1 GBP = 94.40 INR                       

BREAKING NEWS

സ്വന്തം വഴിയില്‍ ഡിഗ്രി പഠനത്തിന് ഇറങ്ങിയ കേംബ്രിഡ്ജിലെ മലയാളി പെണ്‍കുട്ടിക്ക് ഗവേഷണ രംഗത്ത് അപൂര്‍വ്വ നേട്ടം; വന്ധ്യതാ ചികിത്സ രംഗത്ത് പരിഹാരം ഉണ്ടായാല്‍ പ്രിയങ്കയുടെ പേര് ലോകം മറക്കില്ല; ഗവേഷകയ്ക്കു പുത്തന്‍ ജോലിയുമായി കാത്തിരിക്കുന്നത് ലണ്ടന്‍ ഇംപീരിയല്‍ കോളേജ്

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: സ്‌കൂള്‍, കോളേജ് പഠന കാലത്തു അത്ര മിടുമിടുക്കി ഒന്നും ആയിരുന്നില്ല കേംബ്രിഡ്ജിലെ പ്രിയങ്ക എന്ന പെണ്‍കുട്ടിയുടേത്. ശരാശരിയിലും ഉയര്‍ന്ന മാര്‍ക്ക് ഉള്ളതിനാല്‍ സ്വാഭാവികമായും നഴ്സ് ആയ 'അമ്മ ആഗ്രഹിച്ചത് മകളെ ഡോക്ടറാക്കാന്‍. എന്നാല്‍ കോളേജ് പഠനത്തിനിടയില്‍ വോളന്ററി ജോലി ചെയ്യാന്‍ കേംബ്രിഡ്ജ് ആദം ബ്രൂക്കില്‍ എത്തിയ പ്രിയങ്കയ്ക്ക് രോഗികളും നഴ്സുമാരും മരുന്നുകളും ഒക്കെ ചേര്‍ന്ന അന്തരീക്ഷം ഉണ്ടാക്കിയ മടുപ്പു ഡോക്ടര്‍ പഠനം എന്ന ചിന്തയ്ക്കു പൂര്‍ണ വിരാമമിട്ടു. എന്നാല്‍ ബയോളജിയെ ഏറെ ഇഷ്ടപ്പെട്ടിരുന്ന പ്രിയങ്കയ്ക്ക് മെഡിക്കല്‍ ഫീല്‍ഡ് വിട്ടൊരു പഠനം സാധ്യമായിരുന്നില്ല.

അങ്ങനെ കോളേജിലെയും സ്‌കൂളിലെയും ടീച്ചര്‍മാരുടെ താല്‍പ്പര്യത്തിനാണ് ജെനിറ്റിക്‌സ് ആന്റ് മോളികുലാര്‍ ബയോളജിയുടെ വഴിയേ പോയത്. ജിസിഎസ്ഇ, എ ലെവല്‍ പരീക്ഷകളില്‍ പതിവായി ജെനിറ്റിക്സില്‍ 100 ശതമാനം മാര്‍ക്ക് ആയിരുന്നു ആ തീരുമാനത്തില്‍ നിര്‍ണായകം ആയിരുന്നത്. ബയോളജിയിലും കെമിസ്ട്രിയിലും എ ഗ്രേഡ്, കണക്കില്‍ ബി ഗ്രേഡും നേടിയ സാധാരണക്കാരിയായ പെണ്‍കുട്ടിയാണ് ഇപ്പോള്‍ ലോക ശ്രദ്ധ നേടും വിധം ഗവേഷകയായി മാറിയിരിക്കുന്നത് എന്നത് ശരാശരി പഠന നിലവാരം ഉള്ള കുട്ടികള്‍ക്കും പ്രചോദനമായി മാറേണ്ടതാണ്.

