1 GBP = 91.50 INR                       

BREAKING NEWS

വിവാഹം കഴിഞ്ഞ അബുദാബി ക്കാരി! ആഗ്രഹിച്ചത് കേരളത്തിലെ ഉന്നതരുടെ അടുത്ത സുഹൃത്താകാന്‍; മോഡലായി തിളങ്ങിയതും സ്വപ്ന സമാനമായ സൗഹൃദങ്ങളുടെ കാവല്‍ക്കാരിയാകാന്‍; ശ്രീറാം വെങ്കിട്ടരാമനൊപ്പം ഉണ്ടായിരുന്നത് മലയാളിയായ പ്രവാസി യുവതി തന്നെ; ആഘോഷിച്ചത് കൂട്ടുകാരന്റെ പഠനം കഴിഞ്ഞുള്ള മടങ്ങി വരവും; നിവര്‍ത്തിയില്ലാതെ ഐഎഎസ് സുഹൃത്തിനെ തള്ളി പറഞ്ഞ് ഒടുവില്‍ മലക്കം മറിച്ചില്‍; മ്യൂസിയത്തെ അപകടത്തില്‍ വിവാദത്തിലാകുന്നത് വാഫാ ഫിറോസ് എന്ന പട്ടം മരപ്പാലത്തുകാരി

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപടകത്തില്‍ പെടുമ്പോള്‍ ഒപ്പമുണ്ടായിരുന്നത് പ്രവാസിയായ മലയാളി യുവതി. അബുദാബിയില്‍ താമസാക്കിയ വാഫാ ഫിറോസ് മോഡലെന്ന നിലയിലാണ് അറിയപ്പെടുന്നത്. ഇവര്‍ വിവാഹിതയും. കുടുംബം അബുദാബിയില്‍ ആണെങ്കിലും കേരളത്തിലാണ് സ്ഥിരമായി വാഫാ ഫിറോസ് ഉണ്ടാവുക. ഉന്നതരുമായി അടുത്ത ബന്ധമാണ് വാഫാ ഫിറോസിന് ഉണ്ടായിരുന്നത്. മാധ്യമ ശ്രദ്ധ നേടുന്ന ഐഎഎസുകാരേയും ഐപിഎസുകാരേയും എല്ലാം വാഫാ ഫിറോസ് അടുത്ത സുഹൃത്തുക്കളാക്കുന്ന സൗഹൃദമുണ്ടായിരുന്നു. ആഘോഷങ്ങളിലും പാര്‍ട്ടികളിലും എല്ലാം പങ്കെടുത്ത് അടിച്ചു പൊളിയാക്കുന്ന സ്വഭാവക്കാരി. 

മോഡല്‍ എന്ന നിലയില്‍ ഫോട്ടോ ഷൂട്ടിലും മറ്റും പങ്കെടുക്കാറുണ്ടായിരുന്നു. മൂന്നാറിലെ നടപടികളിലൂടെ ശ്രദ്ധേയയാതോടെയാണ് ശ്രീറാമുമായി യുവതി അടുക്കുന്നത്. വിദേശത്ത് പഠനം പൂര്‍ത്തിയാക്കി കുറച്ചു ദിവസം മുമ്പാണ് ശ്രീറാം മടങ്ങിയെത്തിയത്. ഇതിന്റെ തുടര്‍ച്ചയായുള്ള ആഘോഷമാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്നത്. അതിന് ശേഷമുള്ള വരവിലാണ് മരണം സംഭവിച്ചത്. ഇതോടെയാണ് വാഫാ ഫിറോസ് എന്ന യുവതിയും ശ്രദ്ധാകേന്ദ്രമാകുന്നത്. അതിനിടെ ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ മരിച്ച സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി യുവതി രംഗത്ത് എത്തികഴിഞ്ഞു. പട്ടം മരപ്പാലത്താണ് യുവതി ഇപ്പോള്‍ താമസിക്കുന്നത്.

