1 GBP = 94.20 INR                       

BREAKING NEWS

ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നത് എന്ന് സുപ്രീംകോടതിക്ക് ചോദിക്കേണ്ടി വരുന്ന സാഹചര്യം എങ്ങനെയാണ് ഉണ്ടായത്? എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട ഒരു ജനതക്ക് പരമോന്നത നീതി പീഠം ആശ്വാസമാവുമ്പോള്‍ ഉള്ള പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല..

Britishmalayali
kz´wteJI³

രാജ്യത്ത് ഇപ്പോള്‍ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്? ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച് ക്ഷോഭത്തോടുകൂടി ചോദിച്ചതാണ്. ആ ചോദ്യം 130 കോടി ജനങ്ങളുടെ ഹൃദയത്തിലേക്കുള്ള ഒളിയമ്പായിരുന്നു. എന്താണ് ഈ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ ഒരു എംഎല്‍എ ബലാത്സംഗം ചെയ്യുന്നു. ആ ബലാത്സംഗ വിവരം പുറത്തുപറയാതിരിക്കാന്‍ ആ പെണ്‍കുട്ടിയെ തീര്‍ത്തുകളയുന്നതിന് വേണ്ടി എംഎല്‍എയും കൂട്ടാളികളും രംഗത്തിറങ്ങുന്നു. ബലാത്സംഗത്തിനിരയായ ആ പെണ്‍കുട്ടിയുടെ പിതാവ് ഈ വിവരവുമായി പൊലീസ് സ്റ്റേഷനുകള്‍ കയറിഇറങ്ങുമ്പോള്‍ പിതാവിന്റെ പേരില്‍ കള്ളക്കേസ് എടുത്ത് ജയിലിലടക്കുന്നു.

നീതി തേടി മുഖ്യമന്ത്രിയുടെ വസതിയുടെ മുന്നിലേക്ക് പോകുമ്പോള്‍ അവിടെ വെച്ച് അറസ്റ്റ് ചെയ്ത് തടവിലാക്കുന്നു. ഒടുവില്‍, പൊലീസുകാര്‍ നിഷ്ഠുരം ഇടിച്ചും ചവിട്ടിയും കുത്തിയും കൊന്ന് കളയുന്നു. എന്നിട്ടോ, ആ കേസിന് സാക്ഷി പറയേണ്ട രണ്ട് പേരെ പലപ്പോഴായി ദുരൂഹ സാഹചര്യത്തില്‍ കൊന്ന് തള്ളുന്നു. എന്നിട്ടും നീതിക്ക് വേണ്ടി പോരാടുന്ന പെണ്‍കുട്ടിയേയും ആ പെണ്‍കുട്ടിക്കൊപ്പം സര്‍വതും ത്യജിച്ച് നില്‍ക്കുന്ന അഭിഭാഷകനെയും മറ്റ് ബന്ധുക്കളെയും ഇല്ലാതാക്കുന്നതിന് വേണ്ടി വാഹനാപകടം സൃഷ്ടിക്കുന്നു.

ഒരു കൂറ്റന്‍ ലോറി പാഞ്ഞുവന്ന് പെണ്‍കുട്ടി യാത്ര ചെയ്തിരുന്ന കാറിനെ നിശ്ശേഷം ഇടിച്ച് തെറിപ്പിക്കുമ്പോള്‍, ജീവന്‍ പൊലിഞ്ഞ് പറന്ന് പോകുമ്പോള്‍ നഷ്ടമാകുന്നത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയോടും പൊലീസ് സംവിധാനത്തോടും ഭരണകൂടത്തോടുമുള്ള വിശ്വാസമാണ്. ആ ബലാത്സംഗവും ഈ കൊലപാതകങ്ങളും നിഷ്ഠൂരമായ ഈ പ്രവര്‍ത്തികളും ഒക്കെ ചെയ്തത് നാടുഭരിക്കുന്ന ബിജെപി എന്ന് പറയുന്ന പാര്‍ട്ടിയുടെ ഒരു എംഎല്‍എയും ആ എംഎല്‍എയുടെ ഗുണ്ടകളുമാണ് എന്നോര്‍ക്കണം. ആ എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് പോലും ഇപ്പോള്‍, സുപ്രീംകോടതി ഈ നാട്ടില്‍ എന്താണ് സംഭവിക്കുന്നത് എന്ന് ചോദിച്ച ശേഷം മാത്രമാണ്. എന്തൊരു അനീതിയാണ് ആ പെണ്‍കുട്ടിക്ക് സംഭവിച്ചത്. ഇന്ന ലഖ്നൗവിലെ ആശുപത്രിയിലെ വെന്റിലേറ്ററില്‍ ജീവന് വേണ്ടി യാചിച്ചുകൊണ്ട് കഴിയുന്ന ആ പെണ്‍കുട്ടിക്ക് ആദ്യമായി ആശ്വാസത്തിന്റെ ഒരു വാക്ക് കിട്ടിയിരിക്കുന്നു. അത് മനസ്സിലാക്കുന്നതിനുള്ള അറിവോ വിവേകമോ ബോധമോ ഇപ്പോള്‍ ആ കുട്ടിക്ക് ഉണ്ടായി എന്ന് വരില്ല.


എന്നിട്ടും സുപ്രീംകോടതി ആ പെണ്‍കുട്ടിയുടെ കുടുംബത്തിന് 25ലക്ഷം രൂപ നല്‍കാന്‍ യുപി സര്‍ക്കാരിനോട് കല്‍പ്പിച്ചിരിക്കുകയാണ്. മാത്രമല്ല, പ്രത്യേക വിമാനത്തില്‍ പെണ്‍കുട്ടിയെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നു. ഒപ്പം ലഖ്നൗവില്‍ നിന്നും കേസ് മാറ്റി ഡല്‍ഹിയിലേക്കാക്കണം. അതിനുള്ള ചെലവുകള്‍ സര്‍ക്കാര്‍ തന്നെ വഹിക്കണം. പെണ്‍കുട്ടിക്ക് ആവശ്യമായ അത്രയും സംരക്ഷണം നല്‍കണം. അങ്ങനെ ഒരു ലൈംഗിക ആരോപണക്കേസിലെ ഇരക്ക് ലഭിക്കാവുന്ന പരമാവധി ആനുകൂല്യങ്ങള്‍ സുപ്രീംകോടതി കല്‍പ്പിച്ചിരിക്കുന്നു. ആ പെണ്‍കുട്ടി ജീവിതത്തിലേക്ക് മടങ്ങിവരട്ടെ, അവള്‍ക്ക് നീതി ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാന്‍ മാത്രമേ കഴിയൂ. എന്നാല്‍, കൈവിട്ടുപോയി എന്ന് ഉറപ്പുള്ളതുകൊണ്ട് അവളെ വിമാനത്തില്‍ കയറ്റി ഡല്‍ഹിക്ക് കൊണ്ടുപോകുന്നതിന് മുമ്പ് തന്നെ ആരെങ്കിലും ആശുപത്രിയില്‍ നുഴഞ്ഞ് കയറി കൊന്നു കളഞ്ഞാല്‍ പോലും അത്ഭുതപ്പെടേണ്ടതില്ല. അത്രമേല്‍ കരുത്തന്മാരാണ് പ്രതിസ്ഥാനത്ത് നില്‍ക്കുന്നത്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category