1 GBP = 87.50 INR                       

BREAKING NEWS

കാലിക്കറ്റ് യൂണിവേഴ്സിറ്റി മന:ശാസ്ത്ര വിഭാഗം മുന്‍ മേധാവി ഡോ. ജോണ്‍ ബേബി അന്തരിച്ചു; വിട പറഞ്ഞത് സ്വാഭാവിക രോഗമുക്തി ക്യാമ്പുകളുടെ പ്രയോക്താവ്; സംസ്‌കാര ചടങ്ങുകള്‍ നാളെ രാവിലെ സ്വവസതിയില്‍

Britishmalayali
kz´wteJI³

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്സിറ്റി മന:ശാസ്ത്ര വിഭാഗം മുന്‍ മേധാവി ഡോ. ജോണ്‍ ബേബി അന്തരിച്ചു. പ്രകൃതിചികിത്സയിലെ ഓര്‍ത്തോപ്പതി തത്വത്തിന്റെ അടിസ്ഥാനത്തില്‍ പ്രചുരപ്രചാരം നേടിയ സ്വാഭാവിക രോഗമുക്തി (മനോപോഷണ രോഗമുക്തി) ക്യാമ്പുകളുടെ പ്രയോക്താവായിരുന്നു ഡോ. ജോണ്‍ ബേബി. 71 വയസ്സായിരുന്നു. ഇന്ന് വെളുപ്പിന് 2.30 ന് മലപ്പുറം തേഞ്ഞിപ്പാലം കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കു സമീപം വില്ലൂന്നിയാല്‍ പാറയില്‍ ചോലക്കാട് വീട്ടില്‍ വച്ചായിരുന്നു മരണം സംഭവിച്ചത്. ശവസംസ്‌ക്കാരം നാളെ രാവിലെ സ്വവസതിയില്‍ നടക്കും.

50,000ല്‍ പരം കോപ്പികള്‍ വിറ്റഴിച്ച 'ഏതു രോഗവും മാറ്റുവാന്‍ പോഷണം ശരിയാക്കിയാല്‍ മതി' എന്ന പുസ്തകത്തിനു പുറമേ 100ല്‍ പരം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. 28ല്‍ പരം അന്താരാഷ്ട്ര സെമിനാറുകളില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് വിഷയാവതരണം നടത്തിയിട്ടുണ്ട്. സൈക്കോ ന്യൂട്രീഷന്‍ സംബന്ധിയായ ഇരുപതോളം പി.എച്ച്.ഡി, എം.ഫില്‍, എം.എസ്.സി ഗവേഷണങ്ങള്‍ സൂപ്പര്‍വൈസ് ചെയ്തിട്ടുണ്ട്. പഞ്ചപോഷണ രോഗമുക്കിയെ സംബന്ധിച്ച ഗവേഷണം തുടര്‍ന്നു വന്നിരുന്നു. Psychology in Social Action എന്ന അന്താരാഷ്ട്ര ജേര്‍ണലിന്റെ പത്രാധിപരായിരുന്നു.

1948 ഏപ്രില്‍ 30ന് കോട്ടയം എരുമേലിയില്‍ സി.എസ്ഐ സഭാ പ്രവര്‍ത്തകനായിരുന്ന പി.എ. ജോണ്‍ (തൃക്കോതമംഗലം, പുതുപ്പള്ളി), ഏലി ജോണ്‍ (മുതലപ്ര, മല്ലപ്പള്ളി) എന്നിവരുടെ മകനായി ജനിച്ചു. ഭാര്യ വി. പാര്‍വതി അമ്മാള്‍. സനത് ബേബിജോണ്‍ (റിയാ ട്രാവല്‍സ്, കോഴിക്കോട്), ശ്രുതി പാര്‍വ്വതി എന്നിവര്‍ മക്കളാണ്. ജിഷാ ടിങ്കു, ഡോ. നിഷാന്ത് എന്നിവരാണ് മരുമക്കള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category