ് മേയ്ക്കിംഗിനെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും പഠിപ്പിക്കാമെന്നും വാഗ്ദാനം ചെയ്തായിരുന്നു ഈ ഡോക്ടര്‍ ഓണ്‍ലൈനില്‍ സെക്‌സ് ക്ലാസുകള്‍ എടുത്തിരുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ഡോക്ടറുടെ ഈ ബലഹീനതയെക്കുറിച്ചറിഞ്ഞ പോലീസ് വ്യാജമായി 13കാരിയുടെ പേരില്‍ അക്കൗണ്ടുണ്ടാക്കുകയും ഹോട്ടലില്‍ വച്ച് കാണാമെന്ന് വാഗ്ദാനം ചെയ്ത് ഡോ. സക്കറിയയെ കുടുക്കുകയുമായിരുന്നു.

2017 മേയ് മാസത്തില്‍ ബര്‍മിംഗ്ഹാമിലെ പട്ടാളക്കാരനായ സാം ഡാലോ എന്ന 25കാരന്‍ 14 വയസുള്ള പെണ്‍കുട്ടിയോട് ലൈംഗികപരമായി ചാറ്റു ചെയ്യുകയും ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയും ചെയ്തതിന്റെ പേരില്‍ ഈ വിധത്തില്‍ കെണിയില്‍ പെട്ടിരുന്നു. നിരന്തര ചാറ്റിനൊടുവില്‍ ഹാംപ്‌ഷെയറിലെ  അന്‍ഡോവറിലുള്ള റെയില്‍വേ സ്റ്റേഷന്‍ കാര്‍ പാര്‍ക്കില്‍ വച്ച് ഈ പെണ്‍കുട്ടിയെ കാണാന്‍ വേണ്ടിയെത്തിയതിനിടെ പോലീസ് തന്ത്രപൂര്‍വം ഈ സൈനികനെ പിടികൂടുകയായിരുന്നു.  

മുന്‍പും കുട്ടികളെ പീഡനത്തിന് ഇരയാക്കിയ കേസുകളില്‍ മലയാളികള്‍ അറസ്റ്റിലായിട്ടുണ്ട്. അത്തരമൊരു കേസായിരുന്നു 2016ല്‍ നടന്നത്. സ്റ്റുഡന്റ് വിസയില്‍ എത്തിയ ശേഷം അബര്‍ഡീനിലും, ഓക്‌സ്‌ഫോര്‍ഡിലും ജോലി ചെയ്യുകയും ഈസ്റ്റ്‌ബോണില്‍ താമസം ഉറപ്പിച്ച് നഴ്‌സിങ് ഏജന്‍സി നടത്തിവരുകയും ചെയ്തിരുന്ന കോഴിക്കോട് പരപ്പനങ്ങാടി സ്വദേശി വിജേഷ് കൂരായില്‍ എന്ന മലയാളി യുവാവിനെ ആറു വയസുള്ള ആണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഓക്‌സ്‌ഫോര്‍ഡ് കോടതി 18 വര്‍ഷം തടവിന് വിധിച്ചിരുന്നു. 12 വര്‍ഷത്തേയ്ക്ക് പരോള്‍ പോലും അനുവദിക്കരുത് എന്ന കര്‍ശന നിര്‍ദ്ദേശത്തോടെയാണ് കോടതി വിധി പ്രഖ്യാപിച്ചത്.

കൂടാതെ, വഴിയെ നടന്നുപോയ വെള്ളക്കാരിയായ യുവതിയെ നടുറോഡില്‍ ഇട്ടു ബലാത്സംഗം ചെയ്ത കേസിലും ജോലി ചെയ്തിരുന്ന ആശുപത്രിയിലെ വനിതാ ജീവനക്കാരെ ലൈംഗിക താല്‍പര്യത്തോടെ സ്പര്‍ശിച്ച കേസിലുമായി ഈസ്റ്റ്ബോണില്‍ താമസിച്ചിരുന്ന മലയാളിക്ക് 14 വര്‍ഷം തടവ് വിധിച്ചിരുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ മാണി കുര്യന്‍ എന്ന അന്‍പതു വയസുകാരനെയാണ് ഹൗ ക്രൗണ്‍ കോടതി കുറ്റക്കാരനായി കണ്ടു ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധിക്കു ശേഷം കോട്ടയം സ്വദേശിയായ ഇയാളെ കേരളത്തിലേയ്ക്കു നാടുകടത്താനായിരുന്നു വിധി. 

എക്സ് ഫാക്ടര്‍ താരം എല്‍എസിനെ ബലാത്സംഗം ചെയ്തു എന്ന കുറ്റത്തിന് സോബി ജോണ്‍ എന്ന മലയാളി യുവാവിന് കോടതി ജയില്‍ ശിക്ഷ വിധിച്ചിരുന്നു. തെളിവുകള്‍ എല്ലാം എതിരായതോടെ വിചാരണ വേളയില്‍ തന്നെ ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നു. ഇതോടെ 10 വര്‍ഷത്തേക്ക് ശിക്ഷിച്ച കോടതി ശിക്ഷാ കാലാവധി കഴിയുന്ന ഉടനെ നാട് കടത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന പ്രശസ്ത താരം ഐടിവിയുടെ ഏറ്റവും പ്രതിഫല തുകയുള്ള മത്സരത്തില്‍ നിന്നും പിന്മാറുകയും ചെയ്തു. പിന്നീട് ഏറെക്കാലം വിഷാദ രോഗിയായി മാറിയ ഇവര്‍ അമേരിക്കയിലേക്ക് ജീവിതം പറിച്ചു നട്ടിരുന്നു. 2012 ഒക്ടോബറില്‍ ആണ് ഈ സംഭവം നടക്കുന്നത്. സംഭവ ദിവസം മദ്യ ലഹരിയില്‍ ഹോട്ടലില്‍ എത്തിയ ഇവരെ റൂം ബോയ് ആയ സോബിന്‍ ജോണ്‍ സ്പെയര്‍ കീ ഉപയോഗിച്ച് അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യുകയും നഗ്‌ന ദൃശ്യം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും ആയിരുന്നു. 2013 ഏപ്രിലില്‍ ആണ് സോബിനെതിരെ കോടതി ശിക്ഷ പ്രഖ്യാപിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category