1 GBP = 86.00INR                       

BREAKING NEWS

ഇന്ദ്രധനുസില്‍ മിന്നിത്തിളങ്ങിയത് തിരുവാതിര; ഹൈ കമ്മീഷനില്‍ നടന്ന ഇന്ത്യന്‍ നൃത്തോത്സവത്തില്‍ മലയാളി പെരുമ തീര്‍ത്തത് മഞ്ജു സുനിലും സംഘവും

Britishmalayali
kz´wteJI³

ണ്ടന്‍ ഹൈക്കമ്മീഷനില്‍ നടന്ന ഇന്ത്യന്‍ നൃത്തോത്സവം വര്‍ണാഭമായി സമാപിച്ചു. അരുണാചല്‍ പ്രദേശിന്റെ മിജി ഡാന്‍സ്, മണിപ്പൂരിന്റെ റോംഗ്മെയ് ഡാന്‍സ്, കര്‍ണാടക, ഗുജറാത്ത് സംസ്ഥാനങ്ങളുടെ സിന്ധി ഡാന്‍സ്, രാജസ്ഥാന്റെ കല്‍ബേലിയ എന്നിവര്‍ക്കൊപ്പം കേരളത്തിന്റെ തിരുവാതിര കൂടി അരങ്ങില്‍ എത്തിയാണ് ഇന്ത്യന്‍ നൃത്തോത്സവം ഗംഭീരമാക്കിയത്.

ഇന്ത്യയുടെ വര്‍ണ്ണാഭമായ ഗോത്രപൈതൃകവും നൃത്തരൂപങ്ങളും ഉയര്‍ത്തിക്കാട്ടാനാണ് പരിപാടി ലക്ഷ്യമിട്ടത്. പ്രകൃതിയെ ആരാധിക്കുന്ന അരുണാചല്‍ പ്രദേശിലെ ഒരു പ്രത്യേക വിഭാഗത്തിന്റെ നൃത്തരൂപമാണ് മിജി എന്നറിയപ്പെടുന്നത്. മൃഗങ്ങളെയും പ്രകൃതിയേയും ആരാധിക്കുന്ന മണിപ്പൂരിന്റെ പരമ്പരാഗത നൃത്തങ്ങളില്‍ ഒന്നാണ് റോംഗ്മെയ്. ഇത്തരത്തില്‍ വിവിധ സംസ്ഥാനങ്ങളുടെ കലാരൂപങ്ങളാണ് ഹൈക്കമ്മീഷനില്‍ അവതരിപ്പിച്ചത്.

ഇന്ത്യയുടെ ഗോത്ര കലകളെക്കുറിച്ച് കൂടുതല്‍ ധാരണയും അവബോധവും സൃഷ്ടിക്കുവാനും ഇന്ത്യയുടെ വിശാലമായ സാംസ്‌കാരിക പ്രതിച്ഛായ  പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുവാനും ആയിരുന്നു ഞങ്ങളുടെ ലക്ഷ്യമെന്ന് പരിപാടിയുടെ ചീഫ് ഓര്‍ഗൈനസറായ രാഗസുധാ വിഞ്ചാമുരി പറഞ്ഞു. കിംഗ്‌സ് കോളേജ് ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഓര്‍ത്തോപീഡിയാക് സര്‍ജനും ഒഎഫ്ബിജെപി - യുകെ വൈസ് പ്രസിഡന്റുമായ ഡോ. ആനന്ദ് ആര്യ, ഡോ. മെലിസാ കപൂര്‍, ടുഷാര്‍ ജോഗ്, എന്നിവര്‍ ഗോത്ര കലാരൂപങ്ങളെ കുറിച്ചും നൃത്തത്തെ കുറിച്ചും ഇന്ത്യന്‍ സംസ്‌കാരത്തെ കുറിച്ചും മഹാരാഷ്ട്രയിലെ ഗോത്ര വികസനത്തെ കുറിച്ചും സംസാരിച്ചു.

സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരാണ് പരിപാടിയില്‍ പങ്കെടുക്കുകയും ഇന്ത്യയിലെ ഗോത്ര വിഭാഗങ്ങളെ കുറിച്ചുള്ള നിരവധി വിഷയങ്ങളെ കുറിച്ചും സംസാരിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category