സാധാരണ ബയോളജി ഇഷ്ടമുള്ള കുട്ടികള്‍ക്കും ജെനിറ്റിക്സില്‍ പൊതുവെ മാര്‍ക്ക് കുറയും എന്ന ട്രെന്‍ഡില്‍ പ്രിയങ്കയില്‍ ഒരു ജീനിയസിനെ തിരിച്ചറിയാന്‍ സ്‌കൂള്‍  കോളേജ് അധ്യാപകര്‍ക്കായതു ഇപ്പോള്‍ വൈദ്യശാസ്ത്ര രംഗത്തെ അപൂര്‍വ വഴിത്തിരിവിനും കാരണമാകുകയാണ്. അഥവാ വീട്ടിലെ നിര്‍ബന്ധത്തിനു വഴങ്ങി മെഡിക്കല്‍ പഠന വഴിയേ പോയിരുന്നെങ്കില്‍ ഒരു സാധാരണ ഡോക്ടര്‍ ആയി മാറുമായിരുന്ന പ്രിയങ്കയുടെ തലയ്ക്കു ഇപ്പോള്‍ വിലപറയുകയാണ് പ്രശസ്തമായ യൂണിവേഴ്‌സിറ്റികള്‍.

ഒടുവില്‍ ലണ്ടന്‍ ഇംപീരിയല്‍ കോളേജിന്റെ ഓഫര്‍ സ്വീകരിച്ചു സ്ത്രീകളുടെ വന്ധ്യതാ ചികിത്സയില്‍ തന്റെ ഗവേഷണം തുടരാന്‍ തീരുമാനിച്ചിരിക്കുകയാണ് പ്രിയങ്ക. അടുത്ത ഏതാനും ദിവസങ്ങള്‍ക്കകം പ്രിയങ്കയും ഭര്‍ത്താവും ഷെഫീല്‍ഡില്‍ നിന്നും ലണ്ടനിലെത്തും. പഠന വഴികളില്‍ കുട്ടികളെ അവരുടെ ഇഷ്ടത്തിന് വിട്ടാല്‍ ലോകം തന്നെ അവര്‍ മാറ്റിമറിച്ചേക്കും എന്ന സന്ദേശത്തിനു ഒരിക്കല്‍ കൂടി അടിവരയിടുകയാണ് പ്രിയങ്കയുടെ വിജയ നേട്ടം.

വഴി തിരിച്ചു വിട്ടത് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍
ഷെഫീല്‍ഡ് യൂണിവേഴ്‌സിറ്റിയിലെ മാസ്റ്റേഴ്‌സ് പഠനത്തിനിടയില്‍ കൂട്ടിമുട്ടിയ പ്രൊഫസര്‍ കോളിന്‍ ഡിബിങ്ക് ആണ് പ്രിയങ്കയുടെ ജീവിതം വഴി തിരിച്ചു വിട്ടത്. ക്ലാസ് നോട്ടുകള്‍ നോക്കുന്നതിനിടയില്‍ ഇനിയെന്താണ് പ്ലാന്‍ എന്ന ചോദ്യത്തില്‍ ഉത്തരമില്ലാതെ നിന്ന പ്രിയങ്കയ്ക്ക് രണ്ടു വഴികളാണ് പ്രൊഫ് കോളിന്‍ നിര്‍ദ്ദേശിച്ചത്. ഒന്ന് വേണമെങ്കില്‍ സാധാരണ ടെക്നിഷ്യന്‍ ആകാം. അതിനുള്ള യോഗ്യത നേടിക്കഴിഞ്ഞു. അതല്ലെങ്കില്‍ പേരെടുത്ത ഗവേഷകയാകാം. പ്രിയങ്കയുടെ ചിന്തകളില്‍ ഒരു ഗവേഷകയുടെ മട്ടും ഭാവവും തിരിച്ചറിഞ്ഞ പ്രൊഫ കോളിന്‍ തന്നെയാണ് സ്‌കോളര്‍ഷിപ്പിനായി സിംഗപ്പൂര്‍ യൂണിവേഴ്‌സിറ്റിയെ സമീപിച്ചതും അപേക്ഷ അയച്ചതും എല്ലാം.

