1 GBP = 94.40 INR                       

BREAKING NEWS

മുഖങ്ങള്‍: ഭാഗം -13

Britishmalayali
രശ്മി പ്രകാശ്‌

പ്രിലില്‍ ജോണ്‍സിന്റെ ഘാതകനെ കണ്ടെത്തിയെങ്കിലും ശരീരമെവിടെയെന്ന് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. ഇസ, ലെക്സി കേസിലെ പല ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്താനാവാതെ മാര്‍ക്ക് ചിന്തകളില്‍ മുഴുകിയിരുന്നു. പെണ്‍കുട്ടികളെ കൊണ്ടുപോയിരിക്കുന്നത് നിസ്സാരക്കാരനായ ഒരാളല്ല. ഒരു പഴുതുപോലും ബാക്കി വയ്ക്കാതെയാണ് അയാള്‍ ഈ കുറ്റകൃത്യം ചെയ്തിരിക്കുന്നത്.

ബ്ലോസ്സം അവെന്യൂവിലെ വീടുകള്‍ എല്ലാം പരിശോധിക്കണമെന്ന ചിന്ത ശക്തമായപ്പോഴാണ് ഹെഡ് ഓഫീസില്‍ പോയതും അതിനെക്കുറിച്ചു ചര്‍ച്ച ചെയ്തതും. എന്നാല്‍ അനുകൂലമായ ഒരു മറുപടിയല്ല മേലധികാരിയായ ബ്രയാന്‍ മില്ലറുടെ കയ്യില്‍ നിന്നും ലഭിച്ചത്. ഹെഡ് ഓഫീസില്‍ നിന്നും പുറത്തേക്കിറങ്ങുമ്പോഴാണ് താന്‍ ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയെന്നു പറഞ്ഞു ഡോ. ഫിലിപ്പ് മാളിയേക്കലിന്റെ ഫോണ്‍ വന്നത്. ഇസയുടെ റൂം ഒന്ന് കൂടി തനിക്ക് പരിശോധിക്കണമെന്ന് മാര്‍ക്ക് പറഞ്ഞിരുന്നു. ലെക്സിയുടെ റൂം ഇതിനോടകം രണ്ടു വട്ടം പരിശോധിച്ചു കഴിഞ്ഞു. അസ്വാഭാവികമായി ഒന്നും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ഇസ അവളുടെ മാതൃഭാഷയിലും ഇംഗ്ലീഷിലും ധാരാളം എഴുതുകയും വായിക്കുകയും ചെയ്യുന്ന കുട്ടിയായിരുന്നു. അവളുടെ ഇംഗ്ലീഷിലുള്ള എഴുത്തുകളൊക്കെ വായിച്ചു. മാതൃഭാഷയിലുള്ളത് ഇന്ന് ഉറപ്പായും വായിക്കണം. ദി ബിഗ് വേര്‍ഡ് എന്ന ട്രാന്‍സ്ലേഷന്‍ സര്‍വീസ് ആണ് സാധാരണയായി ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. എന്നാല്‍ ഡോ. മാളിയേക്കല്‍ സഹായിക്കാം എന്ന് പറഞ്ഞതിനാല്‍ ട്രാന്‍സ്ലേഷന്‍ സര്‍വീസ് വേണ്ടന്ന് വച്ചു. കേസില്‍ തന്റെ കൂടെ സഹായത്തിനായുള്ള ജോണ്‍ ഫാര്‍മറിനെ വിളിച്ചു ലെക്സിയെ കുറിച്ചുള്ള റിപ്പോര്‍ട്ടുമായി വൈകുന്നേരം കാണണം എന്ന് പറഞ്ഞിട്ടാണ് മാര്‍ക്ക്, ഇസയുടെ വീട്ടിലേക്ക് പോയത്.

മാര്‍ക്കിനെ പ്രതീക്ഷിച്ചിരുന്ന ഫിലിപ്പ് തന്നെയാണ് വാതില്‍ തുറന്നത്. കൂടുതല്‍ സംസാരിക്കാതെ അയാള്‍ ഇസയുടെ മുറിയിലേക്കാണ് നേരെ പോയത്. മുകളിലത്തെ നിലയില്‍ വളരെ അടുക്കും ചിട്ടയോടും കൂടി സൂക്ഷിച്ചിരിക്കുന്ന ഇളം പിങ്ക് നിറമുള്ള ചുവരുകളുള്ള മനോഹരമായ മുറി. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പുസ്തകങ്ങളുടെ ചെറുതല്ലാത്തൊരു ശേഖരം തന്നെയുണ്ട്. ഇസയുടെ ഇംഗ്ലീഷിലുള്ള ഡയറിയില്‍ അവസാനത്തെ താളില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു.

Do not stand at my grave and weep
I am not there; I do not sleep.
I am a thousand winds that blow,
I am the diamond glints on snow,
I am the sun on ripened grain,
I am the gentle autumn rain.
When you awaken in the morning's hush
I am the swift uplifting rush
Of quiet birds in circled flight. 
I am the soft stars that shine at night. 
Do not stand at my grave and cry, 
I am not there; I did not die.

മ്മ്മ്മ് ഐ ആം ഇമ്പ്രെസ്സ്ഡ്. ആംഗലേയ കവിതകള്‍ വായിച്ച മാര്‍ക്ക് വളരെ സംതൃപ്തിയോടെ തലയാട്ടി. അയാളുടെ കൈകള്‍ ഇസയുടെ മലയാളം ഡയറികളിലേക്ക് നീണ്ടു. ഇസ, മലയാളത്തില്‍ ഒരുപാട് എഴുതുമായിരുന്നു എന്ന് തോന്നുന്നു? മാര്‍ക്ക് ചോദ്യരൂപേണ ഫിലിപ്പിനെ നോക്കി.

