1 GBP = 92.80 INR                       

BREAKING NEWS

എല്ലായെപ്പോഴും ചിരിച്ച മുഖത്തോടെ കാണുന്ന പ്രിയസുഹൃത്തിന്റെ വിയോഗത്തില്‍ തേങ്ങി തിരുവനന്തപുരത്തെ മാധ്യമ ലോകം; തിരൂരില്‍ പ്രാദേശിക റിപ്പോര്‍ട്ടറായി മാധ്യമപ്രവര്‍ത്തനം തുടങ്ങിയ ബഷീര്‍ ദീര്‍ഘകാലം തലസ്ഥാനത്ത് സിറാജിന്റെ ബ്യൂറോ ചീഫായി; നിയമസഭാ റിപ്പോട്ടിംഗില്‍ അടക്കം മിടുക്കനായ ജേണലിസ്റ്റ്; സൂഫിവര്യന്‍ വടകര മുഹമ്മദാജി തങ്ങളുടെ മകന്‍; മദ്യലഹരിയില്‍ ചീറിപ്പാഞ്ഞ ശ്രീരാമിന്റെ കാര്‍ ഇല്ലാതാക്കിയത് പറക്കമുറ്റാത്ത രണ്ട് പെണ്‍കുഞ്ഞുങ്ങളുടെ ബാപ്പയെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: പ്രമുഖ സൂഫിവര്യന്‍ ആയിരുന്ന വടകര മുഹമ്മദാജി തങ്ങളുടെ മകനായിരുന്നു തിരുവനന്തപുരത്ത് മദ്യലഹരിയില്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീരാം വെങ്കിട്ടരാമന്‍ മദ്യലഹരിയില്‍ടിച്ച വാഹനം ഇടിച്ചു മരിച്ച കെ എം ബഷീര്‍. തിരൂര്‍ വാണിയത്തൂര്‍ സ്വദേശിയായ ബഷീറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് തലസ്ഥാനത്തെ മാധ്യമ ലോകം. എല്ലാവരോടും സൗമ്യനായി പെരുമാറുന്ന ആരെയും വേദനപ്പിക്കാത്ത നിഷ്‌ക്കളങ്കനായ വ്യക്തിത്വമായിരുന്നു ബഷീറിന്റെത്. ആരോടും ശത്രുതയില്ലാത്ത സൗമ്യനായ മാധ്യമപ്രവര്‍ത്തകന്‍. അതുകൊണ്ട് തന്നെയാണ് ബഷീറിന്റെ വിയോഗം എല്ലാവരിലും നൊമ്പരമായി മാറുന്നത്.

പറക്കമുറ്റാത്ത രണ്ട് പിഞ്ചു പെണ്‍കുട്ടികളുടെ പിതാവായിരുന്നു ബഷീര്‍. ജസീലയാണ് ഭാര്യ. ജന്ന, അസ്മി എന്നിവരാണ് മക്കള്‍. രണ്ടാമത്തെ മകള്‍ ജനിച്ചത് ആറ് മാസം മുമ്പായിരുന്നു. സിറാജ് ദിനപത്രത്തിന്റെ തിരൂരിലെ പ്രാദേശിക ലേഖകനായാണ് കെ എം ബഷീര്‍ മാധ്യമപ്രവര്‍ത്തനം തുടങ്ങിയത്. ഇവിടെ നിന്നും പടി പടിയായിയായി വളര്‍ന്ന് പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് മേധാവിയായി വരെ വളര്‍ന്നു. ദ്വീര്‍ഘകാലമായി തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്നു കെ.എം.ബി എന്ന വിളിപ്പേരില്‍ തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരില്‍ അറിയപ്പെട്ട ബഷീര്‍.

സഹപ്രവര്‍ത്തകരോടും സഹജീവികളോടും ഒരു പുഞ്ചിരിയോടെ മാത്രം പെരുമാറിയിരുന്ന വ്യക്തിയായിരുന്നു ബഷീര്‍. കേരളാ പത്രപ്രവര്‍ത്തക യൂണിയന്റെ ഭാഗമായിരുന്ന ബഷീര്‍ തലസ്ഥാനത്തെ മാധ്യമപരിപാടികളിലെ സജീവ സാന്നിധ്യമായിരുന്നു. ഇന്നലെ കൊല്ലത്ത് സിറാജ് പ്രമോഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബഷീര്‍. പത്രം മുന്നോട്ടു പോകാന്‍ ആവശ്യമായി നിര്‍ദേശങ്ങള്‍ അടക്ക ബഷീര്‍ ഈ യോഗത്തില്‍ പങ്കുവെച്ചിരുന്നു. മടക്കയാത്രയിലാണ് ദാരുണമായ അന്ത്യമുണ്ടാകുന്നത്.

2006 ല്‍ തിരുവനന്തപുരം ബ്യൂറോയിലേക്ക് മാറിയ ബഷീര്‍ മിടുക്കനായ മാധ്യമപ്രവര്‍ത്തകനായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം ബ്യൂറോ ചീഫായി ദീര്‍ഘകാലം സേവനമനുഷ്ടിച്ച അദ്ദേഹം പിന്നീട് യൂണിറ്റ് മേധാവിയായി നിയമിതനാവുകയായിരുന്നു. നിയമസഭാ റിപ്പോര്‍ട്ടിംഗിലെ മികവിന് കേരള മീഡിയ അക്കാഡമി കഴിഞ്ഞയാഴ്ച ബഷീറിനെ ആദരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം തിരുവനന്തപുരം പ്രസ് ക്ലബില്‍ പൊതുദര്‍ശനത്തിന് വെക്കും. അതിന് ശേഷം വൈകുന്നേരത്തോടെ വാണിയന്നൂരില്‍ എത്തിച്ച് സംസ്‌ക്കരിക്കും.

സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറിന്റെ അപകട മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. സൗമ്യമായ പെരുമാറ്റത്തിലൂടെയും സജീവമായ പ്രവര്‍ത്തനങ്ങളിലൂടെയും തലസ്ഥാന നഗരിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ ശ്രദ്ധേയനായിരുന്നു കെ എം ബഷീറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. അകാലത്തിലുള്ള വിയോഗത്തിലൂടെ ഭാവിയുള്ള മാധ്യമ പ്രവര്‍ത്തകനെയാണ് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി അനുശോചിച്ചു. ബഷീറിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രതിഭാശാലിയായ മാധ്യമ പ്രവര്‍ത്തകനെയാണ് കെ എം ബഷീറിന്റെ മരണത്തിലൂടെ നഷ്ടമായതെന്ന് അഖിലേന്ത്യ സുന്നി ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. സിറാജ് ദിനപത്രത്തിന്റെ നട്ടെല്ലായിരുന്നു കെ എം ബഷീറെന്ന് കാന്തപുരം അനുസ്മരിച്ചു. കെ എം ബഷീറിന്റെ മരണത്തില്‍ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ ബന്ധപ്പെട്ടിട്ടുണ്ടെന്നും കാന്തപുരം അറിയിച്ചു. എല്ലായ്പ്പോഴും നിറഞ്ഞ പുഞ്ചിരിയുമായി എത്തുന്ന, വിശ്രമമെടുക്കാതെ ജോലി ചെയ്തിരുന്ന പ്രതിഭായായിരുന്നു ബഷീറെന്ന് കാന്തപുരം അനുശോചനക്കുറിപ്പില്‍ പറഞ്ഞു. പത്രപ്രവര്‍ത്തനത്തിന്റെ നൈതികത എല്ലായ്പ്പോഴും കാത്തുസൂക്ഷിച്ച് വിനയവും സൗമ്യതയും കൈമുതലാക്കിയ വ്യക്തിയിരുന്നു അദ്ദേഹമെന്ന് ബഷീറിനെ കാന്തപുരം സ്മരിച്ചു.

അതേസമയം ബഷീറിന്റെ മരണത്തില്‍ കേസ് അന്വേഷണം നേരായ വഴിയില്‍ നീങ്ങണമെന്നും കര്‍ശനമായ നടപടി വേണമെന്നും കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയോടായുള്ള മാധ്യമപ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥനയുടെ പൂര്‍ണരൂപം ഇങ്ങനെയാണ്:

ബഹുമാനപ്പെട്ട മുഖ്യമന്ത്രീ...
ഒരു പാവം മനുഷ്യന്‍ ഒറ്റനിമിഷത്തില്‍ ഇല്ലാതായിപ്പോയ കാര്യമാണ്. അപകടം യാദൃച്ഛികം എന്നു പറഞ്ഞ് ലഘൂകരിക്കാനാവില്ല. അപകടത്തിലേക്ക് നയിച്ച കാര്യങ്ങള്‍ യാദൃച്ഛികമല്ല. വലിയ ധാര്‍മികതയും ഉത്തരവാദിത്വവും മാതൃകാ പ്രവര്‍ത്തനവും ആവശ്യമുള്ള ഒരു ഉന്നത ബ്യൂറോക്രാറ്റിന്റെ നടപടി വിളിച്ചു വരുത്തിയ ദുരന്തമാണിത് എന്ന് പ്രഥമദൃഷ്ട്യാ മനസ്സിലാകുന്നു.

എന്താണ് സര്‍ക്കാരിന്റെ ഉത്തരവാദിത്വം എന്ന് മറന്നു പോകരുത്. സി.സി. ടി.വി. ഉള്‍പ്പെടെ ഒരു തെളിവും നഷ്ടപ്പെടാത്ത അന്വേഷണം വേണം.
പൊലീസ് ഇപ്പോള്‍ കാര്യങ്ങള്‍ മൂടിവെക്കാനും വളച്ചൊടിക്കാനും ശ്രമിക്കുകയാണ്. ഇത് അനുവദിക്കരുത്. സത്യസന്ധമായി കാര്യങ്ങള്‍ പോകണം. ശ്രീരാം വെങ്കിട്ടരാമന്റെ രക്തസാമ്പിള്‍ എടുത്തുവോ എന്ന കാര്യത്തില്‍ പോലും അധികൃതര്‍ ഉറപ്പു പറയുന്നില്ല ഇപ്പോള്‍. പൊലീസിന്റെ നിലപാടുകള്‍ സംശയാസ്പദമാണ്.

രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും കുടുബത്തെയും അനാഥമാക്കിയ സംഭവമാണ്. കുടുംബത്തെ സഹായിക്കണം, ഭാര്യയ്ക്ക് ജോലി നല്‍കാന്‍ നടപടി ഉണ്ടാവണം. എല്ലാറ്റിലും ഉപരി ഉന്നത ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി പൊലീസ് ഈ കേസ് മുക്കരുത്. യഥാര്‍ഥ പ്രതികളെ തന്നെ അറസ്റ്റ് ചെയ്യണം എന്ന് മാധ്യമ സമൂഹം ഒന്നടങ്കം അങ്ങയോട്. ആവശ്യപ്പെടുന്നു. ഇല്ലെങ്കില്‍ ഞങ്ങള്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്തു വരും.
കേരള പത്രപ്രവര്‍ത്തക യൂണിയന്‍
സംസ്ഥാന സമിതി

 

 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category