1 GBP = 97.60 INR                       

BREAKING NEWS

സ്വത്ത് കൈക്കലാക്കി മകന്‍ ഉപേക്ഷിച്ച അമ്മയെ സംരക്ഷിച്ചത് അഞ്ച് വര്‍ഷത്തോളം; രോഗാവസ്ഥയില്‍ ആരും ഏറ്റെടുക്കാതിരുന്ന ഹൃദ്രോഗിയായ സ്ത്രീക്ക് തണലേകിയതും അമ്മ; പ്രളയം കേരളത്തെ മുക്കിയപ്പോള്‍ ഏറ്റെടുത്തത് ഒരു കുടുംബത്തെ; വിസ തട്ടിപ്പിന് ഇരയായ രണ്ട് പെണ്‍കുട്ടികള്‍ക്കും ജോലി ലഭിച്ചത് ദുബായ് ഹോസ്പിറ്റലിലെ നഴ്സായ ശോഭന ജോര്‍ജ്ജിന്റെ ഇടപെടലിലൂടെ; യുഎഇയിലെ എയ്ഞ്ചല്‍ അവാര്‍ഡിന് അമ്മയെ നാമനിര്‍ദ്ദേശം ചെയ്തതിന്റെ കാരണം വിശദീകരിച്ച് മകന്‍ റോജിന്‍ ജേക്കബ് ജോര്‍ജ്ജ്

Britishmalayali
kz´wteJI³

ദുബായ്: ഭൂമിയിലെ മാലാഖമാരെ ആദരവിന്റെ പൊന്‍കിരീടമണിയിക്കുന്ന ചടങ്ങ് ഇന്ന് നടക്കുമ്പോള്‍ എയ്ഞ്ചല്‍ അവാര്‍ഡിന് സ്വന്തം അമ്മയെ നാമനിര്‍ദ്ദേശം ചെയ്തിരിക്കുകയാണ് റോജിന്‍ ജേക്കബ് ജോര്‍ജ്ജ്. എന്തുകൊണ്ടാണ് സ്വന്തം അമ്മയെ പുരസ്‌കാരത്തിനായ് നാമനിര്‍ദ്ദേസം ചെയ്തതെന്ന ചോദ്യത്തിന് റോജിന്‍ ഉത്തരം പറയും. സ്വന്തം അമ്മയായതുകൊണ്ട് മാത്രമല്ല, ശോഭന ജോര്‍ജ്ജ് എന്ന ദുബായ് ഹോസ്പിറ്റലിലെ നഴ്സിന്റെ മനുഷ്യ സ്നേഹം അടുത്ത് നിന്ന് കണ്ടും അനുഭവിച്ചും അറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് എയ്ഞ്ചല്‍ അവാര്‍ഡിന് അമ്മയെ നാമനിര്‍ദ്ദേശം ചെയ്തത്.

'അമ്മ പലരെയും സഹായിക്കുന്നത് കണ്ടാണ് ഞാന്‍ വളര്‍ന്നത്. വീട്ടില്‍ വരെ ആളുകളെ താമസിപ്പിച്ച് അമ്മ ശുശ്രൂഷിക്കുന്നുണ്ട്. വൃക്ക ദാനം ചെയ്യാന്‍ സമ്മതിച്ചിരിക്കുകയാണ്. അങ്ങനെയുള്ള അമ്മയെ എയ്ഞ്ചല്‍ അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യണമെന്നു തോന്നി'-ദുബായ് ഹോസ്പിറ്റലിലെ നഴ്സായ അമ്മ ശോഭന ജോര്‍ജിനെ എയ്ഞ്ചല്‍ അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്തതിന്റെ കാരണം മകന്‍ പറഞ്ഞു. ഹൃദ്രോഗിയായ ഒരു സ്ത്രീയെ വീട്ടില്‍ നിര്‍ത്തി അമ്മ ശുശ്രൂഷിച്ചതാണ് റോജിന്റെ മനസ്സിലെ ഏറ്റവും നല്ല ചിത്രം. മാര്‍ത്തോമ്മാ പള്ളിയില്‍ വച്ച് പരിചയമുള്ള യുവതിയായിരുന്നു അത്.