ശരിയാണ്, അവള്‍ ഒരുപാട് വായിക്കുകയും എഴുതുകയും ചെയ്യുമായിരുന്നു. മലയാളം അവള്‍ എഴുതുകയും പറയുകയും ചെയ്യുന്നതുപോലെ എനിക്ക് ഒരിക്കലും കൈകാര്യം ചെയ്യാന്‍ സാധിക്കില്ലായിരുന്നു. ഫിലിപ്പിന്റെ കണ്ണുകള്‍ ഇസയുടെ എഴുത്തിലൂടെ പരതി നടന്നു.

ഏതോ കഥയുടെ തുടക്കമോ എഴുതാനുള്ള ശ്രമമോ പോലെ വൃത്തിയുള്ള കൈപ്പടയില്‍ കോറിയിട്ട അക്ഷരങ്ങള്‍ അയാള്‍ ഉറക്കെ വായിച്ചു.

'ആ ഇല എടുത്തു കളയൂ.' തണുത്ത കാറ്റില്‍ പറന്നുവന്ന ഒരാലില അവളുടെ ദേഹത്തു വീണപ്പോള്‍ അയാള്‍ പറഞ്ഞു.
അവള്‍ ഇല എടുത്തുകളഞ്ഞു.
'പുഴയില്‍ നിന്നുള്ള ബഹളം'. അവള്‍ ചെവിയോര്‍ത്തു കൊണ്ട് പറഞ്ഞു. അയാള്‍ ശ്രദ്ധിച്ചു.
പുഴയുടെ ഭാഗത്തു നിന്നും വള്ളക്കാര്‍ തമ്മില്‍ എന്തൊക്കെയോ ഉറക്കെ വിളിച്ചു പറയുന്നത് കേള്‍ക്കാം.

'ഇവര്‍ക്കെപ്പോഴും വഴക്കാണ്. 'അവള്‍ പുരികം ചുളിച്ചു.
തോണിയിറങ്ങി ആളുകള്‍ നടന്നു പോയി. ഒരു സ്ത്രീയുടെ കയ്യിലിരുന്ന ചെറിയ കുട്ടി എന്തിനോ വേണ്ടി ഉറക്കെ കരഞ്ഞുകൊണ്ടിരുന്നു. കുട്ടിയുടെ ഏങ്ങലടികള്‍, ആളുകളുടെ താളത്തിലുള്ള നടത്തം. ആകാശത്തിന്റെ ചെരുവിലെ കറുത്തൊരു മേഘക്കീറ് എല്ലാം പതിയെ അകന്നില്ലാതായി.
അയാള്‍ മെല്ലെ കണ്ണുകളടച്ചു.
മൂടിക്കെട്ടിയ ആകാശം, കാറ്റില്‍ പറന്നു നടക്കുന്ന ചെറിയ ഇലകള്‍, തോണിയിറങ്ങിപ്പോകുന്ന ആളുകള്‍, കറുത്ത സാരിയുടെ ചുളിവുകള്‍, പുല്‍ത്തകിടിയില്‍ അശ്രദ്ധമായി പെരുമാറുന്ന സുന്ദരമായ വിരലുകള്‍.
ഈ സായാഹ്നം ഞാന്‍ എന്നും സൂക്ഷിച്ചു വയ്ക്കും. ഓര്‍ത്തോര്‍ത്തു ദുഃഖിക്കാന്‍. ഓര്‍ത്തോര്‍ത്തു കരയാന്‍. അവള്‍ വാത്സല്യത്തോടെ അവനെ നോക്കി.

ഒന്നും മനസ്സിലാകാതെ മാര്‍ക്ക് ഫിലിപ്പിന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. വായിച്ചതെല്ലാം ഫിലിപ്പ് ആംഗലേയത്തിലേക്കു മൊഴിമാറ്റം ചെയ്തപ്പോള്‍ മാര്‍ക്ക് അതിശയത്തോടെ ചോദിച്ചു.

ഡിഡ് ഷീ റൈറ്റ് ദിസ്? ഓ മൈ ഗോഡ് ഇറ്റ്‌സ് ആന്‍ എക്‌സെലന്റ് പീസ് ഓഫ് റൈറ്റിംഗ്.

ഇസയും, ലെക്സിയും എങ്ങനെ ഫെലിക്സിന്റെ കയ്യില്‍ നിന്നും രക്ഷപെടാം എന്നതിനെക്കുറിച്ചാണ് തലപുകഞ്ഞാലോചിക്കുന്നത്.

'ഇസാ, നിന്നെ സ്വന്തമാക്കാനാണ് അയാള്‍ എന്നെക്കൂടി ഇവിടെ കൊണ്ടുവന്നിരിക്കുന്നത്'. വിവേകത്തോടെ ചിന്തിച്ചാല്‍ മാത്രമേ നമുക്ക് രക്ഷപെടാന്‍ പറ്റൂ.

എനിക്കയാള്‍ പറയുന്നതൊന്നും അംഗീകരിച്ചു കൊടുക്കാന്‍ പറ്റില്ല. മരിക്കേണ്ടി വന്നാലും ഞാന്‍ അതിനു സമ്മതിക്കില്ല. ഇസയുടെ കണ്ണില്‍ വല്ലാത്തൊരു നിശ്ചയദാര്‍ഢ്യം തിളങ്ങി നിന്നു.
(തുടരും)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam