1 GBP = 87.20 INR                       

BREAKING NEWS

ലയണല്‍ മെസ്സി മൂന്നു മാസം കൂടി കരക്കിരിക്കേണ്ടിവരും; കോപ്പ അമേരിക്ക മത്സരശേഷം സംഘാടകര്‍ക്കും റഫറിമാര്‍ക്കുമെതിരെ കടുത്ത വിമര്‍ശനം നടത്തിയതിന് കോണ്‍മെബോള്‍ ചുമത്തിയത് 50,000 ഡോളര്‍ പിഴയും അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് മൂന്നുമാസത്തെ വിലക്കും

Britishmalayali
kz´wteJI³

കോപ്പ അമേരിക്ക ഫുട്ബോളിന്റെ ലൂസേഴ്സ് ഫൈനലില്‍ ചുവപ്പ് കാര്‍ഡ് കണ്ട അര്‍ജന്റീന നായകന്‍ ലയണല്‍ മെസിക്ക് വിലക്ക്. തെക്കേ അമേരിക്കന്‍ ഫുട്ബോള്‍ ഫെഡറേഷനാണ് മൂന്ന് മാസത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്. 50,000 ഡോളര്‍ പിഴയടക്കാനും കോണ്‍മെബോള്‍ വിധിച്ചിട്ടുണ്ട്. കോപ്പ അമേരിക്ക മത്സര ശേഷം ടൂര്‍ണമെന്റിന്റെ സംഘാടകര്‍ക്കും റഫറിമാര്‍ക്കും എതിരെ മെസി കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ബ്രസീലിനെ ചാമ്പ്യന്മാരാക്കാന്‍ റഫറിമാര്‍ ഒത്തുകളിക്കുകയാണെന്നും, അഴിമതി നിറഞ്ഞ മത്സരത്തിന്റെ മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മെഡല്‍ വേണ്ടെന്നും മെസി പറഞ്ഞിരുന്നു

കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള മത്സരത്തിനിടെ ചുവപ്പ് കാര്‍ഡ് കാട്ടിയ റഫറിയുടെ നടപടിയേയും സംഘാടകരേയും വിമര്‍ശിച്ചതിനാണ് മെസിക്കെതിരെ നടപടി. ഒരു മത്സരത്തില്‍ നിന്ന് വിലക്കും 1500 യുഎസ് ഡോളര്‍ പിഴയുമായിരുന്നു കോണ്‍മെബോള്‍ ആദ്യം വിധിച്ച ശിക്ഷ.

ചിലിക്കെതിരായ കോപ്പ അമേരിക്ക ടൂര്‍ണമെന്റിലെ മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള മത്സരത്തിനിടെയാണ് മെസിക്ക് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോകേണ്ടി വന്നത്. റഫറിയുടെ തീരുമാനത്തിനെതിരെ ആരാധകരും മറ്റും രംഗത്തെത്തിയിരുന്നു. ഇതോടെ ഇത് വിവാദമായി. ചിലി താരം ഗാരി മെഡലുമായി കളിക്കളത്തില്‍ ഏറ്റുമുട്ടിയതിനാണ് റഫറി അന്ന് ചുവപ്പ് കാര്‍ഡ് കാട്ടിയതെങ്കിലും ചുവപ്പ് കാര്‍ഡ് അര്‍ഹിക്കുന്ന പ്രവര്‍ത്തിയൊന്നും മെസിയുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന് പിന്നീട് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

മത്സരത്തിന് ശേഷം റഫറിയിങിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തി മെസി രംഗത്ത് വന്നതോടെ വിവാദം കൊഴുത്തു. ബ്രസീലിന് കിരീടം നേടാനുള്ള നാടകങ്ങളാണ് അണിയറയില്‍ നടക്കുന്നതെന്നടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് മെസി ഉയര്‍ത്തിയത്. കോണ്‍മെബോള്‍ അഴിമതിയുടെ കേന്ദ്രമാണെന്ന കടുത്ത വിമര്‍ശനവും മെസി ഉന്നയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category