എന്തിനു മികച്ച സി വി തയ്യാറാക്കുന്നതില്‍ പോലും കോളിന്റെ സഹായമുണ്ടായി. രണ്ടു വര്‍ഷം വീതം ഷെഫീല്‍ഡ് യൂണിവേഴ്‌സിറ്റിയും സിംഗപ്പൂര്‍ യൂണിവേഴ്സിറ്റിയുമാണ് പഠനത്തിനുള്ള പണം നല്‍കിയത്. സിംഗപ്പൂര്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യക്കാരനായ പ്രൊഫ് സുബിതാ റോയിയുടെ സഹായവും പ്രിയങ്കയ്ക്ക് മറക്കാനാകില്ല. നന്നായി സംസാരിക്കുന്ന പ്രിയങ്കയ്ക്ക് പിന്നീട് ഇരുവരും കുടുംബാംഗങ്ങളെ പോലെ ആയി മാറുകയും ചെയ്തു. ഇരുവരും തങ്ങളുടെ കുടുംബവും ഒത്താണ് കേരളത്തില്‍ നടന്ന പ്രിയങ്കയുടെ വിവാഹം കൂടാന്‍ എത്തിയതും.

പഞ്ഞിനാര് പോലെയുള്ള സിലിയയാണ് മനുഷ്യന്റെ ജാതകം കുറിക്കുന്നത്
കുട്ടികള്‍ ഉണ്ടായാല്‍ ജ്യോതിഷികള്‍ ജാതകം കുറിക്കുന്നത് ഹിന്ദു വിശ്വാസത്തില്‍ സാധാരണമാണ്. എന്നാല്‍ പ്രിയങ്കയുടെ പഠനം പരിശോധിച്ചാല്‍ അതിസൂക്ഷ്മങ്ങളായ സിലിയ എന്ന കോശങ്ങളാണ് മനുഷ്യന്റെ ജാതകം കുറിക്കുന്നത് എന്ന് നിസ്സംശയം പറയാം. കാരണം ഭ്രൂണം ജന്മമെടുക്കുന്ന ഓവറിയിലും ഫാലോപ്പിയന്‍ നാളിയിലും എല്ലാം ഏറെ സജീവമാണ് സിലിയ കോശങ്ങള്‍. പഞ്ഞിനാര് പോലെയുള്ള ഇവയുടെ താലോലിക്കലാണ് ഭ്രൂണത്തെ വളര്‍ച്ചയില്‍ സഹായിക്കുന്നത്. മാത്രമല്ല, കുഞ്ഞിന്റെ ശരീര ഘടന രൂപം പ്രാപിക്കുമ്പോള്‍ അവയവങ്ങള്‍ എവിടെയൊക്കെ ആയിരിക്കണം എന്നതില്‍ പോലും സിലിയ കോശങ്ങളുടെ പങ്കു ചെറുതല്ല.

ഹൃദയം അല്‍പം സ്ഥാനം തെറ്റിയാണ് രൂപം കൊള്ളുന്നതെങ്കില്‍ ഒന്നാം പ്രതി സിലിയ കോശങ്ങളാണ്. അണ്ഡത്തെയും ഭ്രൂണത്തെയും കൂട്ടിമുട്ടിക്കുന്നതിലും സിലിയ കോശങ്ങള്‍ പങ്കു വഹിക്കുന്നുണ്ട് എന്ന വസ്തുതയ്ക്കു മുന്നില്‍ നില്‍കുമ്പോള്‍ മഹാരൂപികളായ മനുഷ്യന്‍ വെറും കോശമായ സിലിയക്ക് മുന്നില്‍ നിസാരമായി മാറുകയാണ്. ജീവന്‍ രൂപം കൊള്ളുന്നതിലും പിന്നീട് മനുഷ്യനായി ഗര്‍ഭാശയത്തില്‍ പിറക്കുമ്പോഴും ഭൂമിയില്‍ ജീവിക്കുമ്പോള്‍ ശരീരത്തിനുള്ളിലും ഈ സിലിയ കോശങ്ങള്‍ വഹിക്കുന്ന പങ്കു തിരിച്ചറിയുമ്പോള്‍ അതിനെ നമസ്‌ക്കരിക്കേണ്ടി വരും.

