1 GBP = 86.00INR                       

BREAKING NEWS

കവി ശ്രീകാന്ത് നമ്പൂതിരിയുടെ രാമായണ പാരായണവുമായി കവന്‍ട്രി ഹിന്ദു സമാജം; മൂന്നാം വര്‍ഷവും മുടക്കമില്ലാതെ കര്‍ക്കിടക കഞ്ഞിയും

Britishmalayali
kz´wteJI³

കവന്‍ട്രി: രാമായണ മാസത്തിന്റെ പുണ്യം നുകരാന്‍ കവന്‍ട്രി ഹിന്ദു സമാജത്തില്‍ നാളെ രാമായണ സന്ധ്യ. കഴിഞ്ഞ മൂന്നുവര്‍ഷമായി മുടക്കമില്ലാതെ നടക്കുന്ന ഔഷധ കഞ്ഞി വിതരണവും ഇത്തവണയും ഉണ്ടായിരിക്കും. കവന്‍ട്രി സമാജത്തില്‍ രാമായണ മാസത്തില്‍ തുടര്‍ച്ചയായി രാമകഥയുടെ ശീലുകളും ആഖ്യാനവും നടത്തി ജീവിതത്തിന്റെ ധര്‍മ്മാധര്‍മ്മങ്ങള്‍ ഓര്‍മ്മിപ്പിക്കുവാന്‍ ഇത്തവണയും കവി ശ്രീകാന്ത് നമ്പൂതിരിയുടെ സാന്നിധ്യവും ഉണ്ടായിരിക്കുമെന്ന് സമാജം കോ ഓഡിനേറ്റര്‍ കെ ദിനേശ് അറിയിച്ചു. മനുഷ്യ ജീവിതത്തിലെ സുഖവും ദുഖവും നന്മയും തിന്മയും എല്ലാം ഒന്നിക്കുന്ന ആദികാവ്യത്തിന്റെ പൊരുള്‍ തേടിയുള്ള രാമായണ പാരായണം ഓരോ വിശ്വസിക്കും സ്വന്തം ജീവിത സ്വതം തേടിയുള്ള യാത്ര കൂടിയാണ്. സ്വരശുദ്ധിയോടെ രാമായണം വായിച്ചു കേള്‍ക്കുക എന്നത് ഓരോ വിശ്വസിക്കും ജന്മ സുകൃതമായാണ് കരുതപ്പെടുന്നത്. 


ഔഷധക്കൂട്ടുകള്‍ ചേര്‍ത്ത് തയാറാക്കിയ കഞ്ഞി ഇത്തവണയും  ഒരുക്കാന്‍ ഉള്ള ശ്രമാണ് കവന്‍ട്രി ഹിന്ദു സമാജം നടത്തുന്നതു. ഔഷധ കഞ്ഞിയുടെ ഗുണം ലഭിക്കാന്‍ ഒരാഴ്ച മല്‍സ്യ മാംസം ഉപേക്ഷിച്ചു വ്രതം എടുത്താകും സമാജം അംഗങ്ങള്‍ രാമായണ മാസം ആചരിക്കുക. കലി തുള്ളി പെയ്യുന്ന മഴയില്‍ സാംക്രമിക രോഗങ്ങള്‍ അടക്കം പടര്‍ന്നു പിടിക്കുന്ന കര്‍ക്കിടകത്തില്‍ ശരീരത്തിന് ഉണര്‍വും ഓജസ്സും പ്രദാനം ചെയ്യുന്ന ഔഷധ സേവ നിര്‍ബന്ധം ആയിരുന്ന പ്രാചീന നാളുകള്‍ പുതു തലമുറയ്ക്ക് അനുഭവ യോഗ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കര്‍ക്കിടക കഞ്ഞി തയ്യാറാക്കുന്നത്. മനസും ശരീരവും ശുദ്ധമായ അവസ്ഥയില്‍ ഈ ഔഷധം ഏറെ പ്രയോജനം ചെയ്യുന്നതാണ്. 

നിരവധി മരുന്നു കൂട്ടുകള്‍ ചേര്‍ത്തു കേരളത്തിലെ പ്രമുഖ ഔഷധ ചികിത്സ കേന്ദ്രത്തിന്റെ സഹായത്തോടെയാണ് കഞ്ഞി തയ്യാറാക്കുന്നത്. കരിജീരകം, ഞവര അരി , ഉലുവ, ആശാളി, ചെറുപയര്‍, ചുക്ക്, ജാതിപത്രി, വിഴാലരി, മല്ലി, പെരുംജീരകം, ഏലക്ക, ഇലവര്‍ഗം, മഞ്ഞള്‍, കടുകപാലയരി, കറുക, ഉഴിഞ്ഞ, പൂവാംകുരുന്നില്ല, വരക്, തിന, തിപ്പലി, കുരുമുളക്, കാര്‍കോലരി, ജാതിക്ക, മയാക്കു, കാട്ടുമുളകിന് വേര്, കുറുത്തൊട്ടി, തഴുതാമ വേര് എന്നിവ ചേര്‍ത്തു തേങ്ങാപ്പാലില്‍ ആണ് കഞ്ഞി തയ്യാറാക്കുന്നത്. ഈ ദിവസങ്ങളില്‍ പച്ചക്കറി മാത്രം കഴിക്കുന്നവര്‍ക്ക് മരുന്നു കഞ്ഞി ഏറെ പ്രയോജനപ്പെടും.  

ഇതോടൊപ്പം അജികുമാര്‍ നേതൃത്വം നല്‍കുന്ന ഭഗവദ് ഗീത പഠനവും വനിതാ വിഭാഗം നയിക്കുന്ന വേദ ശ്ലോക പഠന ക്ളാസും ഉണ്ടായിരിക്കുന്നതാണ്. രാമായണം ആസ്പദമാക്കിയുള്ള ക്വിസ് പരിപാടിയും ഭജന്‍ സന്ധ്യയുടെ ഭാഗമാണ്. കേരളത്തിലെ ഹൈന്ദവ കുടുംബങ്ങള്‍ വര്‍ഷങ്ങളായി പാടി സ്തുതിക്കുന്ന രാമനാമ സന്ധ്യ പ്രാര്‍ത്ഥനയും ഉള്‍പ്പെടുത്തിയാണ് രാമായണ മാസ ആചരണം സംഘടിപ്പിച്ചിരിക്കുന്നത്. കവന്‍ട്രി ഹിന്ദു സമാജം സെപ്റ്റംബര്‍ എട്ടിന് ആഘോഷിക്കുന്ന ഓണപരിപാടികളുടെ വിശകലനവും നാളെ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 
സ്ഥലത്തിന്റെ വിലാസം
140 Woodway Ln, Coventry CV2 2EJ
coventry event : K Dinesh - 07727218941/ [email protected]  

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category