1 GBP = 94.00 INR                       

BREAKING NEWS

ജേക്കബ് തോമസിനെ പോലെയുള്ളവരെ പുറത്ത് നിര്‍ത്തി എട്ട് വര്‍ഷം മുമ്പ് റിട്ടയര്‍ ചെയ്തവര്‍ക്കും ചീഫ് സെക്രട്ടറി റാങ്കില്‍ പണി നല്‍കുന്ന സര്‍ക്കാര്‍; തിരിച്ചടി കിട്ടാതിരിക്കാന്‍ 80 കഴിഞ്ഞ റിട്ടയേര്‍ഡ് ജഡ്ജിമാര്‍ക്ക് കമ്മിഷന്‍ പദവി നല്‍കും; നട്ടെല്ലുള്ളവരെ കടലകൊറിക്കാന്‍ നിയമിച്ച് വാഴപിണ്ടങ്ങളെ വാനോളം ഉയര്‍ത്തും; ഇഷ്ടക്കാര്‍ക്ക് വേണ്ടി ഇല്ലാത്ത തസ്തിക ഉണ്ടാവാന്‍ ഞൊടിയിട; ധൂര്‍ത്ത് എന്ന പദത്തിന്റെ പര്യായമായി ഖജനാവ് തുറന്നിട്ട് വെട്ടിവിഴുങ്ങുന്ന പിണറായിയോട്

Britishmalayali
kz´wteJI³

മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര ചെയ്യുന്നത് നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടോ? ഒന്നു കാണേണ്ടതാണ്. മിനിറ്റുകള്‍ക്ക് മുന്‍പ് സിഗ്‌നലുകള്‍ ഓഫ് ആക്കും. നാല് വശത്തും എല്ലാ യാത്രക്കാരെയും തടഞ്ഞ് നിര്‍ത്തും ഞൊടിയിടയില്‍ പല വാഹനങ്ങള്‍ പാഞ്ഞ് പോകുന്നത് കാണാം. പൊലീസിന്റെ ലൈറ്റിട്ട വാഹനങ്ങള്‍ക്ക് ഇടയിലൂടെ മുഖ്യമന്ത്രിയുടെ ഒന്നാം നമ്പര്‍ കാറും പാഞ്ഞെത്തും.ഒപ്പം വലിയ ഒരു ഇടിവണ്ടി ഉണ്ടാകും, മെഡിക്കല്‍ സൗകര്യങ്ങളോട് കൂടി ഒരു ആംബുലന്‍സ് ഉണ്ടായിരിക്കും. ഇങ്ങനെ ഒരു കാഴ്ച കേരളത്തില്‍ നിങ്ങള്‍ക്ക് കാണേണ്ടി വന്നിട്ടില്ല. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഇത്തരംലആരോപണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അന്നൊന്നും ഇത്രയും വിവിഐപി പ്രതീതി ഉണ്ടാക്കിയിരുന്നില്ല.

എന്തിന് മുഖ്യമന്ത്രിയെ കുറിച്ച് പറയുന്നു. ഒരു പദവിയുമില്ലാത്ത കോടിയേരി ബാലകൃഷ്ണന്‍ പോലും ഒരു പൈലറ്റ് വാഹനത്തിന്റെ അകമ്പടിയോടെയാണ് യാത്ര. ഈ പൈലറ്റ് വാഹനം ഇടിച്ച് അപകടം ഉണ്ടാക്കിയ ആള്‍ക്കും കൊടുത്തു ചികിത്സിക്കാന്‍ ലക്ഷങ്ങള്‍ അതും ദുിതാശ്വാസ ഫണ്ടില്‍ നിന്ന്. ഇതാണ് കേരളത്തില്‍ ഇപ്പോള്‍ ഉള്ള ഒരു രീതി. മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിന്ന് കോട്ടയം വരെ പോയാല്‍ റോഡിന് ഇരുവശവും എല്ലാ ട്രാഫിക് സിഗ്‌നലുകളും കുറച്ച് നേരത്തേക്ക് മിഴിയടക്കും എല്ലാ പൊലീസ് സ്റ്റേഷനിലേയും പൊലീസുകാര്‍ വഴിയില്‍ പാറാവ് നില്‍ക്കും. ഇന്ത്യയില്‍ ഇങ്ങനെ അധികാരം കാണിക്കുന്ന ഒരു മുഖ്യമന്ത്രി മുന്‍പ് ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് തന്നെ പറയേണ്ടി വരും.

ഈ ഒരു യാത്ര കൊണ്ട് എത്രയാണ് സര്‍ക്കാര്‍ ഖജനാവിന് നഷ്ടം വരുന്നത് എന്ന് ആരും ചോദിക്കരുത്. ഈ സര്‍ക്കാരും ഇതിലെ മന്ത്രിമാരും പൊടിച്ച് തീര്‍ക്കുന്ന ലക്ഷങ്ങളുടെ കണക്ക് എടുത്താല്‍ മുഖ്യമന്ത്രിയുടെ ചിലവൊന്നും ഒരു ചിലവേ അല്ല. മസാല ബോണ്ട് എന്ന് പേരിട്ട് തോമസ് ഐസക്കിന്റഎ തലയിലുദിച്ച ഏതൊ ഒരു വിഡ്ഢിത്തത്തിന് വേണ്ടി മുഖ്യമന്ത്രി ഭാര്യ സമേതം ഇംഗ്ലണ്ട് മാത്രമല്ല യൂറോപ്പിലെ നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ സ്വകാര്യ സുരക്ഷ വരെ ഒരുക്കിയിരുന്നു. അവിടുത്തെ പ്രധാനമന്ത്രി പോലും സുരക്ഷയില്ലാതെയാണ് നടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാളായ ദുബായ് ഭരണാധികാരി പോലും അവിടെ ബര്‍മുഡ ധരിച്ച് ഭാര്യയുടെ കയ്യില്‍ പിടിച്ച് തെരുവിലൂടെ നടക്കും. പക്ഷേ സാക്ഷാല്‍ പിണറായി വിജയന് സുരക്ഷ ഒരുക്കാന്‍ എന്റേയും നിങ്ങളുടേയും നികുതിപ്പണത്തില്‍ നിന്നാണ് ചെലവാക്കിയിരിക്കുന്നത്.

മഹാ ധൂര്‍ത്തിന്റെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഇനി ഇന്നത്തെ പത്രം മാത്രം എടുത്ത് നോക്കുക. നിയമസഭ മന്ദിരത്തോട് ചേര്‍ന്ന് താല്‍ക്കാലികമായി ഒരു അതിഥി മന്ദിരം തീര്‍ക്കുന്നു. മുഖ്യമന്ത്രിയുടേയും തോമസ് ഐസക്കിന്റേയും ചെവിയില്‍ ലോക കേരള സഭ എന്ന മണ്ടന്‍ ആശയം ഒഴിച്ചുകൊടുത്തതിന്റെ അടുത്ത പടിയായി പ്രതിനിധികള്‍ക്ക് താല്‍ക്കാലികമായി താമസിക്കുന്നതിന് വേണ്ടിയാണ്. അവിടെ സ്ഥിരമായി ഒരു നിര്‍മ്മാണം സാധ്യമല്ല. നിയമസഭ പരിസരത്ത് അത് നിയമവിരുദ്ധമാണ്. അതുകൊണ്ടാണ് രണ്ടരക്കോടി ചിലവഴിച്ച് ഒരു താല്‍ക്കാലിക മന്ദിരം പണിയുന്നു. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണ രൂപം വീഡിയോയില്‍ കാണുക

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category