ഗര്‍ഭാശയ രോഗങ്ങള്‍ക്കും ശ്വാസ കോശ രോഗങ്ങളിലും കണ്ടെത്തല്‍ പ്രധാനമായി മാറിയേക്കാം
പ്രിയങ്ക കണ്ടെത്തിയ സിലിയ സെല്ലുകളുടെ രൂപം കൊള്ളുന്നതില്‍ ജീനുകള്‍ വലിയ പ്രാധാന്യം വഹിക്കുന്നു എന്നത് ജെനിറ്റിക് എന്‍ജിനിയറിങ്ങിന് വലിയ സാധ്യതകളാണ് തുറന്നിടുന്നത്. അന്നനാളം ഉള്‍പ്പെടുന്ന എയര്‍ വേ എന്നറിയപ്പെടുന്ന പാളിയില്‍ നിറഞ്ഞു നില്‍ക്കുന്ന സിലിയ കോശങ്ങള്‍ അസ്മയുടെ രോഗകാരണത്തില്‍ പ്രധാന റോള്‍ വഹിക്കുന്നുണ്ട് എന്നാണ് നിഗമനം. തലച്ചോറില്‍ നിറയെയുള്ള സിലിയ കോശങ്ങളുടെ പണിമുടക്ക് തലക്കകത്തു നീര് കെട്ടുന്ന അപൂര്‍വ അവസ്ഥക്ക് കാരണമാകും.

ഗര്‍ഭാശയത്തില്‍ സിലിയ ഉണ്ടാക്കുന്ന കുഴപ്പങ്ങളാണ് വന്ധ്യതയുടെ പ്രധാന കാരണമായി ആധുനിക ശാസ്ത്ര ലോകം വിലയിരുത്തുന്നത്.  ഇത്തരത്തില്‍ ഈ പഞ്ഞിനാര് കോശങ്ങള്‍ ഉണ്ടാകുന്ന കുഴപ്പങ്ങള്‍ അനവധിയാണ്. ഇവയെ ഒന്ന് മെരുക്കാനുള്ള പഠന വഴികളിലാണ് പ്രിയങ്ക. ആദ്യം കോശങ്ങളുടെ സ്വഭാവത്തെ കുറിച്ച് പഠനം നടത്തി അവയുടെ രീതികള്‍ മനസിലാക്കിയ പ്രിയങ്കയ്ക്ക് തുടര്‍ന്നുള്ള ഗവേഷണങ്ങളിലും നേട്ടം ആവര്‍ത്തിക്കാനായാല്‍ ജനകോടികളുടെ ദുരിതത്തിന് കൂടിയാകും പരിഹാരമാകുക. ഇഎംപീരിയല്‍ കോളേജില്‍ മൂന്നു വര്‍ഷത്തെ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലാണ് ഈ മിടുക്കിയുടെ നിയമനം.

ദുബായില്‍ എന്‍ജിനിയര്‍ ആയിരുന്ന ഭഗവല്‍ പ്രസാദ് ഭാരതാണ് പ്രിയങ്കയുടെ ഭര്‍ത്താവ്. അദ്ദേഹം ഇപ്പോള്‍ ബ്രിസ്റ്റോളില്‍ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ എന്‍ജിനീയറായി ജോലി ചെയ്യുകയാണ്. മകളുടെ പഠനം സുരക്ഷിത വഴിയില്‍ എത്തിച്ചേര്‍ന്നതയോടെ കൃഷി കാര്യങ്ങള്‍ നോക്കി സ്വസ്ഥമായി ജീവിക്കാന്‍ അച്ഛനും അമ്മയും കേംബ്രിഡ്ജ് ജീവിതം അവസാനിപ്പിച്ചു തിരികെ നാട്ടില്‍ എത്തിയിരിക്കുകയാണ്. മല്ലപ്പള്ളി കുളത്തൂര്‍ കുറിച്ചിയിലെ അനുജന്‍ കൃഷ്ണ പിള്ളയുടെയും ഇന്ദിര ദേവിയുടെയും ഏക മകളാണ് പ്രിയങ്ക. മകളെ ഒരുപാട് മിസ് ആകുമ്പോള്‍ എല്ലാ വര്‍ഷവും ഏതാനും മാസത്തേക്ക് അച്ഛനും അമ്മയും ഇംഗ്ലണ്ടില്‍ എത്തും. ഒരു യുകെ മലയാളി കുടുംബം സ്വന്തമാക്കിയ ഈ നേട്ടം യുകെയിലെ മുഴുവന്‍ മലയാളികള്‍ക്കും അഭിമാനിക്കാന്‍ കൂടി കാരണമാകുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category