1 GBP = 87.20 INR                       

BREAKING NEWS

റോറി ബേണ്‍സിന് കന്നി സെഞ്ച്വറി; ആഷസ് ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മേല്‍ക്കൈ; ഒന്നാമിന്നിങ്സില്‍ 6 വിക്കറ്റ് ശേഷിക്കെ 17 റണ്‍സ് മാത്രം പിന്നില്‍; ജോ റൂട്ടിന് അര്‍ധ സെഞ്ച്വറി; ഓസീസ് ബാറ്റിങ്ങില്‍ തിളങ്ങിയത് സ്റ്റീവ് സ്മിത് മാത്രം; ഓസ്ട്രേലിയ 284 ഓള്‍ ഔട്ട്; രണ്ടാം ദിനം സ്റ്റംപ്സ്: ഇംഗ്ലണ്ട് 267-4

Britishmalayali
kz´wteJI³

എഡ്ജ്ബാസ്റ്റണ്‍: ആഷസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ശക്തമായ നിലയിലേക്ക്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നേടിയ 284 റണ്‍സിന് മറുപടിയായി രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 267 എന്ന നിലയിലാണ്. ഓസീസ് സ്‌കോറിനെക്കാള്‍ വെറും 17 റണ്‍സ് മാത്രം പിന്നിലാണ് ഇംഗ്ലണ്ട്. സെഞ്ച്വറി നേടിയ ഓപ്പണര്‍ റോറി ബേണ്‍സ് 125*(282) ബെന്‍ സ്റ്റോക്സ് 38*(71) എന്നിവരാണ് ക്രീസില്‍. ഓസ്ട്രേലിയക്ക് വേണ്ടി ജെയിംസ് പാറ്റിന്‍സണ്‍ രണ്ടും പീറ്റര്‍ സിഡില്‍ പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

തന്റെ രണ്ടാം ടെസ്റ്റ് കളിക്കുന്ന ജെയ്‌സണ്‍ റോയ് 10(22) അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ജോ റൂട്ട് 57(122) ജോ ഡെന്‍ലി 18(36) ജോസ് ബട്ലര്‍ 5(10) എന്നിവരുടെ വിക്കറ്റാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. റൂട്ടിനെ സ്വന്തം പന്തില്‍ പിടിച്ച് പീറ്റര്‍ സിഡില്‍ പുറത്താക്കിയപ്പോള്‍ ജെയിംസ് പാറ്റിന്‍സണാണ് റോയിയെയും ഡെന്‍ലിയേയും പുറത്താക്കിയത്. ബട്ലറെ കമ്മിന്‍സ് പുറത്താക്കി. നാലിന് 194 എന്ന നിലയില്‍ ഇംഗ്ലണ്ട് അല്‍പ്പം ഒന്ന് പതറിയപ്പോള്‍ ബേണ്‍സിന് കൂട്ടായി എത്തിയതാണ് സ്റ്റോക്സ്. പിന്നീട് കൂടുതല്‍ നഷ്ടമില്ലാതെ ഇംഗ്ലണ്ട് കളി അവസാനിപ്പിക്കുകയും ചെയ്തു

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 80.4 ഓവറില്‍ 284 റണ്‍സ് നേടിയപ്പോള്‍ എല്ലാവരും പുറത്തായിരുന്നു. 16 ഫോറും രണ്ട് സിക്‌സും സഹിതം സെഞ്ച്വറി നേടിയ മുന്‍ നായകന്‍ സ്റ്റീവ് സ്മിത് 144(219) ആണ് ഓസ്‌ട്രേലിയയെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. ഒരവസരത്തില്‍ 40 ഓവറില്‍ 122ന് എട്ട് എന്ന നിലയിലായിരുന്ന ഓസ്‌ട്രേലിയയെ ഒന്‍പതാം വിക്കറ്റില്‍ പീറ്റര്‍ സിഡില്‍ 44(85) സ്മിത് സഖ്യം നേടിയ 88 റണ്‍സും നേഥന്‍ ലയണ്‍ 12(26) സ്മിതുമൊത്ത് അവസാന വിക്കറ്റില്‍ നേടിയ 74 റണ്‍സ് എന്നീ കൂട്ടുകെട്ടുകളാണ് 284 വരെ എത്തിച്ചത്.

പന്ത് ചുരണ്ടല്‍ വിവാദത്തിനവ് ശേഷമുള്ള ടെസ്റ്റ് മാച്ച് ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് സ്മിതി ആഘോഷമാക്കിയപ്പോള്ഡ സമാനഗതിക്കാരനായ ഡേവിഡ് വാര്‍ണര്‍ 2(14) നിരാശപ്പെടുത്തി. വിലക്ക് നേരിട്ട മറ്റൊരു താരവും വാര്‍ണറുടെ സഹ ഓപ്പണറുമായിരുന്ന കാമറൂണ്‍ ബാന്‍ക്രോഫ്റ്റിന് 8(25) റണ്‍സ് മാത്രമെ നേടാന്‍ കഴിഞ്ഞുള്ളു.

ഉസ്മാന്‍ ഖ്വാജ 13(23) ട്രാവിസ് ഹെഡ് 35(61) മാത്യു വെയ്ഡ് 1(5) നായകന്‍ ടിം പെയിന്‍ 5(14) ജെയിംസ് പാറ്റിന്‍സണ്‍ 0(2) പാറ്റ് കമ്മിന്‍സ് 5(10) എന്നിങ്ങനൊയിരുന്നു മറ്റ് ബാറ്റ്‌സ്മാന്മാരുടെ സംഭാവന. സ്‌ട്രൈക്ക് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ നാല് ഓവര്‍ മാത്രം എറിഞ്ഞ് പരിക്ക് കാരണം മടങ്ങിയപ്പോള്‍ സ്റ്റുവര്‍ട്ട് ബ്രോഡ് (22.4-4-86-5) ക്രിസ് വോക്‌സ് (21-2-58-3) എന്നിവര്‍ ചേര്‍ന്നാണ് ഓസീസ് നിരയെ തകര്‍ത്തത്. ബെന്‍ സ്റ്റോക്‌സ് (18-1-77-1) മൊയീന്‍ അലി (13-3-42-1) എന്നിങ്ങനെയാണ് വിക്കറ്റ് വീഴ്ത്തിയ മറ്റ് ബൗളര്‍മാരുടെ പ്രകടനം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category