പക്ഷേ രോഗാവസ്ഥയില്‍ ആരും ഏറ്റെടുക്കാനുണ്ടായിരുന്നില്ല. രണ്ടു മാസത്തോളം വീട്ടില്‍ പരിചരണവും നല്‍കി, നാട്ടിലേക്കയച്ചു. കുടുംബപ്രശ്നം കാരണം ആത്മഹത്യയ്ക്കു ശ്രമിച്ച ഒരു യുവതിക്ക് അഭയം നല്‍കിയതാണു മറ്റൊരു സംഭവം. ഭര്‍ത്താവുമായുള്ള പ്രശ്നം രമ്യതയിലാക്കിയതും ശോഭന തന്നെ. തങ്ങളുടെ വീട്ടില്‍ ഇങ്ങനെ താമസിച്ചവര്‍ ഏറെയാണെന്നും റോജിന്‍ പറഞ്ഞു. സ്വത്തു കൈക്കലാക്കിയ ശേഷം മകന്‍ ഉപേക്ഷിച്ച അമ്മയ്ക്കായി ശോഭന പൊലീസ് സ്റ്റേഷനില്‍ കയറിയ കഥയും റോജിന്‍ പറഞ്ഞു. നാട്ടിലായിരിക്കുമ്പോഴാണു സംഭവം. 5 വര്‍ഷത്തോളം ആ സ്ത്രീയെ വീട്ടില്‍ താമസിപ്പിച്ചു. പിന്നീട് അവരുടെ മകന്റെ മക്കള്‍ വന്നു കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.

കേരളത്തെ മുക്കിയ പ്രളയത്തില്‍ വീടു നഷ്ടപ്പെട്ട ഇടുക്കി പന്ന്യാര്‍കുട്ടിയിലെ ദമ്പതികളെയും ശോഭന ഏറ്റെടുത്തു. നാലംഗ കുടുംബത്തെ സ്വന്തം വീട്ടില്‍ കൊണ്ടുവന്നു താമസിപ്പിച്ച ശേഷം അവര്‍ക്ക് സ്ഥലം വാങ്ങി വീടു വച്ചു നല്‍കി. ഭര്‍ത്താവ് ഉപേക്ഷിച്ച യുവതിയെ തയ്യല്‍ പഠിപ്പിക്കാന്‍ മുന്‍കയ്യെടുത്ത ശോഭന അവരെ ഗള്‍ഫിലേക്കു കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ്. ഈ മാസത്തോടെ അവരെത്തും.

വീസ തട്ടിപ്പിന് ഇരയായി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിലെത്തിയ രണ്ടു പെണ്‍കുട്ടികള്‍ക്കും ശോഭന ഇടപെട്ട് ജോലി വാങ്ങി നല്‍കിയിട്ടുണ്ട്. ആശുപത്രിയില്‍ ഡയാലിസിസ് വാര്‍ഡിലുള്ളവര്‍ക്കും ശോഭന സാന്ത്വനത്തിന്റെ പര്യായമാണ്. പ്രതിഫലം ആഗ്രഹിക്കാതെ ചെയ്യുന്ന സേവനങ്ങള്‍ക്ക് പക്ഷേ നിറയെ അനുഗ്രഹങ്ങള്‍ തിരികെക്കിട്ടുമെന്ന വിശ്വാസക്കാരിയാണ് ശോഭന. ആ വിശ്വാസമാണ് അമ്മയുടെ കരുത്തെന്ന് മകന്‍ റോജിനും പറയുന്നു.

യുഎഇയിലെ കാല്‍ ലക്ഷത്തിലധികം വരുന്ന നഴ്സുമാരില്‍ നിസ്വാര്‍ഥ സേവനം കൊണ്ടു രോഗികളുടെ ഹൃദയങ്ങളില്‍ ഇടം കണ്ടെത്തിയവരെ ആദരിക്കാനാണ് മത്സരം നടത്തുന്നത്. ഇന്ന് ദുബായ് താജ് ഹോട്ടലില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ മലയാളികളില്‍നിന്നും ഫിലിപ്പീന്‍സില്‍നിന്നുമുള്ള വിജയികളെ തിരഞ്ഞെടുക്കും. സ്വര്‍ണാഭരണത്തിനും വീട്ടുപകരങ്ങള്‍ക്കും പുറമേ ഒരു ലക്ഷം രൂപയും സമ്മാനമായി നല്‍കും. അവാര്‍ഡിനായി ആര്‍ക്കും പേര് നിര്‍ദ്ദേശിക്കാന്‍ ജൂലൈ ആറ് വരെ അവസരം ഉണ്ടായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category