അപകടം നടക്കുന്ന സമയത്ത് വാഹനം ഓടിച്ചിരുന്നത് ശ്രീറാം തന്നെ ആയിരുന്നുവെന്നാണ് യുവതി മൊഴി നല്‍കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍, ശ്രീറാം അല്ല വാഹനമോടിച്ചതെന്നും താനായിരുന്നു വാഹനമോടിച്ചതെന്നും ആയിരുന്നു വഫ പറഞ്ഞിരുന്നത്. എന്നാല്‍, ദൃക്സാക്ഷികള്‍ ശ്രീറാം വെങ്കിട്ടരാമന്‍ തന്നെ ആയിരുന്നു വാഹനം ഓടിച്ചിരുന്നതെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതേസമയം, വാഹനം ഓടിച്ചത് ആരെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് ആയിരുന്നു ആദ്യഘട്ടത്തില്‍ പൊലീസും പറഞ്ഞിരുന്നത്. ഇതിനിടയിലാണ് വാഹനം ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയാണെന്ന് യുവതി മൊഴി നല്‍കിയത്. വഫയ്ക്ക് തിരുവനന്തപുരത്തും വീടും സൗകര്യങ്ങളുമുണ്ട്. ആറ്റിങ്ങലാണ് സ്വദേശമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. അപകട സ്ഥലത്ത് നിന്ന് യൂബറിലാണ് ഈ യുവതി അര്‍്ദ്ധരാത്രി വീട്ടിലേക്ക് പോയത്.

അപകടത്തിന് പിന്നാലെ ശ്രീറാം വെങ്കിട്ടരാമനെതിരെ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുന്നതില്‍ പൊലീസ് അലംഭാവം കാണിച്ചതായാണ് ആരോപണം. യുവതിയുടെ രക്തസാമ്പിള്‍ മാത്രമാണ് ശേഖരിച്ചിട്ടുള്ളതെന്നും ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാമ്പിള്‍ എടുത്തിട്ടില്ലെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗരുഡിന്‍ വ്യക്തമാക്കി. വാഹനം ഓടിച്ചത് ആരാണെന്ന വിവരം വ്യക്തമായിട്ടുണ്ട്. സ്ഥിരീകരിച്ചശേഷം അത് പുറത്തറിയിക്കും. കേസില്‍ ആദ്യം ലഭിച്ച വിവരങ്ങള്‍ തെറ്റായിരുന്നു. രക്തസാമ്പിള്‍ എടുക്കാന്‍ ചില നിയമ നടപടികളുണ്ട്. ഒരാള്‍ രക്തപരിശോധന നടത്താന്‍ വിസമ്മതിച്ചാല്‍ ആദ്യം അത് ചെയ്യാന്‍ കഴിയില്ല. ഈ പ്രദേശത്ത് സി.സി.ടി.വി. ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലേ എന്ന ചോദ്യത്തിന് എല്ലായിടത്തും സിസിടിവി ക്യാമറകള്‍ വയ്ക്കാനാവില്ലല്ലോ എന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. എല്ലാകാര്യങ്ങളും പരിശോധിച്ചശേഷം കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവസമയത്ത് ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി എസ്ഐ. വ്യക്തമാക്കിയിരുന്നെങ്കിലും അദ്ദേഹത്തിന്റെ രക്തസാമ്പിള്‍ എടുത്തിട്ടില്ലെന്നാണ് വിവരം. ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാതെ സ്വകാര്യ ആശുപത്രിയിലേക്ക് പോകാന്‍ അനുവദിക്കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകരെത്തി കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് പൊലീസ് യുവതിയെ ഫോണില്‍ വിളിച്ചുവരുത്തി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയത്. എന്നാല്‍ ഈ വൈദ്യപരിശോധനയുടെ ഫലവും ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും വിശദവിവരങ്ങള്‍ താമസിയാതെ അറിയിക്കുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അപകടം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടശേഷം സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെയും ഒപ്പമുണ്ടായിരുന്ന യുവതിക്കെതിരെയും പൊലീസ് കേസെടുത്തു. മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്. അതേസമയം, അപകടസമയത്ത് ആരാണ് വാഹനമോടിച്ചിരുന്നതെന്ന വിവരം ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നാണ് പൊലീസിന്റെ നിലപാട്. ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ തിരുവനന്തപുരം മ്യൂസിയം ജങ്ഷന് സമീപമാണ് ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച കാറിടിച്ച് സിറാജ് ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ മരിച്ചത്. അമിതവേഗത്തില്‍ വന്ന കാര്‍ ബൈക്കിന് പിന്നിലിടിച്ചായിരുന്നു അപകടം. ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ സ്ത്രീയുമായിരുന്നു വാഹനത്തില്‍. അപകടത്തില്‍ ശ്രീറാം വെങ്കിട്ടരാമനും പരിക്കേറ്റിരുന്നു. ഇദ്ദേഹത്തെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എന്നാല്‍ അപകടസമയത്ത് താനല്ല, സുഹൃത്താണ് കാറോടിച്ചതെന്നാണ് ഇദ്ദേഹം പൊലീസിനോട് പറഞ്ഞത്. വഫ ഫിറോസ് എന്ന സ്ത്രീയുടെ പേരില്‍ തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത കാറിലാണ് ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ചിരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category